അഴിമതിക്കെതിരെ സിപിഐ എം ആഹ്വാനംചെയ്ത ദേശവ്യാപക പ്രചാരണവാരത്തിന് ഗംഭീര തുടക്കം. ഞായറാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രചാരണ യോഗങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. വന്‍ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അഴിമതി തുറന്നുകാട്ടാനും അഴിമതിക്കാരെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനുമാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. പ്രചാരണം. സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കര്‍ണാടകത്തിലെ ഭൂമി, ഖനനകുംഭകോണം തുടങ്ങിയ അഴിമതികള്‍ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്ന നൂറുകണക്കിന് ലഘുലേഖകളും നോട്ടീസുകളും വാരാചരണത്തിന്റെ ഭാഗമായി വിതരണംചെയ്തു.
പാര്‍ലമെന്റിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അന്വേഷിക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ഭോപാലില്‍ സംഘടിപ്പിച്ച റാലിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 60 കോടിയിലധികം രൂപയുടെ അഴിമതിയായ ബൊഫോഴ്സിനെക്കുറിച്ച് അന്വേഷിക്കാന്‍ ജെപിസിക്ക് രൂപം നല്‍കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് 1.76 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തിന് തയ്യാറാകാത്തതെന്ന് പ്രകാശ് കാരാട്ട് ചോദിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി ബാദല്‍സരോജും സംസാരിച്ചു. മധ്യപ്രദേശിലെ 13 മന്ത്രിമാര്‍ക്കെതിരെ ലോകായുക്ത കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാന, ആന്ധ്രപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പൊതുയോഗങ്ങളും റാലികളും നടന്നു. ദേശവ്യാപക പ്രചാരണത്തിന് കേരളത്തില്‍ പ്രോജ്വല തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുയോഗം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഇടുക്കിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും കണ്ണൂരില്‍ ഇ പി ജയരാജനും വയനാട്ടില്‍ വി വി ദക്ഷിണാമൂര്‍ത്തിയും കാസര്‍കോട്ട് പി കരുണാകരനും മലപ്പുറത്ത് എ വിജയരാഘവനും പാലക്കാട്ട് ടി ശിവദാസമേനോനും ആലപ്പുഴയില്‍ ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനംചെയ്തു.
deshabhimani 061210

ReplyDelete