കേരള തദ്ദേശ സ്വയംഭരണ വകുപ്പും ദൂരദര്‍ശനും ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചായത്ത് റിയാലിറ്റിഷോ 'ഗ്രീന്‍ കേരള എക്സ്പ്രസ്' 18 സംസ്ഥാനംകൂടി ഏറ്റെടുക്കുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ്' മാതൃകയില്‍ ദേശീയതലത്തില്‍ റിയാലിറ്റിഷോ സംഘടിപ്പിക്കും. ഗ്രാമ വികസന-പഞ്ചായത്തീരാജ് മന്ത്രാലയങ്ങളും പ്രസാര്‍ ഭാരതിയും ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനമായത്. പദ്ധതിയുടെ വിശദാംശംതയ്യാറാക്കാന്‍ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ദുരദര്‍ശന്‍ ഏറ്റെടുക്കുന്ന റിയാലിറ്റിഷോക്ക് 'ഗ്രീന്‍ കേരള എക്സ്പ്രസ്' മാതൃകയാക്കും.
ശില്‍പ്പശാലയില്‍ പങ്കെടുത്ത 18 സംസ്ഥാനത്തെ സെക്രട്ടറിമാര്‍ റിയാലിറ്റിഷോ ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചു. ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവവും പഞ്ചായത്തീരാജ് സംവിധാനവുമനുസരിച്ച് റിയാലിറ്റിഷോ പരിഷ്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതല നല്‍കി. ജനുവരി ആദ്യം സെക്രട്ടറിതല യോഗം വീണ്ടും ചേരും. പ്രസാര്‍ ഭാരതി ഡയറക്ടര്‍ ജനറല്‍ അരുണ്‍ ശര്‍മയും ദൂരദര്‍ശന്‍ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരും, പഞ്ചായത്തീരാജുമായും വികേന്ദ്രീകൃത വികസനപ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട മേഖലയിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. 'ഗ്രീന്‍ കേരള എക്സ്പ്രസിന്റെ' വിശദാംശങ്ങള്‍ ദൂരദര്‍ശന്‍ പ്രോഗ്രാം ഓഫീസര്‍ ജി സാജന്‍ വിശദീകരിച്ചു. കര്‍ണാടകത്തില്‍ പഞ്ചായത്ത് റിയാലിറ്റിഷോ ആരംഭിക്കാനുള്ള ചര്‍ച്ച നേരത്തെ തുടങ്ങി. കര്‍ണാടക ഗ്രാമീണ വികസന വകുപ്പ് മുന്‍ സെക്രട്ടറി ടി ആര്‍ രഘുനന്ദന്റെ നേതൃത്വത്തിലാണ്നീക്കം തുടങ്ങിയത്.
ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ 'ഗ്രീന്‍ കേരള എക്സ്പ്രസ്' ഏറ്റെടുക്കാന്‍ കിലെയുടെ മുന്‍ ഡയറക്ടറും ഇപ്പോള്‍ ചണ്ഡീഗഢിലെ സെന്റര്‍ ഫോര്‍ റൂറല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഡയറക്ടറുമായ ഡോ. പി പി ബാലന്‍ പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നു. 'ഗ്രീന്‍ കേരള എക്സ്പ്രസി'നെ കുറിച്ച് മുംബൈയിലെ ടാറ്റ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഡോ. ബി മഞ്ജുളയുടെ നേതൃത്വത്തിലുള്ള പഠനം അന്തിമഘട്ടത്തിലാണ്. സി-ഡിറ്റ്, ശുചിത്വമിഷന്‍, കിലെ, ദൂരദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രീന്‍ കേരള എക്സ്പ്രസ് തയ്യാറാക്കിയത്. 103 എപ്പിസോഡായി അവതരിപ്പിച്ച പരിപാടിയില്‍ കേരളത്തിലെ പഞ്ചായത്തുകള്‍ വിവിധ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും പുത്തന്‍ മാതൃകകളും അവതരിപ്പിച്ചു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്രീന്‍ കേരള എക്സ്പ്രസ് തുടര്‍ന്നും സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.
(ജി രാജേഷ്കുമാര്‍)
ദേശാഭിമാനി 201210

ReplyDelete