Saturday, December 4, 2010

പത്താംക്ലാസിലെ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം

അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുളള പത്താംക്ലാസിലെ 22 പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഒമ്പതാം ക്ലാസിലെ വിവര സാങ്കേതിക പുസ്തകത്തിനും കമ്മിറ്റി അംഗീകാരം നല്‍കി. ഇന്നലെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ് തീരുമാനം.

പത്താംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ രണ്ടു പാഠഭാഗങ്ങള്‍ ഒഴിവാക്കും. നൃത്തശാല, ശ്രീ ഭഗവതി എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കുന്നത്. പൊതുപ്രവര്‍ത്തകരെ അവമതിക്കുന്ന തരത്തിലും അശ്ലീല നൃത്തരംഗങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് ഇത് ഒഴിവാക്കിയത്. ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചില ഭാഗങ്ങളില്‍ സിനിമയ്ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുവെന്നും വിമര്‍ശനമുണ്ടായി. 'വി ഷോപ്‌സ് ഇന്‍ മലയാളം സിനിമ' എന്ന പാഠഭാഗത്തെക്കുറിച്ചായിരുന്നു കരിക്കുലം കമ്മിറ്റിയില്‍ അധ്യാപകസംഘടനകള്‍ വിമര്‍ശനമുന്നയിച്ചത്.

ചര്‍ച്ചകള്‍ക്കുശേഷം ഈ പാഠഭാഗം കമ്മിറ്റി അംഗീകരിച്ചു. കേരളത്തിലെ 12 ാം ക്ലാസ് വരെയുളള സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കുന്നതുസംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കരിക്കും കമ്മിറ്റിയിലെ അംഗങ്ങള്‍ അടങ്ങുന്ന ഉപസമിതിയായിരിക്കും പഠനം നടത്തുക.

ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ സമിതി സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുളള നിര്‍ദേശങ്ങളായിരിക്കും സമര്‍പ്പിക്കുക. വിദ്യാര്‍ഥികള്‍ക്കുളള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുളള തുക വര്‍ധിപ്പിക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. എല്‍ പി, യു പി തലങ്ങളിലെ സ്‌കോളര്‍ഷിപ്പുകളുടെ തുകയാണ് വര്‍ധിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിക്കുന്ന കന്നട, തമിഴ് മീഡിയം കുട്ടികള്‍ക്ക് അവരുടെ മാധ്യമത്തില്‍ത്തന്നെ പരീക്ഷയില്‍ ഉത്തരം എഴുതാന്‍ അവസരം നല്‍കും

ജനയുഗം 041210

1 comment:

  1. അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുളള പത്താംക്ലാസിലെ 22 പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഒമ്പതാം ക്ലാസിലെ വിവര സാങ്കേതിക പുസ്തകത്തിനും കമ്മിറ്റി അംഗീകാരം നല്‍കി. ഇന്നലെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ് തീരുമാനം.

    ReplyDelete