വനം വികസന കോര്‍പ്പറേഷന്റെ ലാഭവിഹിതം പ്രഖ്യാപിച്ചു. 1975ല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചതിനുശേഷം ആദ്യമായാണു ലാഭവിഹിതം പ്രഖ്യാപിച്ചത്. കമ്പനിയുടെ നഷ്ടം മുഴുവന്‍ നികത്തിയതിനു പുറമേ നിലവിലുള്ള ബാധ്യതകള്‍ക്കുള്ള തുകയും വകയിരുത്തിയതിനു ശേഷമാണ് അഞ്ചുശതമാനം ഇടക്കാല ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചത്.
ഇതുപ്രകാരം ഓഹരി ഉടമകളായ സംസ്ഥാന സര്‍ക്കാരിനു ലാഭവിഹിതമായി 35.08 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരിന് 4.65 ലക്ഷം രൂപയും ലഭിക്കും. കോര്‍പറേഷന്‍ വൃക്ഷത്തോട്ടങ്ങളുടെ നാശംമൂലമുണ്ടായ നഷ്ടവും പചക്കാനം ഏലത്തോട്ടത്തിന്റെ നഷ്ടവുമാണ് ഏഴുതിത്തള്ളിയത്. നാണ്യവിള തോട്ടങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി തൊഴില്‍ദിനങ്ങളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിരുന്നു. ഗവ, മാനന്തവാടി എന്നീ തോട്ടങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിലപ്പെടുത്തി. ഏലത്തോട്ടങ്ങളില്‍ തീവ്രപരിചരണ പദ്ധതിനടപ്പാക്കിയതിലൂടെ വന്‍ നേട്ടമാണ് ഉണ്ടായത്.
തേയിലത്തോട്ടങ്ങളില്‍ സ്പ്രിങ്കളര്‍ ഉപയോഗിച്ചുള്ള ജലസേചനമൂലം ഉല്‍പാദനം വര്‍ദ്ധിച്ചു. ഇക്കോ ടൂറിസം പദ്ധതിയില്‍ നിന്നുള്ള വരുമാനം 2005-06ല്‍ 26.54 ലക്ഷം രൂപയായിരുന്നത് 2009-10ല്‍ 156.68 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തോടെ പല പദ്ധതികളും നടപ്പിലാക്കിവരുന്നുണ്ടെന്നു കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ലാഭവിഹിതം സംബന്ധിച്ച രേഖകള്‍ മന്ത്രി ബിനോയ് വിശ്വത്തിനു കൈമാറി.വനം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കെ വിജയന്‍, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍,കെ എഫ് ഡി സി മാനേജിംഗ് ഡയറക്ടര്‍ അമര്‍നാഥ ഷെട്ടി, ഡയറക്ടര്‍ എസ് ഹരിദാസ്, ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍ വി ത്രിവേദി ബാബു, കെ എഫ് ഡി സി സെക്രട്ടറി സി ആര്‍ മോഹനകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജനയുഗം 041210

ReplyDelete