Friday, December 3, 2010

കമ്യൂണിസ്റ്റുകാര്‍ ജയിക്കില്ല, ജയിച്ചാലും ഭരിക്കില്ല

(1957) മേയ് ആദ്യം നിയമസഭയില്‍ നന്ദിപ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ ഗോപാലകൃഷ്ണ മേനോനാണ് കോണ്‍ഗ്രസിന്റെ ഈ മുദ്രാവാക്യം ഉദ്ധരിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് നാടുനീളെ ഉയര്‍ന്ന മുദ്രാവാക്യമായിരുന്നു “കമ്യൂണിസ്റ്റുകാര്‍ ജയിക്കില്ല, ജയിച്ചാലും ഭരിക്കില്ല“ എന്നത്. ജയിച്ചു കയറിയപ്പോള്‍ മൊഴിമാറ്റം നടത്തി കോണ്‍ഗ്രസുകാര്‍ അവസാന വരി കൂടി കൂട്ടിച്ചേര്‍ത്തു. “ഭരിച്ചാലും ജയിക്കില്ല.”

മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലും ഒതുങ്ങി നിന്നിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിജയം അതിനപ്പുറം ഐക്യ കേരളത്തിന്റെ ഭരണയന്ത്രത്തിലേക്കെത്തുമെന്ന് അവര്‍ സ്വപ്നേപി കരുതിയിരുന്നില്ല. അങ്ങനെയുണ്ടായ ആത്മവിശ്വാസമാണ് ആദ്യത്തെ വരിയുടെ പുറകിലെ ചേതോവികാരമെങ്കില്‍, കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസാണെന്ന ഹുങ്കാവും രണ്ടാമത്തെ വരിക്കു പിന്നിലെന്നു വേണം കരുതാന്‍. എന്നാല്‍ ജയിക്കുകയും ഭരിക്കുകയും ചെയ്തഹോടെ മുദ്രാവാക്യത്തില്‍ മൂന്നാമതൊരു വരികൂടി കൂട്ടിച്ചേര്‍ത്ത് അവര്‍ തൃപ്തിപ്പെട്ടു. പ്രാസംഭംഗിയുടെ പുതുമ ചോരുന്നതിനു മുന്‍പു തന്നെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന മനോഭാവം മറനീക്കി പുറത്തുവന്നു.

എം.എസ്. ശ്രീകല 1957-59 വാര്‍ത്തകള്‍ക്കപ്പുറം പേജ് 21

2 comments:

  1. (1957) മേയ് ആദ്യം നിയമസഭയില്‍ നന്ദിപ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ ഗോപാലകൃഷ്ണ മേനോനാണ് കോണ്‍ഗ്രസിന്റെ ഈ മുദ്രാവാക്യം ഉദ്ധരിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് നാടുനീളെ ഉയര്‍ന്ന മുദ്രാവാക്യമായിരുന്നു “കമ്യൂണിസ്റ്റുകാര്‍ ജയിക്കില്ല, ജയിച്ചാലും ഭരിക്കില്ല“ എന്നത്. ജയിച്ചു കയറിയപ്പോള്‍ മൊഴിമാറ്റം നടത്തി കോണ്‍ഗ്രസുകാര്‍ അവസാന വരി കൂടി കൂട്ടിച്ചേര്‍ത്തു. “ഭരിച്ചാലും ജയിക്കില്ല.”

    ReplyDelete
  2. LDF lost Lok Sabha Elections (Recent) : Party Said "Adithara Saktham", pinne Panchayath Electionil kaanam ennu
    LDF Lost panchayath elections: Party said, "adithara saktham", ini state electionil kaanam

    best party

    ReplyDelete