ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമതയില്‍ കേരളം ഒന്നാംസ്ഥാനത്തെന്ന് പദ്ധതിയുടെ കേന്ദ്ര വെബ്സൈറ്റ്. ഇല്ലാത്ത കാരണം നിരത്തി കേരളത്തിന്റെ ഫണ്ട് തടയുന്നതിനിടെയാണ് വെബ്സൈറ്റ് കേരളത്തിന്റെ നേട്ടം അടിവരയിടുന്നത്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും ഫണ്ട് വിനിയോഗം അടക്കമുള്ള മേഖലകളിലും കേരളം ഏറെ മുന്നിലാണെന്ന് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റെടുത്ത പ്രവൃത്തികളില്‍, നവംബറിലെ കണക്ക് പ്രകാരം 17 ശതമാനം പൂര്‍ത്തിയായി. പദ്ധതിയില്‍ മാതൃകയെന്ന് കോഗ്രസ് നേതാക്കള്‍ പറയുന്ന ആന്ധ്രയില്‍ ഇത് 0.14 ശതമാനവും ഒറീസയില്‍ 0.23 ശതമാനവും രാജസ്ഥാനില്‍ 7.3 ശതമാനവും ആണ്. ബിഹാര്‍ (0.02), മഹാരാഷ്ട്ര (0.33), നാഗാലാന്‍ഡ് (0.18), സിക്കിം (0.07) എന്നിവിടങ്ങളില്‍ ഒരു ശതമാനം പണിപോലും പൂര്‍ത്തിയായിട്ടില്ല.
ചെലവഴിച്ച തുകയുടെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. മുന്‍വര്‍ഷത്തെ നീക്കിയിരിപ്പ് അടക്കം കൈവശമുണ്ടായിരുന്ന 376 കോടി രൂപയില്‍ 298 കോടിയും ചെലവിട്ടു (79.2 ശതമാനം). തമിഴ്നാടും ആന്ധ്രയും മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തിനു മുന്നിലുള്ളത്. അസം (31.37) ബിഹാര്‍ (25.67), കര്‍ണാടക (34.77), ഉത്തര്‍പ്രദേശ് (38.78) തുടങ്ങിയ സംസ്ഥാനങ്ങള്‍ പകുതി തുക പോലും ചെലവിട്ടിട്ടില്ല. കൂലിയിനത്തില്‍ കൂടുതല്‍ ശതമാനം പണം ചെലവിട്ടും പദ്ധതിപ്രവര്‍ത്തനത്തില്‍ കേരളം ലക്ഷ്യം കണ്ടതായി കണക്ക് വ്യക്തമാക്കുന്നു. നടപ്പുവര്‍ഷം ആകെ ചെലവഴിച്ച തുകയില്‍ 89.79 ശതമാനവും കേരളം കൂലിയിനത്തിലാണ് ചെലവിട്ടത്. അസം (47.63 ശതമാനം), ഗോവ (34.5 ശതമാനം), സിക്കിം (47.39 ശതമാനം) തുടങ്ങിയ സംസ്ഥാനങ്ങള്‍ പാതിയില്‍ താഴെ തുക മാത്രമാണ് കൂലിയായി നല്‍കിയത്.
നിര്‍മാണസാമഗ്രികള്‍ക്കായി വെറും 5.69 ശതമാനം പദ്ധതിത്തുക മാത്രമാണ് കേരളം ചെലവിട്ടത്. അസമില്‍ 46.1 ശതമാനവും ഹിമാചലില്‍ 43.56 ശതമാനവും തുക നിര്‍മാണസാമഗ്രികള്‍ക്കായാണ് മുടക്കിയത്. സ്ത്രീപങ്കാളിത്തത്തിലും കേരളം അസാധാരണനേട്ടം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ തൊഴിലെടുത്തവരില്‍ 90.36 ശതമാനവും സ്ത്രീകളായിരുന്നു. രണ്ടാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 76.72 ശതമാനമാണ് സ്ത്രീപങ്കാളിത്തം.
പദ്ധതിയില്‍ ഇത്രയധികം നേട്ടമുണ്ടാക്കിയിട്ടും രണ്ടാം ഗഡു കേരളത്തിന് നല്‍കിയിട്ടില്ല. തൃശൂര്‍, എറണാകുളം ജില്ലകളില്‍ അനുവദിച്ച തുക ഇതിനകം തീര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ പണം വകമാറ്റി നല്‍കിയാണ് പദ്ധതി മുടങ്ങാതെ നോക്കുന്നത്. 60 ശതമാനം തുക ചെവിട്ടാല്‍ രണ്ടാം ഗഡു ചോദിക്കാമെന്നാണ് ചട്ടം. 11 ജില്ലകള്‍ സെപ്തംബറിലാണ് രണ്ടാം ഗഡു ആവശ്യപ്പെട്ടത്. ചെലവിട്ട പണത്തിന്റെ കണക്കും അതോടൊപ്പം നല്‍കി. അപേക്ഷ നല്‍കി രണ്ടുദിവസത്തിനകം മുന്‍കാലത്ത് പണം ലഭിച്ചിരുന്നു. ഓഡിറ്റ് ചെയ്ത കണക്ക് നല്‍കിയില്ലെന്നാണ് ഫണ്ട് മുടക്കിയതിന് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. മുമ്പൊരിക്കലും ഇത് പറഞ്ഞിട്ടില്ല. കണക്ക് ഓഡിറ്റ് ചെയ്യാന്‍ സെപ്തംബര്‍ 30 വരെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നിയമാനുസൃതായി സമയം അനുവദിച്ചിട്ടുണ്ട്. അതും പരിഗണിക്കാതെയായിരുന്നു കേന്ദ്രനടപടി. പിന്നീട് ഓഡിറ്റ് ചെയ്ത കണക്ക് സമര്‍പ്പിച്ചു. എന്നിട്ടും ഫണ്ട് അനുവദിക്കുന്നില്ല.
(ആര്‍ സാംബന്‍)
deshabhimani 101210

ReplyDelete