കംപ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെ വിക്കിലീക്സിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമം വിഫലമായി. സൈബര്‍ ആക്രമണം വഴി വിക്കിലീക്സ് സൈറ്റ് തടയാന്‍ അമേരിക്കയ്ക്ക് സാധിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വീഡനിലെ മറ്റൊരു സെര്‍വര്‍ ഉപയോഗിച്ച് അവര്‍ ഓണ്‍ലൈനില്‍ തിരികെയെത്തി. ഇതേസമയം, വിക്കിലീക്ക്സ് തലവന്‍ ജൂലിയന്‍ അസാഞ്ചെ നല്‍കിയ ജാമ്യാപേക്ഷ സ്വീഡനിലെ സുപ്രീംകോടതി തള്ളി. മാനഭംഗക്കേസില്‍ അസാഞ്ചെയ്ക്ക് എതിരായി പുറപ്പെടുവിച്ച അറസ്റ്റ്വാറന്റ് നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
ഇതിനിടെ, അമേരിക്കയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തുന്ന വിധത്തില്‍ നയതന്ത്രരേഖകള്‍ പുറത്തുവരികയാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതിനിധി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആമസോ ഡോട്ട് കോം എന്ന കമ്പനിയാണ് വിക്കിലീക്സിന്റെ പ്രവര്‍ത്തനം തടഞ്ഞത്. എന്നാല്‍, സ്വീഡനിലെ ബഹന്‍ഹോഫ് എന്ന കമ്പനിയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിക്കിലീക്സ് ഇന്റര്‍നെറ്റില്‍ വീണ്ടും പ്രവേശിക്കുകയായിരുന്നു. വിക്കിലീക്സ് നിരന്തരം ആക്രമണം നേരിടുകയാണെന്ന് സംഘടനയുടെ വക്താവ് ക്രിസ്റ്റീന്‍ ഹ്രഫന്‍സ പറഞ്ഞു.
നയതന്ത്രജ്ഞരെ ചാരവൃത്തിക്ക് നിയോഗിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ രാജിവയ്ക്കണമെന്ന അസാഞ്ചെയുടെ ആവശ്യം വൈറ്റ്ഹൌസ് തള്ളി. തീര്‍ത്തും അസംബന്ധമാണ് അസാഞ്ചെയുടെ വാദമെന്നും അസാധാരണമായ പ്രവര്‍ത്തനമാണ് ഹിലരി കാഴ്ചവയ്ക്കുന്നതെന്നും വൈറ്റ്ഹൌസ് വക്താവ് ടോമി വീറ്റര്‍ പറഞ്ഞു. അസാഞ്ചെ ഒളിവില്‍ കഴിയുന്നത് മാനഭംഗക്കേസിന്റെ പേരിലല്ലെന്നും മറ്റ് കാരണങ്ങളാലാണെന്നും വിക്കിലീക്സ് വക്താവ് പറഞ്ഞു. പകപോക്കലിനായി കെട്ടിച്ചമച്ച ആരോപണങ്ങളാണ് അസാഞ്ചെയ്ക്ക് എതിരായി ഉയര്‍ത്തിയിട്ടുള്ളതെന്ന് വക്താവ് തുടര്‍ന്നു. അസാഞ്ചെയുടെ സുരക്ഷയില്‍ ഭയമുണ്ടെന്ന് അദ്ദേഹത്തിന്റെ മാതാവ് ക്രിസ്റ്റീന്‍ അസാഞ്ചെ പറഞ്ഞു. ബുദ്ധിശാലിയായ തന്റെ മകന്‍ സത്യാന്വേഷിയാണെന്നും ലോകത്തിന് നന്മ വരുത്തുന്ന കാര്യങ്ങളാണ് അവന്‍ ചെയ്യുന്നതെന്നും ക്രിസ്റ്റീന്‍ വ്യക്തമാക്കി.
യൂറോപ്പില്‍ അമേരിക്കയുടെ അണുവായുധശേഖരം: വിക്കിലീക്സ്
യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ അമേരിക്ക ഇരുനൂറോളം ആണവായുധങ്ങള്‍ വിന്യസിപ്പിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ബെല്‍ജിയം, നെതര്‍ലണ്ട്സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഇവയില്‍ ഏറിയപങ്കും. യൂറോപ്പില്‍ അമേരിക്കന്‍ ആണവായുധശേഖരം വിന്യസിപ്പിച്ചിട്ടുണ്ടെന്ന് രാജ്യാന്തരസമൂഹം സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരണം ലഭിച്ചത് ഇപ്പോഴാണ്. കഴിഞ്ഞവര്‍ഷം ബര്‍ലിനില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാലുരാജ്യങ്ങളിലെ അമേരിക്കന്‍ ആണവായുധശേഖരം സംബന്ധിച്ച വിവരങ്ങളുള്ളത്. അമേരിക്കന്‍ വിദേശവകുപ്പ് അസിസ്റന്റ് സെക്രട്ടറി ഫിലിപ്പ് ഗോര്‍ഡനും ജര്‍മനിയുടെ വിദേശനയ ഉപദേഷ്ടാവ് ക്രിസ്റഫ് ഹ്യൂസനും തമ്മിലുള്ള സംഭാഷണമാണ് സന്ദേശത്തിന്റെ മുഖ്യ ഉള്ളടക്കം. ജര്‍മനിയില്‍ അമേരിക്ക വിന്യസിപ്പിച്ച 'ദി 20' എന്ന പേരിലുള്ള ആണവായുധങ്ങള്‍ പിന്‍വലിക്കാന്‍ ആലോചന വന്ന സാഹചര്യത്തിലായിരുന്നു ഇത്. ജര്‍മനിയില്‍നിന്ന് ആണവായുധശേഖരം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ഇതേ ആവശ്യം മറ്റ് രാജ്യങ്ങളില്‍നിന്ന് ഉയരുമെന്നും ഹ്യൂസന്‍ പറയുന്നു.
ഇതിനിടെ, വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്കെതിരെ ഇന്റര്‍പോള്‍ അറസ്റ്വാറന്റ് പുറപ്പെടുവിച്ചു. ലൈംഗികകുറ്റകൃത്യത്തിലെ 'പ്രതി' എന്ന പേരില്‍ ഇന്റര്‍പോളിന്റെ സ്വീഡനിലെ ഗോദന്‍ബര്‍ഗിലുള്ള ഓഫീസാണ് അസാഞ്ചെയെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍പ്പെടുത്തിയത്. ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ സ്വീഡനില്‍ തങ്ങി വിക്കിലീക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശസേന അഫ്ഗാനിലും ഇറാഖിലും നടത്തിയ നിഷ്ഠുരകൃത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് സ്വീഡനില്‍ അസാഞ്ചെയ്ക്കെതിരെ മാനഭംഗക്കേസ് കുത്തിപ്പൊക്കിയത്. രണ്ടു സ്ത്രീകള്‍ നല്‍കിയ 'പരാതി'യുടെ അടിസ്ഥാനിലാണിത്. തന്നെ വേട്ടയാടാനുള്ള അമേരിക്കയുടെ ശ്രമമാണ് കേസിനു പിന്നിലെന്ന് അസാഞ്ചെ പറഞ്ഞിരുന്നു. തുടര്‍ന്ന് അസാഞ്ചെ സ്വീഡനില്‍നിന്ന് ബ്രിട്ടനിലേക്ക് പലായനം ചെയ്തു. മാനഭംഗക്കേസ് അടിസ്ഥാനരഹിതമാണെന്നും പകപോക്കല്‍ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ലണ്ടനിലെ അഭിഭാഷകന്‍ മാര്‍ക്ക് സ്ററ്റീഫന്‍സ് പറഞ്ഞു. അമേരിക്ക രഹസ്യമായി സൂക്ഷിച്ച നയതന്ത്ര-യുദ്ധരഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നാരോപിച്ച് അസാഞ്ചെയ്ക്കെതിരെ ചാരക്കുറ്റം ചുമത്താനും അമേരിക്ക ശ്രമിക്കുകയാണ്. അസാഞ്ചെ അമേരിക്കയുടെ ചാരവൃത്തി നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു.
ദേശാഭിമാനി 031210
യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ അമേരിക്ക ഇരുനൂറോളം ആണവായുധങ്ങള്‍ വിന്യസിപ്പിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ബെല്‍ജിയം, നെതര്‍ലണ്ട്സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഇവയില്‍ ഏറിയപങ്കും. യൂറോപ്പില്‍ അമേരിക്കന്‍ ആണവായുധശേഖരം വിന്യസിപ്പിച്ചിട്ടുണ്ടെന്ന് രാജ്യാന്തരസമൂഹം സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരണം ലഭിച്ചത് ഇപ്പോഴാണ്. കഴിഞ്ഞവര്‍ഷം ബര്‍ലിനില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാലുരാജ്യങ്ങളിലെ അമേരിക്കന്‍ ആണവായുധശേഖരം സംബന്ധിച്ച വിവരങ്ങളുള്ളത്. അമേരിക്കന്‍ വിദേശവകുപ്പ് അസിസ്റന്റ് സെക്രട്ടറി ഫിലിപ്പ് ഗോര്‍ഡനും ജര്‍മനിയുടെ വിദേശനയ ഉപദേഷ്ടാവ് ക്രിസ്റഫ് ഹ്യൂസനും തമ്മിലുള്ള സംഭാഷണമാണ് സന്ദേശത്തിന്റെ മുഖ്യ ഉള്ളടക്കം. ജര്‍മനിയില്‍ അമേരിക്ക വിന്യസിപ്പിച്ച 'ദി 20' എന്ന പേരിലുള്ള ആണവായുധങ്ങള്‍ പിന്‍വലിക്കാന്‍ ആലോചന വന്ന സാഹചര്യത്തിലായിരുന്നു ഇത്. ജര്‍മനിയില്‍നിന്ന് ആണവായുധശേഖരം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ഇതേ ആവശ്യം മറ്റ് രാജ്യങ്ങളില്‍നിന്ന് ഉയരുമെന്നും ഹ്യൂസന്‍ പറയുന്നു
ReplyDeleteGood work for wikilieaks go ahed..
ReplyDelete