കേന്ദ്രഅവഗണനയ്ക്കെതിരെ കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തി. പാലക്കാട് കോച്ച് ഫാക്ടറി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, കൊച്ചി മെട്രോക്ക് അനുമതി നല്‍കുക, ചേര്‍ത്തല വാഗണ്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു ധര്‍ണ. ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ടി എന്‍ സീമ, എ സമ്പത്ത്, എം ബി രാജേഷ്, പി കെ ബിജു, എം പി അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു.
പാലക്കാട് കോച്ച് ഫാക്ടറിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പി കരുണാകരന്‍ പറഞ്ഞു. കൊച്ചി മെട്രോ, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവയുടെ പ്രവര്‍ത്തനവും ഇനിയും ആരംഭിക്കാത്തത് അവഗണനയുടെ ക്രൂരമായ ഉദാഹരണങ്ങളാണ്. ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് ധാരണാപത്രം ഒപ്പിട്ടതാണ്. ബജറ്റില്‍ പണവും വകയിരുത്തിയിട്ടുമുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് റെയില്‍ മന്ത്രി മമത ബാനര്‍ജിയുടെ മൌനം ദുരൂഹമാണ്-കരുണാകരന്‍ പറഞ്ഞു.
ആസൂത്രണകമീഷനും മറ്റും അംഗീകാരം നല്‍കിയിട്ടും കൊച്ചി മെട്രോയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് പി രാജീവ് ചോദിച്ചു. പ്രധാനമന്ത്രിപോലും ഇക്കാര്യത്തില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും അന്തിമ അനുവാദം ലഭിക്കാത്തത് നിഷേധാത്മകമാണ്-അദ്ദേഹം പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറിക്ക് മെയ് മാസത്തില്‍ത്തന്നെ സ്ഥലം കൈമാറിയിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് അവഗണനയാണെന്ന് എം ബി രാജേഷ് പറഞ്ഞു. റായ്ബറേലിക്ക് അനുവദിച്ച ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എന്നിട്ടും പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങാത്തത് വഞ്ചനയാണ്-അദ്ദേഹം പറഞ്ഞു. സംസ്ഥാനം എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടും കേന്ദ്രം അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എം പി അച്യുതന്‍ പറഞ്ഞു.
ദേശാഭിമാനി 031210

ReplyDelete