ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കീടനാശിനി കമ്പനികളുടെ ലോബിയുടെ പിടിയിലാണെന്ന് സംസ്ഥാനത്തുനിന്നുള്ള ഇടതുപക്ഷ എം പിമാര്‍. ഇന്നലെ പാര്‍ലമെന്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര നിലപാടിനെതിരെ ഇടതുപക്ഷ എം പിമാര്‍ ശക്തമായി രംഗത്ത് എത്തിയത്.
എന്‍ഡോസള്‍ഫാന്റെ ദുരന്തം സംബന്ധിച്ച് പഠിക്കാന്‍ മായി കമ്മിറ്റിയെ നിയോഗിച്ച സാഹചര്യത്തിലാണ് കേന്ദ്ര കൃഷിമന്ത്രാലയം രാഷ്ട്രപതിയെ പങ്കെടുപ്പിച്ച് കീടനാശിനി കമ്പനികള്‍ക്ക് വേണ്ടി സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കീടനാശിനി കമ്പനികളുടെ ലോബിയുടെ പിടിയിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര കൃഷിമന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലൂടെ ചെയ്തത്. കേരളത്തിലെ നാലായിരത്തിലധികം ജനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ ദുരിതം നേരിടുകയാണ്. കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ കമ്പനിയുടെ പ്രതിനിധി, കേരളത്തിലെ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സമരം രാഷ്ട്രീയക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് പ്രസ്താവിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണിത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് എം പിമാര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളത്തില്‍നിന്ന് ശക്തമായ ആവശ്യം ഉയരുന്നതിനിടെ ഇതേ കമ്പനികളെ പങ്കെടുപ്പിച്ച് കൃഷിമന്ത്രാലയം നടത്തിയ സെമിനാര്‍ കമ്പനികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ഉടനടി നിരോധിക്കേണ്ട എന്‍ഡോസള്‍ഫാന് കൂടുതല്‍ കച്ചവട സാധ്യത ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം പിമാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷിമന്ത്രാലയത്തിന്റെ സെമിനാറില്‍ പങ്കെടുത്ത രാഷ്ട്രപതി, പ്രധാനമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് പി കരുണാകരന്‍ എം പി കത്തയച്ചു.
എം പിമാരായ കെ ഇ ഇസ്മയില്‍, എം പി അച്യുതന്‍, പി കരുണാകരന്‍, പി രാജീവ്, ടി എന്‍ സീമ, കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ജനയുഗം 091210
കേന്ദ്ര സര്‍ക്കാര്‍ കീടനാശിനി കമ്പനികളുടെ ലോബിയുടെ പിടിയിലാണെന്ന് സംസ്ഥാനത്തുനിന്നുള്ള ഇടതുപക്ഷ എം പിമാര്‍. ഇന്നലെ പാര്‍ലമെന്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര നിലപാടിനെതിരെ ഇടതുപക്ഷ എം പിമാര്‍ ശക്തമായി രംഗത്ത് എത്തിയത്.
ReplyDelete