സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്ക മുന്നോട്ടുവയ്ക്കുകയും നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏകധ്രുവ ലോക സങ്കല്‍പ്പം ഭരണകൂടങ്ങളെയും രാജ്യാന്തര സംഘടനകളെയും എത്രമാത്രം സ്വാധീനിച്ചെന്നും കീഴടക്കിയെന്നും വ്യക്തമാക്കുന്നതാണ്, വിക്കി ലീക്ക്‌സ് വെളിപ്പെടുത്തലുകളും അതിനോടുള്ള പ്രതികരണങ്ങളും. സാമന്തരും സഖ്യകക്ഷികളും ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും നയതന്ത്ര പ്രതിനിധികളെ ഉപയോഗിച്ച് അമേരിക്ക ചാരവൃത്തി നടത്തിയതിന്റെ കഥകളാണ് പുറത്തുവന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയെപ്പോലും ഈ രഹസ്യാന്വേഷണത്തില്‍നിന്ന് അമേരിക്ക മാറ്റിനിര്‍ത്തിയില്ല. എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ച് ഒരു രാഷ്ട്രം നടത്തിയ
ചാരപ്രവര്‍ത്തനത്തനത്തിന്റെ കഥകള്‍ പുറത്തുവന്നിട്ടും വിവിധ ഭരണകൂടങ്ങള്‍ നടത്തിയ പ്രതികരണങ്ങളാവട്ടെ, സമകാലത്തു ജീവിക്കുന്ന ആരെയും ലജ്ജിപ്പിക്കേണ്ടതാണ്. അമേരിക്കന്‍ നടപടി തെറ്റെന്നുപറയാനോ അതിനെ അപലപിക്കാനോ ആരും തയ്യാറായില്ല. ഒരുറച്ച ശബ്ദം പോലും എവിടെനിന്നും ഉയര്‍ന്നുകേട്ടില്ല. ചിലരാവട്ടെ, രഹസ്യ രേഖകള്‍ പുറത്തുവിട്ട വിക്കി ലീക്ക്‌സിനെതിരെ രംഗത്തുവരുകയും ചെയ്തു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും അതിനെ നയിക്കുന്ന മൂലധനാധിപത്യത്തിനും വശംവദരായ ഭരണകൂടങ്ങള്‍ ശബ്ദമില്ലാത്തവരായിരിപ്പോയിരിക്കുന്നുവെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്?
വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളെ ഉപയോഗിച്ച് ആ രാഷ്ട്രങ്ങളെയും രാഷ്ട്ര നേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുകയാണ് അമേരിക്ക ചെയ്തത്. രാഷ്ട്ര നേതാക്കളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരെ ഇങ്ങനെ ചോര്‍ത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ചാര സംഘടനകളെ ഉപയോഗിച്ച് ചെയ്യുന്ന വിവര ശേഖരണം നയതന്ത്ര പ്രതിനിധികളിലൂടെ നടത്തുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയെ ചാരവൃത്തിയില്‍ നിന്ന് ഒഴിവാക്കണമെന്ന പൊതു ധാരണ ലംഘിച്ച്, അതിന്റെ സെക്രട്ടറി ജനറലിനെപ്പോലും രഹസ്യാന്വേഷണത്തിനു വിധേയമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് വിക്കി ലീക്ക്‌സ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
തന്ത്രപരമായ പങ്കാളിയെന്ന് തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ വിശേഷിപ്പിക്കുന്ന അമേരിക്ക, ഏതു വിധത്തിലാണ് ഇന്ത്യയെ കാണുന്നതെന്നതിന് പുറത്തുവന്ന രേഖകള്‍ സാക്ഷ്യം നില്‍ക്കുന്നുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്നായിരുന്നു കഴിഞ്ഞ മാസം ആദ്യം ഇന്ത്യയില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്. എന്നാല്‍ നയതന്ത്ര രേഖകളില്‍ ഒബാമയുടെ വിദേശകാര്യ സെക്രട്ടറി ഇന്ത്യയെ വിശേഷിപ്പിക്കുന്നതാവട്ടെ, രക്ഷാസമിതിയിലേയ്ക്കുള്ള സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയെന്നും. സ്ഥിരാംഗത്വത്തിന് ശ്രമം നടത്തുന്ന ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ നിരീക്ഷിക്കാനും യു എന്നിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ ചുമതലപ്പെടുത്തിയിരുന്നു, അവര്‍. ഇരട്ടത്താപ്പു നിറഞ്ഞ, മര്യാദ കെട്ട അമേരിക്കന്‍ നയം വ്യക്തമായിട്ടും അവരുമായുള്ള പങ്കാളിത്തത്തെ 'ആഘോഷിക്കുകയാണ്' കേന്ദ്രത്തിലെ ഭരണാധികാരികള്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്വകാര്യ രേഖകളാണ് വിക്കി ലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്നതെന്നും അതിനോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 'സ്വകാര്യ രേഖകളില്‍' എന്താണുള്ളതെന്നും എങ്ങനെയാണ് ആ രേഖകള്‍ ശേഖരിച്ചത് എന്നതും കേന്ദ്ര സര്‍ക്കാരിന് പ്രശ്‌നമേയല്ല. വിധേയന്റെ വിഡ്ഢിവേഷമല്ലാതെ മറ്റെന്താണിത്?
ജനയുഗം മുഖപ്രസംഗം 021210
സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്ക മുന്നോട്ടുവയ്ക്കുകയും നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏകധ്രുവ ലോക സങ്കല്‍പ്പം ഭരണകൂടങ്ങളെയും രാജ്യാന്തര സംഘടനകളെയും എത്രമാത്രം സ്വാധീനിച്ചെന്നും കീഴടക്കിയെന്നും വ്യക്തമാക്കുന്നതാണ്, വിക്കി ലീക്ക്‌സ് വെളിപ്പെടുത്തലുകളും അതിനോടുള്ള പ്രതികരണങ്ങളും. സാമന്തരും സഖ്യകക്ഷികളും ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും നയതന്ത്ര പ്രതിനിധികളെ ഉപയോഗിച്ച് അമേരിക്ക ചാരവൃത്തി നടത്തിയതിന്റെ കഥകളാണ് പുറത്തുവന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയെപ്പോലും ഈ രഹസ്യാന്വേഷണത്തില്‍നിന്ന് അമേരിക്ക മാറ്റിനിര്‍ത്തിയില്ല. എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ച് ഒരു രാഷ്ട്രം നടത്തിയ
ReplyDeleteചാരപ്രവര്‍ത്തനത്തനത്തിന്റെ കഥകള്‍ പുറത്തുവന്നിട്ടും വിവിധ ഭരണകൂടങ്ങള്‍ നടത്തിയ പ്രതികരണങ്ങളാവട്ടെ, സമകാലത്തു ജീവിക്കുന്ന ആരെയും ലജ്ജിപ്പിക്കേണ്ടതാണ്. അമേരിക്കന്‍ നടപടി തെറ്റെന്നുപറയാനോ അതിനെ അപലപിക്കാനോ ആരും തയ്യാറായില്ല. ഒരുറച്ച ശബ്ദം പോലും എവിടെനിന്നും ഉയര്‍ന്നുകേട്ടില്ല. ചിലരാവട്ടെ, രഹസ്യ രേഖകള്‍ പുറത്തുവിട്ട വിക്കി ലീക്ക്‌സിനെതിരെ രംഗത്തുവരുകയും ചെയ്തു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും അതിനെ നയിക്കുന്ന മൂലധനാധിപത്യത്തിനും വശംവദരായ ഭരണകൂടങ്ങള്‍ ശബ്ദമില്ലാത്തവരായിരിപ്പോയിരിക്കുന്നുവെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്?
yea yea.. even the Chinese banned access to the Wikileaks Site in china citing diplomatic reasons. Chinese say that they dont wanna hurt the diplomatic relations between the two countries... last time i chekd, i was able to access it here in india.. wat u say about that, comrades?
ReplyDelete