Wednesday, December 8, 2010

‘ജനാധിപത്യ‘ത്തിനു ട്യൂബ്ലൈറ്റും കുപ്പിച്ചില്ലും ആയുധം

ട്യൂബ്ലൈറ്റും കുപ്പിച്ചില്ലും ആയുധം ചങ്ങനാശേരിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു; 14 പേര്‍ക്ക് പരിക്ക്

ചങ്ങനാശേരി: തെരഞ്ഞെടുപ്പ് തര്‍ക്കത്തിനൊടുവില്‍ ചങ്ങനാശേരി നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേതാക്കള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. എ വിഭാഗക്കാരും വിശാല ഐ വിഭാഗക്കാരുമാണ് ഏറ്റുമുട്ടിയത്. ഡിസിസി പ്രസിഡന്റ് കെ സി ജോസഫ് എംഎല്‍എയുടെ നാട്ടിലാണ് അക്രമങ്ങള്‍ നടന്നത്. ഇവിടെ എക്കാരുടെ പരാജയവും നേതൃത്വത്തിന് തിരിച്ചടിയായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജിന്‍സന്‍ മാത്യു, കെഎസ്്യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ സ്ക്കറിയ, യൂത്ത് കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് ഗ്രെജോ ജോസഫ്, മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് സോബിച്ചന്‍ കണ്ണമ്പള്ളി മണ്ഡലം കമ്മിറ്റിയംഗങ്ങളായ രേഷ്കുമാര്‍, ഷെഫീക്ക് എന്നീ എ വിഭാഗം നേതാക്കള്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജീസ്ബെന്‍ മാത്യു, ബ്ളോക്ക് പഞ്ചായത്ത് അംഗം ബിജി മൂലയില്‍, കെഎസ്യു ജില്ലാ സെക്രട്ടറി വി എന്‍ ബിബിന്‍ലാല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണഡലം പ്രസിഡന്റ് സുനില്‍കുമാര്‍ എന്നീ ഐ വിഭാഗം നേതാക്കള്‍ക്കുമാണ് പരിക്കേറ്റത്.

ഐ വിഭാഗക്കാരനായ ഡിസിസി സെക്രട്ടറി അഡ്വ. പി എസ് രഘുറാമിന്റെ കാറിന്റെ കാറ്റും അഴിച്ചുവിട്ടു. ട്യൂബ്ലൈറ്റും കുപ്പിച്ചില്ലും സംഘട്ടനത്തില്‍ ആയുധങ്ങളായി ഉപയോഗിച്ചു. പായിപ്പാട് ടൌണ്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റികളിലേക്ക് ഐ ഗ്രൂപ്പ് വിജയിച്ചതോടെയാണ് എ ഗ്രൂപ്പ് പ്രകോപിതരായത്. സിനാജ് ഖാദര്‍, ജോമോന്‍ ജോസഫ് എന്നിവരെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. രണ്ട് മണ്ഡലവും എ ഗ്രൂപ്പിന്റെ കൈയില്‍നിന്നും വിശാല ഐ ഗ്രൂപ്പ് പിടിച്ചെടുക്കുകയായിരുന്നു. വിശാല ഐ ഗ്രൂപ്പ് പ്രകടനം നടത്തിയപ്പോള്‍ എ വിഭാഗക്കാര്‍ അക്രമിക്കുകയായിരുന്നു. ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേതാക്കളെ സഹായിക്കാന്‍ ഗുണ്ടകളും എത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പോള്‍ എം ജോര്‍ജ് വധക്കേസിലെ നാലാം പ്രതി സതിയുടെ നേതൃത്വത്തിലാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് എ ഗ്രുപ്പ് നേതാവും ഡിസിസി സെക്രട്ടറിയുമായ കെ ജെ ജെയിംസ് പറഞ്ഞു. എ ഗ്രൂപ്പില്‍ ആറുപേര്‍ക്കും ഐ ഗ്രൂപ്പിലെ എട്ടുപേര്‍ക്കും പരിക്കേറ്റു. രാഷ്ട്രീയ എതിരാളികളെക്കാള്‍ ക്രൂരമായാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിച്ചു. ട്യൂബ്ലൈറ്റും കരിങ്കല്ലുമെല്ലാം അജിബെന്‍ മാത്യൂസിന്റെ കാറിലാണ് എത്തിച്ചതെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ബ്ളോക്ക് പഞ്ചായത്തംഗം ബിജി മൂലയില്‍, പി എച്ച് നാസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഐ ഗ്രൂപ്പ്നേതാവ് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ബെന്‍ മാത്യുസ്, ഡിസിസി സെക്രട്ടറി പി എസ് രഘുറാം എന്നിവര്‍ ആരോപിച്ചു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. തെരഞ്ഞെടുപ്പ് തര്‍ക്കത്തിനൊടുവില്‍ ചങ്ങനാശേരി നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേതാക്കള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. എ വിഭാഗക്കാരും വിശാല ഐ വിഭാഗക്കാരുമാണ് ഏറ്റുമുട്ടിയത്. ഡിസിസി പ്രസിഡന്റ് കെ സി ജോസഫ് എംഎല്‍എയുടെ നാട്ടിലാണ് അക്രമങ്ങള്‍ നടന്നത്. ഇവിടെ എക്കാരുടെ പരാജയവും നേതൃത്വത്തിന് തിരിച്ചടിയായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജിന്‍സന്‍ മാത്യു, കെഎസ്്യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ സ്ക്കറിയ, യൂത്ത് കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് ഗ്രെജോ ജോസഫ്, മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് സോബിച്ചന്‍ കണ്ണമ്പള്ളി മണ്ഡലം കമ്മിറ്റിയംഗങ്ങളായ രേഷ്കുമാര്‍, ഷെഫീക്ക് എന്നീ എ വിഭാഗം നേതാക്കള്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജീസ്ബെന്‍ മാത്യു, ബ്ളോക്ക് പഞ്ചായത്ത് അംഗം ബിജി മൂലയില്‍, കെഎസ്യു ജില്ലാ സെക്രട്ടറി വി എന്‍ ബിബിന്‍ലാല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണഡലം പ്രസിഡന്റ് സുനില്‍കുമാര്‍ എന്നീ ഐ വിഭാഗം നേതാക്കള്‍ക്കുമാണ് പരിക്കേറ്റത്.

    ReplyDelete