കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ബാഴ്സലോണ ഇരട്ടനഗരം പദ്ധതിയുടെ കരാറില്‍ കോര്‍പറേഷന് ഒപ്പിടാന്‍ കഴിയില്ലെന്ന് മേയര്‍ കെ ചന്ദ്രിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശശി തരൂര്‍ എംപി തെറ്റിദ്ധാരണ പരത്തുകയാണ്. വിദേശ രാജ്യങ്ങളുമായി ഏതെങ്കിലും കരാറില്‍ ഒപ്പിടണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടേണ്ടതുണ്ട്. എന്നാല്‍, ഇരട്ടനഗരം പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപിയെ നിരവധി തവണ അറിയിച്ചിരുന്നു. ഇതിനാവശ്യമായ പണം എവിടെനിന്നാണെന്ന ചോദ്യത്തിന് എംപി ഇതുവരെ ഉത്തരം നല്‍കിയിട്ടുമില്ല. സാങ്കല്‍പ്പികമായ ഒരു പദ്ധതി അവതരിപ്പിച്ചിട്ട് അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷനെ പഴിചാരുന്നത് ശരിയായ നിലപാടല്ല. കോര്‍പറേഷന് ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും കരാറില്‍ ഒപ്പിടണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എംപി വ്യക്തമാക്കണം. നഗരത്തിന്റെ നന്മയെ മുന്‍നിര്‍ത്തിയുള്ള ഏതു പദ്ധതിയും സുതാര്യവും നീതിപൂര്‍വവുമായി നടത്തുന്നതിന് കോര്‍പറേഷന്‍ തയ്യാറാണെന്നും മേയര്‍ പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത

ReplyDelete