ചോരയുണങ്ങാത്ത ജംഗല്‍മഹല്‍ 2
ഒന്നാം ഭാഗം ഇവിടെ
സാല്‍ബണി. മലയാളത്തില്‍ സാലവനം. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ഈ പ്രദേശം പേര് സൂചിപ്പിക്കുന്നതുപോലെ സാലവനം തന്നെയാണ്. സാലമരത്തിന്റെ ഇലകള്‍ തുന്നിപ്പിടിപ്പിച്ച് പാത്രമുണ്ടാക്കി വിറ്റ് ജീവിക്കുന്ന ആയിരക്കണക്കിന് ആദിവാസികളുണ്ട് സാല്‍ബണിയിലും ജാര്‍ഖണ്ഡിനോടടുത്ത മിക്ക ബംഗാള്‍ ഗ്രാമങ്ങളിലും. മാവോയിസ്റ്റ് ആക്രമണം ശക്തമായ കഴിഞ്ഞ രണ്ട് വര്‍ഷം ഈ വ്യവസായം വന്‍തോതില്‍ തകര്‍ന്നു. മാവോയിസ്റ്റുകള്‍ ഗ്രാമങ്ങള്‍ വിട്ടൊഴിയാന്‍ തുടങ്ങിയതോടെ സാലവനങ്ങള്‍ വീണ്ടും സജീവമാകുകയാണ്.
ആദിവാസികള്‍ നിര്‍മിക്കുന്ന ഇലപ്ളേറ്റാണ് പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഹോട്ടലുകളിലും വിശേഷാവസരങ്ങളിലും ഉപയോഗിക്കുന്നത്. നമ്മുടെ വാഴയില പോലെ. ആയിരം പ്ളേറ്റ് ഉണ്ടാക്കി വിറ്റാല്‍ 300 രൂപ ലഭിക്കും. ദിവസം ആയിരത്തിലേറെ പ്ളേറ്റുണ്ടാക്കും. മാവോയിസ്റ്റുകള്‍ സജീവമായതോടെ ഇലപ്ളേറ്റിന് ലെവി ഈടാക്കാന്‍ തുടങ്ങി. ഗുണ്ടാപ്പിരിവിലൂടെ മാവോയിസ്റ്റുകള്‍ പണം തട്ടിയെടുക്കാന്‍ തുടങ്ങിയതോടെ ആദിവാസികള്‍ കാടുകയറാതായി. വനംവകുപ്പ് നല്‍കുന്ന തൊഴിലിനും വനോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിനും ലഭിച്ച പ്രതിഫലവും ഇല്ലാതായി. ചെറുകിട കര്‍ഷകരെ ആട്ടിയോടിച്ചതോടെ ഗ്രാമങ്ങളില്‍ കൃഷിപ്പണി നിലച്ചു. ഭൂപരിഷ്കരണത്തിന്റെ ഫലമായി പതിനഞ്ചും ഇരുപതും സെന്റ് കൃഷിഭൂമി ലഭിച്ചവരാണിവര്‍.
കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടി. മാവോയിസ്റ്റുകള്‍ക്കെതിരെ ജനകീയപ്രതിരോധം ഉയര്‍ന്നതോടെയാണ് ഇവര്‍ക്ക് ജീവിതം തിരിച്ചുകിട്ടിയത്. ദേശീയ തൊഴിലുറപ്പ് പദ്ധതി ജംഗല്‍മഹലില്‍ മുടങ്ങിപ്പോയിരുന്നെന്ന് പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ഗഡ്മാല്‍ പഞ്ചായത്ത് പ്രധാന്‍ പശുപതിസിങ് 'ദേശാഭിമാനി'യോട് പറഞ്ഞു. പണിനടക്കാന്‍ നിര്‍ഭയമായ സാഹചര്യം വേണം. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഒന്നര വര്‍ഷം പഞ്ചായത്ത് ഓഫീസ് തുറക്കാന്‍ സമ്മതിച്ചില്ല. ഗ്രാമപ്രധാനായ തനിക്ക് നാട് വിട്ടുനില്‍ക്കേണ്ടിവന്നു. നാട്ടുകാര്‍ സംഘടിച്ചതോടെ ഇപ്പോള്‍ അന്തരീഷം മെച്ചപ്പെട്ടു-പശുപതിസിങ് പറഞ്ഞു.
ഗഡ്മാല്‍ പഞ്ചായത്ത് ഓഫീസിലിപ്പോള്‍ വിവിധ പദ്ധതികളുടെ ആനുകൂല്യം സ്വീകരിക്കാനെത്തിയ ആദിവാസികളടക്കമുള്ളവരുടെ വന്‍ തിരക്കാണ്. പഞ്ചായത്ത് വീണ്ടും തുറന്നതില്‍ സന്തോഷമുണ്ടെന്ന് ഭൂഷസിങ് എന്ന ഗ്രാമീണന്‍ പറഞ്ഞു. മാവോയിസ്റ്റ് ആക്രമണത്തെത്തുടര്‍ന്ന് ഗഡ്മാലില്‍ നിന്ന് ഭാതുതലയിലെ റിലീഫ് ക്യാമ്പില്‍ ഒരുവര്‍ഷത്തിലധികം താമസിക്കേണ്ടിവന്ന ബങ്കിംസിങ്ങിന് നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം. ജംഗല്‍മഹലില്‍ ഇപ്പോള്‍ കൊയ്ത്തുകാലം. വയലുകളില്‍ ഉത്സാഹത്തിന്റെ വിളവെടുപ്പ്. ഒന്നരവര്‍ഷം വെറുതെയിട്ട വയലുകളില്‍ ഈ വര്‍ഷം ആഗസ്തിലാണ് രണ്ടുംകല്‍പ്പിച്ച് കൃഷിയിറക്കിയത്. ഒന്നരവര്‍ഷം നിലച്ചുപോയ ഗ്രാമങ്ങളില്‍ ജീവിതം തിരിച്ചുവന്നതിന്റെ സന്തോഷമാണ് എല്ലായിടത്തും. ഭയമൊഴിഞ്ഞെങ്കിലും മതിമറക്കാന്‍ വയ്യ. തൊട്ടുപിന്നില്‍ മരണം പതിയിരിക്കുന്നുണ്ട്. ജീവന്‍പോയാലും ഇനി തലകുനിക്കാനാകില്ലെന്ന് അഭിമാനബോധത്തോടെ അവര്‍ പറയുന്നു.
പശുപതി സിങ്ങും വെടിയേറ്റ് മരിച്ചു
മാവോയിസ്റ്റ് മേഖലകളിലെ പഞ്ചായത്തുകളെ കുറിച്ച് ദേശാഭിമാനിയോട് വിശദീകരിച്ച പശുപതിസിങ്ങും വെടിയേറ്റ് മരിച്ചു. പറഞ്ഞ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുംമുമ്പേ മാവോയിസ്റ്റുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. നവംബര്‍ 15ന് ഉച്ചയ്ക്കാണ് പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ഗഡ്മാല്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് ഗ്രാമപ്രധാന്‍ പശുപതി സിങ്ങിനെ കണ്ടത്. നവംബര്‍ 22ന് അദ്ദേഹത്തെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. ഗണശക്തി ലേഖകന്‍ മേഘനാഥ് ഭുനിയക്കൊപ്പം പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദ്യമായാണ് അദ്ദേഹം സ്വീകരിച്ചതും ദീര്‍ഘമായി സംസാരിച്ചതും. ആദിവാസി വിഭാഗത്തില്‍പ്പെട്ട പശുപതി ഗ്രാമീണരുടെ പ്രിയനേതാവായിരുന്നു. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം പലപ്പോഴും വീട്ടില്‍നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. ഏറെനാള്‍ അടച്ചിട്ട പഞ്ചായത്ത് ഓഫീസ് തുറന്ന് വികസനപ്രവര്‍ത്തനങ്ങളുമായി വീണ്ടും ജനങ്ങളിലേക്കിറങ്ങിയപ്പോഴാണ് മാവോയിസ്റ്റുകളുടെ ക്രൂരതയ്ക്കിരയായത്.
ദേശാഭിമാനി 061210
മൂന്നാം ഭാഗം മമതയും മാവോയിസ്റ്റുകളും തോളോടുതോള്‍
നാലാം ഭാഗം അതിജീവനത്തിനായി ജനകീയപ്രക്ഷോഭം
സാല്‍ബണി. മലയാളത്തില്‍ സാലവനം. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ഈ പ്രദേശം പേര് സൂചിപ്പിക്കുന്നതുപോലെ സാലവനം തന്നെയാണ്. സാലമരത്തിന്റെ ഇലകള്‍ തുന്നിപ്പിടിപ്പിച്ച് പാത്രമുണ്ടാക്കി വിറ്റ് ജീവിക്കുന്ന ആയിരക്കണക്കിന് ആദിവാസികളുണ്ട് സാല്‍ബണിയിലും ജാര്‍ഖണ്ഡിനോടടുത്ത മിക്ക ബംഗാള്‍ ഗ്രാമങ്ങളിലും. മാവോയിസ്റ്റ് ആക്രമണം ശക്തമായ കഴിഞ്ഞ രണ്ട് വര്‍ഷം ഈ വ്യവസായം വന്‍തോതില്‍ തകര്‍ന്നു. മാവോയിസ്റ്റുകള്‍ ഗ്രാമങ്ങള്‍ വിട്ടൊഴിയാന്‍ തുടങ്ങിയതോടെ സാലവനങ്ങള്‍ വീണ്ടും സജീവമാകുകയാണ്.
ReplyDelete