ന്യൂഡല്‍ഹി: സിവില്‍ ആണവസഹകരണം വളര്‍ത്തുന്ന അഞ്ച് കരാര്‍ ഉള്‍പ്പെടെ ഏഴ് കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. മഹാരാഷ്ട്രയിലെ ജെയ്ത്പുരില്‍ ഫ്രാന്‍സ് തുടങ്ങാനിരിക്കുന്ന ആറ് റിയാക്ടറില്‍ രണ്ടെണ്ണം സ്ഥാപിക്കാനുള്ളതാണ് സുപ്രധാന കരാര്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഹൈദരാബാദ് ഹൌസില്‍ നടത്തിയ ഉച്ചകോടിക്കുശേഷമാണ് കരാറുകളില്‍ ഒപ്പിട്ടത്. ഇതുവരെയും പരീക്ഷിക്കപ്പെടാത്തതും വിലകൂടിയതുമായ റിയാക്ടറുകളാണ് മഹാരാഷ്ട്രയില്‍ സ്ഥാപിക്കുക. 1650 മെഗാവാട്ട് ശേഷിയുള്ള ആറ് റിയാക്ടറാണ് വാങ്ങുക. റിയാക്ടറുകള്‍ സ്ഥാപിക്കുന്ന സിവില്‍ ആണവ ചട്ടക്കൂട് കരാറില്‍ ന്യൂക്ളിയര്‍ പവര്‍കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് കെ ജെയിനും ഫ്രഞ്ച് ആണവകമ്പനിയായ അരേവയുടെ മേധാവി ആനി ലുവേര്‍ജിയോണുമാണ് ഒപ്പിട്ടത്. 1100 കോടി ഡോളറിന്റേതാണ് കരാര്‍. 1650 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകളാണ് (ഇപിആര്‍) വാങ്ങുന്നത്.
ആണവോര്‍ജം സമാധാനപരമായ ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള ബൌദ്ധിക സ്വത്തവകാശ നിയമത്തിലും ആണവസഹകരണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതും ഉള്‍പ്പെടെയുള്ള അഞ്ച് കരാറിലും ഇരു രാജ്യവും ഒപ്പുവച്ചു. 2012 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 12000 കോടി യൂറോ ആക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. കാലാവസ്ഥാമാറ്റം, ഭൌമശാസ്ത്രം എന്നിവ സംബന്ധിച്ച് ഐസ്ആര്‍ഒയും ഫ്രാന്‍സിലെ സിഎന്‍ഇസിയും തമ്മില്‍ ധാരണപത്രവും സംയുക്ത സിനിമാനിര്‍മാണം സംബന്ധിച്ച കരാറിലും ഇരു രാജ്യവും ഒപ്പുവച്ചു.
ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് സര്‍ക്കോസി ആവശ്യപ്പെട്ടു. സമാധാനത്തിന് പാകിസ്ഥാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഭീകരവാദത്തിനെതിരെ പൊരുതുന്ന ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്ത ഫ്രാന്‍സ് അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു. തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇരു രാഷ്ട്രവും തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. പ്രതിരോധരംഗത്ത് സഹകരണം വര്‍ധിപ്പിക്കും. പ്രതിരോധമേഖലയെ ആധുനികവല്‍ക്കരിക്കാനുള്ള സാങ്കേതിക സഹായം ഫ്രാന്‍സ് വാഗ്ദാനം ചെയത്തിട്ടുണ്ട്. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയെ സഹായിക്കാമെന്നും ഫ്രാന്‍സ് അറിയിച്ചതായി മന്‍മോഹന്‍സിങ് പറഞ്ഞു. ഉച്ചകോടിക്കുശേഷം രാഷ്ട്രപതി പ്രതിഭ പാട്ടീലുമായും യുപിഎ അധ്യക്ഷ സോണിയഗാന്ധിയുമായും സര്‍ക്കോസി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സര്‍ക്കോസി ചൊവ്വാഴ്ച മുംബൈയില്‍നിന്ന് പാരീസിലേക്ക് തിരിക്കും. പ്രതിരോധരംഗത്തെ സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന സംയുക്ത പ്രസ്താവനയും ഇരുനേതാക്കളും പുറപ്പെടുവിച്ചു.
ദേശാഭിമാനി 071210
സിവില്‍ ആണവസഹകരണം വളര്‍ത്തുന്ന അഞ്ച് കരാര്‍ ഉള്‍പ്പെടെ ഏഴ് കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. മഹാരാഷ്ട്രയിലെ ജെയ്ത്പുരില്‍ ഫ്രാന്‍സ് തുടങ്ങാനിരിക്കുന്ന ആറ് റിയാക്ടറില്‍ രണ്ടെണ്ണം സ്ഥാപിക്കാനുള്ളതാണ് സുപ്രധാന കരാര്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഹൈദരാബാദ് ഹൌസില്‍ നടത്തിയ ഉച്ചകോടിക്കുശേഷമാണ് കരാറുകളില്‍ ഒപ്പിട്ടത്. ഇതുവരെയും പരീക്ഷിക്കപ്പെടാത്തതും വിലകൂടിയതുമായ റിയാക്ടറുകളാണ് മഹാരാഷ്ട്രയില്‍ സ്ഥാപിക്കുക. 1650 മെഗാവാട്ട് ശേഷിയുള്ള ആറ് റിയാക്ടറാണ് വാങ്ങുക. റിയാക്ടറുകള്‍ സ്ഥാപിക്കുന്ന സിവില്‍ ആണവ ചട്ടക്കൂട് കരാറില്‍ ന്യൂക്ളിയര്‍ പവര്‍കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് കെ ജെയിനും ഫ്രഞ്ച് ആണവകമ്പനിയായ അരേവയുടെ മേധാവി ആനി ലുവേര്‍ജിയോണുമാണ് ഒപ്പിട്ടത്. 1100 കോടി ഡോളറിന്റേതാണ് കരാര്‍. 1650 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകളാണ് (ഇപിആര്‍) വാങ്ങുന്നത്.
ReplyDelete