ബെയ്ജിംഗ്: ന്യൂഡല്‍ഹിയെ പ്രഥമ പങ്കാളിയായാണ് കാണുന്നതെന്ന് ചൈന. അയല്‍രാജ്യമായ ഇന്ത്യ ചൈനയോടൊപ്പം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ മല്‍സരമാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് ജിയാങ്ങ് സൂ പറഞ്ഞു. ഈ മാസം 15 മുതല്‍ 17 വരെ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ നടത്തുന്ന ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു ചൈനീസ് വിദേശകാര്യ വകുപ്പിന്റെ പത്രസമ്മേളനം.
വിവിധതലങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണകരമായി ഭവിച്ചതായും വക്താവ് അഭിപ്രായപ്പെട്ടു. ഉഭയകക്ഷിബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനായിരിക്കും ഇന്ത്യയുമായുളള ചര്‍ച്ചകളില്‍ ചൈന ഊന്നല്‍ കൊടുക്കുകയെന്നും വക്താവ് പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ സമവായത്തിലെത്തിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയുമെന്നും വക്താവ് പ്രത്യാശിച്ചു. പാകിസ്ഥാനുമായും ഊഷ്മളമായ ബന്ധമാണുളളതെന്ന് അഭിപ്രായപ്പെട്ട വക്താവ് ഇത് ഇന്ത്യയുമായുളള ബന്ധത്തിന് തടസ്സമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ആണവചര്‍ച്ച അടുത്തമാസത്തേയ്ക്ക്
ജനീവ: ഇറാനും ആറുരാഷ്ട്രങ്ങളും തമ്മില്‍ ജനീവയില്‍ നടത്തിയ ആണവചര്‍ച്ച പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിഞ്ഞു. അടുത്തമാസം ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ കാര്യമായ അയവുവരുത്താത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ ഇടയാക്കിയത്.
ഇറാനുമേല്‍ ഐക്യരാഷ്ട്രസഭയും പാശ്ചാത്യശക്തികളും ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ ആണവചര്‍ച്ചകള്‍ ഉദ്ദേശിച്ച ഫലം കാണില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മെഹമൂദ് അഹമ്മദി നെജാദ് അഭിപ്രായപ്പെട്ടു.
എന്നാല്‍ ആണവപദ്ധതികളെക്കുറിച്ചുളള നിലപാടുകളില്‍ ഇറാന്‍ മാറ്റം വരുത്താതെ ഉപരോധം നീക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് പാശ്ചാത്യശക്തികളുടെ നിലപാട്.
ആണവവിഷയത്തില്‍ നയതന്ത്രപരമായ തീരുമാനം കൈക്കൊ ളളാനുളള നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്ന തരത്തിലുളളതാകും ഇസ്താംബൂളില്‍ നടക്കുന്ന അടുത്തവട്ട ചര്‍ച്ചകളെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയരൂപീകരണ മേധാവി കാതറീന്‍ ആഷ് ടണ്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുളള സമ്മര്‍ദ്ദത്തിന് വഴങ്ങി ടെഹ്‌റാന്‍ ഒരു തീരുമാനവുമെടുക്കില്ലെന്നും ആണവരംഗത്തെ സ്വാതന്ത്ര്യം ആര്‍ക്കും അടിയറ വയ്ക്കില്ലെന്നും ഇറാന്‍ ആണവപദ്ധതികളുടെ പ്രധാന സൂത്രധാരനായ സയീദ് ജലീലി വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുളള പ്രധാന ആശങ്കകള്‍ ഇസ്താംബൂള്‍ ചര്‍ച്ചയിലെ മുഖ്യ ചര്‍ച്ചാവിഷയമായിരിക്കുമെന്ന് ആഷ്ട ണ്‍ വെളിപ്പെടുത്തി. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ ആറുരാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചര്‍ച്ചകളില്‍ ഇറാന്റെ വിവാദ ആണവപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാശ്ചാത്യശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ജനയുഗം 081210
ഗള്‍ഫില്‍ ഏകീകൃത കറന്‍സി ഉടനില്ല: യുഎഇ
അബുദാബി: ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഒറ്റ കറന്‍സി എന്ന പദ്ധതി നടപ്പാക്കാന്‍ സാഹചര്യം ഒരുങ്ങിയിട്ടില്ലെന്ന് യുഎഇ കേന്ദ്രബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ നാസര്‍ അല്‍ സുബൈദി പറഞ്ഞു. ജിസിസി ഉച്ചകോടിക്ക് തൊട്ടുമുമ്പ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസിസി അംഗരാജ്യങ്ങളായ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ ഇക്കൊല്ലം ഏകീകൃത കറന്‍സി ഏര്‍പ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മേഖലയില്‍ ഏകീകൃത സമ്പദ്ഘടന നടപ്പാക്കുന്നതിനു മുന്നോടിയായി പല കാര്യവും ചെയ്യേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ സുബൈദി പറഞ്ഞു. നിര്‍ദിഷ്ട ഗള്‍ഫ് കേന്ദ്രബാങ്കിന്റെ ആസ്ഥാനം എവിടെയായിരിക്കണം എന്നത് സംബന്ധിച്ച തര്‍ക്കമാണ് പദ്ധതി വൈകാന്‍ മുഖ്യകാരണം. ഉച്ചകോടിയില്‍ ഗള്‍ഫ് സാമ്പത്തിക സഹകരണ യൂണിയന്‍ പദ്ധതിക്ക് കാര്യമായ പുരോഗതി ഉണ്ടാകാന്‍ ഇടയില്ലെന്ന് സുല്‍ത്താന്‍ സുബൈദി സൂചിപ്പിച്ചു.
ദേശാഭിമാനി 071210
ന്യൂഡല്‍ഹിയെ പ്രഥമ പങ്കാളിയായാണ് കാണുന്നതെന്ന് ചൈന. അയല്‍രാജ്യമായ ഇന്ത്യ ചൈനയോടൊപ്പം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ മല്‍സരമാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് ജിയാങ്ങ് സൂ പറഞ്ഞു. ഈ മാസം 15 മുതല്‍ 17 വരെ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ നടത്തുന്ന ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു ചൈനീസ് വിദേശകാര്യ വകുപ്പിന്റെ പത്രസമ്മേളനം.
ReplyDeleteവാക്കിന് വിലയില്ലാത്ത ചൈന പറഞ്ഞാല്‍ ആര് വിശ്വസിക്കും. രഞ്ജിത്ത് പറഞ്ഞ പോലെ അക്സയ്ചിന്നും അരുനച്ചാലും അവരുടെതെന്നല്ലേ അവര്‍ പറയുന്നത്ത്.
ReplyDeleteഈയടുത് മസൂരിയന്‍ മൈക്രോ ചിപ്പ് വഴി ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്തിയെടുത്ത് നിങ്ങള്‍ അറിഞ്ഞില്ലായിരുന്നോ. എന്താ അതിനു നിങ്ങള്ക്ക് ജാഗ്രത ഒന്നും ഇല്ലേ.
"ഇന്ത്യ പ്രധാന പങ്കാളിയെന്ന് ചൈന" nalla thamaasa thanneee!!!!!!!!!iniyum ezhuthanam!!!!!!!!!!!itharam thamaasakalaan lokaththe munnittu nayikkunnath!!!
ReplyDelete