Friday, December 10, 2010

നോബല്‍ സമ്മാന ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യയോട് ചൈന

ബെയ്ജിംഗ്: സമാധാനത്തിനുളള  നോബല്‍ സമ്മാന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ചൈന വീണ്ടും ഇന്ത്യയോടാവശ്യപ്പെട്ടു. ചൈനയില്‍ രാജ്യദ്രോഹപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ലിയു സിയാബാവോയ്ക്ക് സമാധാനത്തിനുളള നോബല്‍ സ മ്മാനം നല്‍കിയത് ചൈനയുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചൈനയുടെ അഭ്യ ര്‍ഥന മാനിച്ച് 20ലധികം രാജ്യങ്ങള്‍ സമ്മാനദാന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യ മറിച്ചൊരു തീരുമാനമെടുത്താല്‍ അത് ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍  ചൈനീസ് വിദേശകാര്യ വക്താവ് ജിയാങ് യു തയ്യാറായില്ല. പരസ്പരബഹുമാനവും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതാണ് അന്താരാഷ്ട്ര മര്യാദയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോബല്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്ന ആഥിതേയ രാജ്യമായ  നോര്‍വീജിയ 65 രാജ്യങ്ങളെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇതില്‍ ഇന്ത്യയുള്‍പ്പെടെ 44 രാജ്യങ്ങളാണ് ക്ഷണം സ്വീകരിച്ചത്. പാകിസ്ഥാന്‍, റഷ്യ, കസാഖ് സ്ഥാന്‍, കൊളംബിയ, സൗദി അറേബ്യ, സെര്‍ബിയ, ഇറാഖ്, ഇറാന്‍, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് ചൈനയോടൊപ്പം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ശ്രീലങ്കയും അള്‍ജീരിയയും ഇതുവരെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.

അന്താരാഷ്ട്രസമൂഹത്തിലെ ബഹുഭൂരിപക്ഷവും നോബല്‍ സമിതിയുടെ തികച്ചും തെറ്റായ, പ്രകോപനപരമായ നടപടിയെ അനുകൂലിക്കുന്നവരല്ലെന്ന് ജിയാങ്ങ് പറഞ്ഞു.

നൂറിലധികം രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ചൈനയുടെ നിലപാടുകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

അടുത്തയാഴ്ച ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ ഇക്കാര്യം ഇന്ത്യന്‍ നേതാക്കളോട് ആവശ്യപ്പെടുമോയെന്ന കാര്യം വ്യക്തമായില്ല.

250 ലധികം പ്രതിനിധികളുമായെത്തുന്ന ജിയാബാവോ നൂറിലധികം ഇന്ത്യന്‍ കമ്പനികളുമായി കരാറിലേര്‍പ്പെടുമ്പോള്‍ അത് ഇരു രാജ്യങ്ങള്‍ തമ്മിലുളള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായി മാറേണ്ടതാണ്. എന്നാല്‍ നോബല്‍ ചടങ്ങുകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരിനിഴല്‍ വീഴ്ത്തുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

janayugom 101210

നൊബേല്‍ സമ്മാനദാനം ഇന്ന്; ഇന്ത്യ പങ്കെടുക്കും

ഓസ്ളോ: വിവാദമായ സമാധാന നൊബേല്‍ പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും. ചൈനയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകന് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങില്‍നിന്ന് പ്രമുഖ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയാണ്. വിട്ടുനില്‍ക്കണമെന്ന ചൈനയുടെ അഭ്യര്‍ഥന അവഗണിച്ച് ഇന്ത്യയുടെ പ്രതിനിധി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ശ്രീലങ്ക വ്യാഴാഴ്ച വ്യക്തമാക്കി. നോര്‍വെയിലെ ഓസ്ളോയിലെ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ശ്രീലങ്കന്‍ മാധ്യമ വകുപ്പ് മന്ത്രി കെഹെലിയ രംബുക്യേല പറഞ്ഞു. റഷ്യ, ക്യൂബ, മൊറോക്കോ, കസാക്കിസ്ഥാന്‍, ഇറാഖ് എന്നിവര്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇതിനിടെ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ചൈന വ്യാഴാഴ്ച ഒരിക്കല്‍കൂടി മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ത്യയും മറ്റും പങ്കെടുക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണിത്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്നമല്ലെന്നും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുകയാണ് ഈ പുരസ്കാരദാനത്തിന്റെ ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജിയാങ് യു പറഞ്ഞു.

deshabhimani 101210

3 comments:

  1. സമാധാനത്തിനുളള നോബല്‍ സമ്മാന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ചൈന വീണ്ടും ഇന്ത്യയോടാവശ്യപ്പെട്ടു. ചൈനയില്‍ രാജ്യദ്രോഹപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ലിയു സിയാബാവോയ്ക്ക് സമാധാനത്തിനുളള നോബല്‍ സ മ്മാനം നല്‍കിയത് ചൈനയുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചൈനയുടെ അഭ്യ ര്‍ഥന മാനിച്ച് 20ലധികം രാജ്യങ്ങള്‍ സമ്മാനദാന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

    ReplyDelete
  2. ഇന്ത്യ മറിച്ചൊരു തീരുമാനമെടുത്താല്‍ അത് ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ വക്താവ് ജിയാങ് യു തയ്യാറായില്ല. പരസ്പരബഹുമാനവും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതാണ് അന്താരാഷ്ട്ര മര്യാദയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "

    whether india participates or not tht doesnt concern the chinese, thts our policy matter.. so shut the hell up u cheating chinese

    ReplyDelete
  3. ബഹിഷ്കരണവും പ്രതിഷേധവും നിറംകെടുത്തിയ അന്തരീക്ഷത്തില്‍ സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ സമ്മാനദാനച്ചടങ്ങ് നടന്നു. 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പുരസ്കാരം കൈമാറാതെയായിരുന്നു ചടങ്ങ്. ചൈനയില്‍ നിലനില്‍ക്കുന്ന കമ്യൂണിസ്റ് സംവിധാനത്തിനെതിരെ പ്രചാരണം നടത്തുന്ന ലിയു സിയാബോവിനാണ് സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് ചൈനയുടെ രാഷ്ട്രീയ-നിയമസംവിധാനത്തിനു നേരെയുള്ള കടന്നാക്രമണമായി ചൈന പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കഴിയുന്ന ലിയുവിനെ സമ്മാനം ഏറ്റുവാങ്ങാന്‍ അനുവദിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു. ചൈനയുടെ അഭ്യര്‍ഥന മാനിച്ച് ക്യൂബ, റഷ്യ, വെനസ്വേല, വിയത്നാം, പലസ്തീന്‍, പാകിസ്ഥാന്‍, അള്‍ജീരിയ, കസഖ്സ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സൌദി അറേബ്യ, സുഡാന്‍, മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, ശ്രീലങ്ക, ഇറാന്‍, ഇറാഖ് എന്നീ 17 രാജ്യം ചടങ്ങ് ബഹിഷ്കരിച്ചു. ചൈന ക്ഷണക്കത്ത് തിരിച്ചയച്ചിരുന്നു. ചടങ്ങ് നടക്കുമ്പോള്‍ നോര്‍വെ-ചൈന സൌഹൃദസംഘത്തിന്റെ നേതൃത്വത്തില്‍ നൂറോളം ചൈനീസ് വംശജര്‍ നൊബേല്‍ സമിതിക്കെതിരെ പ്രകടനം നടത്തി. നോര്‍വേയില്‍ നയതന്ത്ര കാര്യാലയമുള്ള 65 രാജ്യങ്ങളില്‍ 48 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയും അമേരിക്കന്‍ സ്ഥാനപതി ബാരി വൈറ്റും ചടങ്ങില്‍ മുഖ്യാതിഥികളായി. ഇന്ത്യയുടെ പ്രതിനിധിയും ചടങ്ങില്‍ പങ്കെടുത്തു. ശീതയുദ്ധകാല മനോഭാവത്തിന്റെ സൃഷ്ടിയാണ് ലിയുവിനുള്ള നൊബേല്‍ സമ്മാനമെന്നും ഇതിന്റെ ഭാഗമായ രാഷ്ട്രീയ നാടകമാണ് ഓസ്ളോയില്‍ നടന്നതെന്നും ചൈനീസ് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete