ബ്രസീലിയ: ബ്രസീലിന്റെ ആദ്യവനിതാപ്രസിഡന്റായി വര്‍ക്കേ ഴ്‌സ് പാര്‍ട്ടി നേതാവ് ദില്‍മ റൂസഫ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
2010 ഒക്ടോബര്‍ 31ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ദില്‍മ 56 ശതമാനം വോട്ടും എതിരാളി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി യിലെ ജോസ്‌സെറ 44 ശതമാനം വോട്ടുമാണ് നേടിയത്.
കഴിഞ്ഞ രണ്ടു തവണ പ്രസിഡ ന്റായിരുന്ന ജനപ്രിയ നേതാവ് ലുല ഡിസില്‍വയുടെ ശക്തമായ പിന്തുണയുമായാണ് 62കാരി യായ കമ്യൂണിസ്റ്റുകാരി രാഷ്ട്രതല വന്റെ ചുമതലയേറ്റത്.
സാമ്പത്തിക വിദഗ്ധയായ ദില്‍മ, ലുലഡിസില്‍വയുടെ ഭര ണകൂടത്തില്‍ ഊര്‍ജമന്ത്രിയും ഉദ്യോഗസ്ഥവിഭാഗം മേധാ വിയുമായി സേവനമനുഷ്ഠിച്ചിട്ടു ണ്ട്. ബാങ്കിംഗിലെയും ഊര്‍ജത ന്ത്രത്തിലേയും പ്രാവീണ്യം ദില്‍ മക്കു രാജ്യഭരണത്തില്‍ ഗുണം ചെയ്യും. ബ്രസീലില്‍ വന്‍ സ്വീ കാര്യതയുള്ള ലുലക്ക് തുടര്‍ ച്ചയായി മൂന്നാം തവണ മത്സരി ക്കാന്‍ ഭരണഘടനാ വിലക്കു ള്ളതുകൊണ്ടാണ് ദില്‍മ വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായത്.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ലുല ഡ സില്‍വയുടെ ജനപ്രിയ സാമ്പത്തിക നയങ്ങള്‍ തുടരുമെ ന്ന് അധികാര മേറ്റുകൊണ്ട് ദില്‍ മ വ്യക്തമാക്കി. 37 അംഗ മന്ത്രി സഭയില്‍ ഒമ്പത് വനിതകളെയും ഉള്‍പ്പെടുത്തുമെന്ന് ദില്‍മ വ്യക്ത മാക്കിയിട്ടുണ്ട്. ആദ്യമായാണ് ഇത്രയും വനിതളെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുന്നത്.
janayugom 030111
ബ്രസീലിന്റെ ആദ്യവനിതാപ്രസിഡന്റായി വര്‍ക്കേ ഴ്‌സ് പാര്‍ട്ടി നേതാവ് ദില്‍മ റൂസഫ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ReplyDelete