വാഷിങ്ടണ്‍: ഇന്ത്യയുടെ ആശങ്ക പരിഗണിക്കാതെ എച്ച് വ ബി വിസയുടെ ഫീസ് ഉയര്‍ത്താനും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി ചുമത്താനും അമേരിക്ക തീരുമാനിച്ചു. ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന് ഇരയായവര്‍ക്കുള്ള സൌജന്യആരോഗ്യബില്ലിന് പണം കണ്ടെത്താനെന്ന പേരിലാണ് ഈ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്. ആരോഗ്യബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവെച്ചു. എച്ച് വ ബി വിസകളുടെ ഫീസ് ഉയര്‍ത്തുന്നത്് ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കും. വിസ നിരക്കുയര്‍ത്തിയാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 20 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. വികസ്വരരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ ലോക വ്യാപാര സംഘടനക്ക് പരാതി നല്‍കാന്‍ നിയമമന്ത്രാലയവുമായി ആലോചിച്ചുവരുകയാണെന്ന് ഇന്ത്യയിലെ വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുഎസ് പ്രസിഡന്റ് ഒബാമയും അടുത്തിടെ ഇറക്കിയ സംയുക്ത പ്രസ്താവനയുടെ സത്തക്ക് നിരക്കുന്നതല്ല ഇതെന്ന് നാസ്കോം പ്രസിഡന്റ് സോം മിത്തല്‍ പറഞ്ഞു. തികച്ചും പിന്തിരിപ്പന്‍ നയമാണ് അമേരിക്കയുടേതെന്ന് ഇന്ത്യന്‍ വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞു.
deshabhimani 030111
ന്ത്യയുടെ ആശങ്ക പരിഗണിക്കാതെ എച്ച് വ ബി വിസയുടെ ഫീസ് ഉയര്‍ത്താനും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി ചുമത്താനും അമേരിക്ക തീരുമാനിച്ചു. ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന് ഇരയായവര്‍ക്കുള്ള സൌജന്യആരോഗ്യബില്ലിന് പണം കണ്ടെത്താനെന്ന പേരിലാണ് ഈ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്.
ReplyDeleteഇന്ത്യ തീരുവകള്‍ കുറച്ചും ഇറക്കുമതിനിയന്ത്രണ നടപടികള്‍ ലഘൂകരിച്ചും പ്രത്യക്ഷവിദേശനിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയും സമ്പദ്ഘടന കൂടുതല്‍ തുറന്നുകൊടുക്കണമെന്ന് അമേരിക്കന്‍ വാണിജ്യസെക്രട്ടറി ഗാരി ലോക്ക്. ഒരാഴ്ച നീളുന്ന ഇന്ത്യ സന്ദര്‍ശനത്തിന് പുറപ്പെടുംമുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗാരി ലോക്ക്. സിവില്‍ ആണവോര്‍ജം, ഉന്നതസാങ്കേതികവിദ്യ, വ്യോമയാനം, സുരക്ഷ, വിവരവിനിമയം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് വാണിജ്യസെക്രട്ടറിയുടെ സന്ദര്‍ശനം. ഇന്ത്യ-അമേരിക്ക ആണവകരാറിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് കോടി ഡോളറിന്റെ ഇടപാടുകള്‍ ഗാരി ലോക്കിന്റെ സന്ദര്‍ശനവേളയില്‍ തീരുമാനമാകുമെന്ന് അറിയുന്നു.
ReplyDelete