Tuesday, January 4, 2011

ബിടി വഴുതന: എതിര്‍പ്പ് തുടരും

ജനിതകമാറ്റം വരുത്തിയ ബിടി വഴുതനയ്ക്കുമേലുള്ള നിരോധനവും എതിര്‍പ്പും മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനിതകവിത്തിനോടുള്ള സമീപനം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കേരള പഠനകോണ്‍ഗ്രസില്‍ അവതരിപ്പിച്ചതിനെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയുമാണ്- പഠന കോണ്‍ഗ്രസിന്റെ സമാപനപ്രസംഗത്തില്‍ പിണറായി പറഞ്ഞു.

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്ന ശാസ്ത്രവളര്‍ച്ചയെ ഒരു ഘട്ടത്തിലും തൊഴിലാളിവര്‍ഗം എതിര്‍ത്തിട്ടില്ല. ജനിതകമാറ്റം സംബന്ധിച്ച ശാസ്ത്രനേട്ടം കോര്‍പറേറ്റുകള്‍ക്കും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മോസാന്റോപോലുള്ള കമ്പനികള്‍ക്കും തീറെഴുതരുത്. നമ്മുടെ സര്‍വകലാശാലകളും പൊതുമേഖലാ സ്ഥാപനങ്ങളും ഗവേഷണം നടത്തുകയും ശാസ്ത്രനേട്ടങ്ങള്‍ ആര്‍ജിക്കുകയും വേണം. ഈ ദിശയിലേക്ക് നീങ്ങാതെ, ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിനു കീഴിലെ കൌസില്‍ അംഗീകാരം നല്‍കിയതാണ് ഇന്ത്യയില്‍ വിവാദവും പ്രശ്നവും സൃഷ്ടിച്ചത്. ഇത് ഇവിടെ പറ്റില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ടിയുടെയും നിലപാടില്‍ മാറ്റമില്ല.

ബിടി വഴുതന കൃഷിചെയ്യുമ്പോള്‍ മറ്റു കൃഷികള്‍ക്കും കൃഷിഭൂമിക്കുമുണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ പഠിക്കണം. അതുപോലെ ബിടി വഴുതന ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ മനസ്സിലാക്കണം. ഇതിലെല്ലാം വ്യക്തത വരാതെ ഇതുപയോഗിക്കാനോ കൃഷിചെയ്യാനോ പാടില്ല. ഇതാണ് ഞങ്ങളുടെ നിലപാട് എന്നിരിക്കെ ബിടി വഴുതനയെ എസ് ആര്‍ പി ന്യായീകരിച്ചെന്ന പ്രചാരണം അസംബന്ധമാണ്. ജനിതക സാങ്കേതികവിദ്യയെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയമാണെന്ന എസ് ആര്‍ പിയുടെ നിലപാട് ശരിയാണെന്നും പിണറായി വ്യക്തമാക്കി.

ദേശാഭിമാനി 040111

1 comment:

  1. ജനിതകമാറ്റം വരുത്തിയ ബിടി വഴുതനയ്ക്കുമേലുള്ള നിരോധനവും എതിര്‍പ്പും മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനിതകവിത്തിനോടുള്ള സമീപനം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കേരള പഠനകോണ്‍ഗ്രസില്‍ അവതരിപ്പിച്ചതിനെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയുമാണ്- പഠന കോണ്‍ഗ്രസിന്റെ സമാപനപ്രസംഗത്തില്‍ പിണറായി പറഞ്ഞു.

    മനുഷ്യജീവിതം മെച്ചപ്പെടുത്തുന്ന ശാസ്ത്രവളര്‍ച്ചയെ ഒരു ഘട്ടത്തിലും തൊഴിലാളിവര്‍ഗം എതിര്‍ത്തിട്ടില്ല. ജനിതകമാറ്റം സംബന്ധിച്ച ശാസ്ത്രനേട്ടം കോര്‍പറേറ്റുകള്‍ക്കും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മോസാന്റോപോലുള്ള കമ്പനികള്‍ക്കും തീറെഴുതരുത്.

    ReplyDelete