പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രികാര്യാലയത്തിലെ മാധ്യമ ഉപദേശകന്‍ ഹരീഷ് ഖരെയാണ് പ്രസ്താവന പുറത്തിറക്കിയത്. സാമ്പത്തികവളര്‍ച്ചയുടെയും തൊഴിലുറപ്പുപദ്ധതിപോലുള്ള പദ്ധതികളുടെയും ഫലമായി ജനങ്ങളുടെ വരുമാനം വര്‍ധിച്ചതും ഉപഭോഗം കൂടിയതുമാണ് വിലക്കയറ്റം ഉണ്ടാക്കിയതെന്ന വാദവും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സവാളവില കുറയ്ക്കാനായി നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കൺസ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ കേന്ദ്രങ്ങള്‍വഴി കിലോയ്ക്ക് 35 രൂപ തോതില്‍ സവാള വില്‍ക്കുമെന്നതാണ് വിലകുറയ്ക്കാനുള്ള പ്രധാന നിര്‍ദേശം. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ സംസ്ഥാനങ്ങളില്‍ വിരളമാണെന്നതുകൊണ്ട് വില പിടിച്ചുനിര്‍ത്താനാകില്ലെന്ന് വ്യക്തം. കേരളത്തില്‍ കൊച്ചിയില്‍മാത്രമേ നാഫെഡ് കേന്ദ്രമുള്ളൂ.
പാകിസ്ഥാനില്‍നിന്ന് 1000 ടൺ സവാള ഇറക്കുമതിചെയ്യാന്‍ കരാറില്‍ ഒപ്പിട്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സവാള, ഭക്ഷ്യഎണ്ണ, പയര്‍വര്‍ഗങ്ങള്‍, ബസ്മതി അരി എന്നിവയുടെ കയറ്റുമതിനിരോധനം തുടരും. എസ്‌ടിസി, എംഎംടിസി തുടങ്ങിയ പൊതുമേഖലാ ട്രേഡിങ് കമ്പനികള്‍ ഭക്ഷ്യഎണ്ണയും മറ്റും ശേഖരിച്ച് അവരുടെ കേന്ദ്രങ്ങള്‍വഴിയും റേഷന്‍കടകള്‍വഴിയും വിതരണംചെയ്യും. സംഭരണകേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുമെന്നു പറയുന്ന സര്‍ക്കാര്‍ റേഷന്‍ശൃംഖല വര്‍ധിപ്പിക്കുമെന്നു പറയുന്നുമില്ല. എന്നാല്‍, ഇവ കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നു പറയുന്നു. പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും. കര്‍ഷകരുടെ ചന്ത ഉണ്ടാക്കാനും മൊബൈല്‍ ബസാര്‍ ആരംഭിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും. ചന്തനികുതി, പ്രാദേശികനികുതി തുടങ്ങിയവ എടുത്തുകളയാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയാന്‍ ദീര്‍ഘകാലനടപടികളുടെ കൂട്ടത്തിലാണ് ചെറുകിട വില്‍പ്പനമേഖലയില്‍ വിതരണശൃംഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നു പറയുന്നത്. ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം പച്ചക്കറിയും പഴവര്‍ഗങ്ങളും സൂക്ഷിക്കാനുള്ള കോള്‍ഡ് സ്റോറേജ് സംവിധാനം ഇല്ലാത്തതാണെന്നു പറഞ്ഞുകൊണ്ടാണ് വിദേശനിക്ഷേപത്തെ ഈ മേഖലയിലേക്ക് സ്വീകരിക്കുമെന്ന സൂചന നല്‍കുന്നത്. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍, ഭക്ഷ്യ-പൊതുവിതരണം, ഭക്ഷ്യസംസ്കരണം എന്നീ വകുപ്പുകളും ആസൂത്രണകമീഷനും ചേര്‍ന്നായിരിക്കും പദ്ധതികള്‍ ആവിഷ്കരിക്കുക. വിലക്കയറ്റം നിരീക്ഷിക്കാന്‍ ധനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൌശിക് ബസുവിന്റെ നേതൃത്വത്തില്‍ മന്ത്രാലയ സമിതിക്കും രൂപംനല്‍കും. അന്താരാഷ്ട്ര വിലനിലവാരവും കാര്‍ഷികോല്‍പ്പാദനവും മറ്റും നിരീക്ഷിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനാണ് ഈ സമിതി. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിമാരുടെ സമിതി സംസ്ഥാനങ്ങളിലെ വിലനിലവാരവും നിരീക്ഷിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതികരിച്ചു.
*
വി ബി പരമേശ്വരന്‍
വിലകൂടിയ സാധനങ്ങള്‍ക്കുപകരം വില കുറഞ്ഞ സാധനങ്ങള്‍ ഭക്ഷിക്കാന്‍ ശീലിക്കണമെന്ന് മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രികാര്യാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ജനങ്ങളെ ഉപദേശിച്ചു. അവശ്യവസ്തുക്കളുടെ വിലവര്‍ധന തടയാന്‍ കാര്യക്ഷമമായ നടപടികളൊന്നും പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായ അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിര്‍ത്തലാക്കാനോ സര്‍ക്കാര്‍ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍വിതരണത്തിന് അനുവദിക്കാനോ തയ്യാറായില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ അവസരമാക്കുകയും ചെയ്യുന്നു
ReplyDelete