Monday, January 17, 2011

മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധം എസ് ആര്‍പി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം നടപടിയെടുത്തതായ മാധ്യമവാര്‍ത്ത വാസ്തവരഹിതമാണെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍പ്്ിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ നടപടിയെടുത്തതായാണ് വാര്‍ത്ത വന്നത്.പിബി ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം വാര്‍ത്താരൂപത്തില്‍ വന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. പാര്‍ട്ടിയുടെ പ്രധാനനേതാവിനെതിരെ വാര്‍ത്ത വന്നതിനാലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കേരളത്തിലെ ഭരണകാര്യം സംസ്ഥാനകമ്മറ്റി ചര്‍ച്ച ചെയ്താല്‍ മതി. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രമേ പിബി അടിയന്തിരമായി ചര്‍ച്ച ചെയ്യാറുള്ളു. എങ്ങനെയാണ് തെറ്റായ വാര്‍ത്ത വന്നതെന്ന് അന്വേഷിക്കേണ്ടത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. ലോട്ടറിവിഷയത്തില്‍ രണ്ടു ദിവസമായി ചേര്‍ന്ന പിബി യോഗത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു 

deshabhimani news

1 comment:

  1. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം നടപടിയെടുത്തതായ മാധ്യമവാര്‍ത്ത വാസ്തവരഹിതമാണെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍പ്്ിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ നടപടിയെടുത്തതായാണ് വാര്‍ത്ത വന്നത്.പിബി ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം വാര്‍ത്താരൂപത്തില്‍ വന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. പാര്‍ട്ടിയുടെ പ്രധാനനേതാവിനെതിരെ വാര്‍ത്ത വന്നതിനാലാണ് ഇക്കാര്യം വിശദീകരിക്കുന്നത്

    ReplyDelete