വയലാര്‍ രവിക്ക് വ്യോമയാനം തോമസിന് സ്വതന്ത്രപദവി
വയലാര്‍ രവിക്ക് പ്രവാസികാര്യത്തിനു പുറമെ സിവില്‍ വ്യോമയാനത്തിന്റെ അധികചുമതലകൂടി. കെ വി തോമസിന് ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി സ്ഥാനക്കയറ്റം. രണ്ടാം യുപിഎ മന്ത്രിസഭയുടെ ആദ്യ അഴിച്ചുപണിയില്‍ ആദ്യമായി കേന്ദ്രമന്ത്രിസഭയില്‍ എത്തിയ കെ സി വേണുഗോപാലിന് ഊര്‍ജവകുപ്പില്‍ സഹമന്ത്രിസ്ഥാനം. റെയില്‍വേ സഹമന്ത്രി ഇ അഹമ്മദിനെ ഒന്നാം യുപിഎ സര്‍ക്കാരില്‍ അദ്ദേഹം കൈകാര്യംചെയ്ത വിദേശവകുപ്പിലേക്കു മാറ്റി. ബുധനാഴ്ച വൈകിട്ട് അഞ്ചിന് രാഷ്ട്രപതിഭവനിലെ അശോകാഹാളില്‍ നടന്ന ഹ്രസ്വമായ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും സ്വതന്ത്രചുമതലയുള്ള ഒരു മന്ത്രിക്കും രണ്ടു സഹമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബജറ്റ് സമ്മേളനത്തിനുശേഷം വീണ്ടും മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സഹമന്ത്രിമാരായ പ്രഫുല്‍ പട്ടേല്‍, ശ്രീപ്രകാശ് ജെയ്സ്വാള്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയപ്പോള്‍ കെ വി തോമസിനൊപ്പം അജയ് മാക്കന് സ്വതന്ത്ര ചുമതല ലഭിച്ചു. കെ സി വേണുഗോപാലിനു പുറമെ പുതുതായി മന്ത്രിസഭയില്‍ എത്തിയ ബേനി പ്രസാദിന് ഉരുക്കുവകുപ്പില്‍ സ്വതന്ത്ര ചുമതല നല്‍കിയപ്പോള്‍ അശ്വിനികുമാറിന് സഹമന്ത്രിസ്ഥാനമാണ് ലഭിച്ചത്.
അഴിച്ചുപണിയില്‍ വകുപ്പുകളില്‍ കാര്യമായ മാറ്റം വരുത്തിയെങ്കിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനോ പഴയ മന്ത്രിമാരെ മാറ്റാനോ മന്‍മോഹന്‍സിങ് ധൈര്യം കാട്ടിയില്ല. 14 ക്യാബിനറ്റ് മന്ത്രിമാരുടെയും 14 സഹമന്ത്രിമാരുടെയും വകുപ്പുകളില്‍ മാറ്റംവരുത്തി. എന്‍സിപിയിലെ പ്രഫുല്‍ പട്ടേലിനെ സ്വതന്ത്ര ചുമതലയില്‍നിന്ന് ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയതൊഴിച്ചാല്‍ സഖ്യകക്ഷികളില്‍നിന്ന് ആര്‍ക്കുംതന്നെ മന്ത്രിസഭാ അഴിച്ചുപണിയില്‍ സ്ഥാനം ലഭിച്ചില്ല. എ രാജ ഒഴിഞ്ഞ ടെലികോംമന്ത്രാലയത്തില്‍ കോണ്‍ഗ്രസിലെ കപില്‍ സിബലിനെ സ്ഥിരപ്പെടുത്തിയപ്പോള്‍ ഡിഎംകെയ്ക്ക് ഒരു മന്ത്രിസ്ഥാനം നഷ്ടമായി. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ആരെയും ഉള്‍പ്പെടുത്തിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ആരോപണം നേരിടുന്ന നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയംമന്ത്രാലയത്തിലേക്കു മാറ്റി. സ്പോര്‍ട്സ് മന്ത്രിയായിരുന്ന എം എസ് ഗില്ലിനെ അപ്രധാനമായ സ്ഥിതിവിവരവകുപ്പിലേക്കു മാറ്റി. റിലയന്‍സ് ആഭിമുഖ്യമുള്ള മുരളിദേവ്റയെ പെട്രോളിയത്തില്‍നിന്നു മാറ്റി കോര്‍പറേറ്റ് മന്ത്രിയാക്കി. പെട്രോളിയം സഹമന്ത്രിയായ ജിതിന്‍ പ്രസാദയ്ക്കും സ്ഥാനചലനമുണ്ടായി. ഗതാഗത-ഹൈവേ വകുപ്പിലേക്കാണ് മാറ്റിയത്.
ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍പ്പെട്ട മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന് സുപ്രധാനവകുപ്പായ ഗ്രാമവികസനം നല്‍കി. ഈ വകുപ്പില്‍നിന്ന് ഡോ. സി പി ജോഷിയെ ഉപരിതല ഗതാഗതത്തിലേക്കു മാറ്റിയപ്പോള്‍ ഈ മന്ത്രാലയത്തില്‍ മോശംപ്രകടനം കാഴ്ചവച്ച കമല്‍നാഥിന് സുപ്രധാനമായ നഗരവികസനമന്ത്രാലയം നല്‍കി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉത്തര്‍പ്രദേശില്‍നിന്നുള്ള രണ്ടു സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കി. ശ്രീപ്രകാശ് ജെയ്സ്വാളിന് കല്‍ക്കരിയും സല്‍മാന്‍ ഖുര്‍ഷിദിന് ജലവിഭവവും ന്യൂനപക്ഷകാര്യവും നല്‍കി. സമാജ്വാദി പാര്‍ടിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ ബേനിപ്രസാദ് വര്‍മയെ ഉരുക്കിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാക്കി. ജോലിഭാരം കുറയ്ക്കണമെന്ന ശരദ് പവാറിന്റെ ആവശ്യം പരിഗണിച്ചാണ് ഭക്ഷ്യവകുപ്പില്‍ കെ വി തോമസിന് സ്വതന്ത്രചുമതല നല്‍കിയത്.
(വി ബി പരമേശ്വരന്‍)
അഴിമതിക്കാരെല്ലാം കൂടാരത്തില്‍ത്തന്നെ
മന്ത്രിസഭയുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ അഴിച്ചുപണി സഹായിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അഴിമതിയും വിലക്കയറ്റവും പ്രതിഛായ നഷ്ടപ്പെടുത്തിയ മന്ത്രിസഭയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നതായി അഴിച്ചുപണി. പുതുതായി മന്ത്രിസഭയിലേക്ക് മൂന്നു പേരെ എടുത്തതൊഴിച്ചാല്‍ കാര്യമായ മാറ്റമൊന്നുമില്ല. ആരോപണവിധേയനായ ഒരു മന്ത്രിയെപ്പോലും മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം ധൈര്യംകാട്ടിയില്ല. യുവരക്തങ്ങളെ കൊണ്ടുവരുമെന്ന പ്രചാരണവും വെറുതെയായി. കോമവെല്‍ത്ത് അഴിമതിയിലെ പ്രധാനയായ എം എസ് ഗില്‍,ആരോപണവിധേയനായ ജയ്പാല്‍റെഡ്ഡി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ ഉള്‍പ്പെട്ട സുശീല്‍കുമാര്‍ ഷിന്‍ഡെ, വിലാസ്റാവു ദേശ്മുഖ്, ഹൈവേ വികസന കരാറില്‍ വെട്ടിപ്പ് നടത്തിയ കമല്‍നാഥ് എന്നിവരെല്ലാം മന്ത്രിസഭയില്‍ തുടരുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ വിദേശ സഹമന്ത്രിയായിരുന്ന ലീഗ് നേതാവ് ഇ അഹമ്മദിനെതിരെ ഹജ്ജ് ക്വാട്ട അനുവദിക്കല്‍, പാസ്പോര്‍ട് വിതരണം എന്നിവ സംബന്ധിച്ച് അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. ഹജജ് ക്വാട്ടയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഒരു കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അതെല്ലാം അവഗണിച്ചാണ് അഹമ്മദിനെ വീണ്ടും വിദേശ മന്ത്രാലയത്തിലേക്ക് മാറ്റിയത്.
പല മന്ത്രിമാരെയും സംഘടനാപ്രവര്‍ത്തനത്തിലേക്കു മാറ്റുമെന്ന് നേരത്തെ പ്രചാരമുണ്ടായെങ്കിലും അത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടായില്ല. മന്ത്രിക്കസേര വിട്ട് ജനങ്ങളിലേക്ക് ഇറങ്ങാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നര്‍ഥം. സഖ്യകക്ഷികളുടെ വകുപ്പുകളില്‍ മാറ്റം വരുത്താനോ അവരെ മാറ്റാനോ തയ്യാറായില്ല. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറില്‍നിന്ന് ഭക്ഷ്യപൊതുവിതരണമന്ത്രാലയം എടുത്തുമാറ്റിയപ്പോള്‍ അതും കോണ്‍ഗ്രസ് സ്വന്തമാക്കുകയാണ് ചെയ്തത്. അതിനു പകരം എന്‍സിപിയിലെ സ്വതന്ത്ര ചുമതലയുള്ള പ്രഫുല്‍പട്ടേലിന് ക്യാബിനറ്റ് പദവിയോടെ ഘനവ്യവസായവകുപ്പ് നല്‍കി. ഡിഎംകെയിലെ എ രാജയ്ക്കു പകരം ആരും മന്ത്രിസഭയിലേക്ക് വന്നില്ല. ഇതോടെ ഉടന്‍തന്നെ ഒരു അഴിച്ചുപണി ഉറപ്പായി. സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിനുശേഷം വീണ്ടും അഴിച്ചുപണിയുണ്ടാകുമെന്നു പറഞ്ഞു.
ദേശാഭിമാനി 200111

ReplyDelete