Wednesday, January 12, 2011

ഗ്യാരണ്ടിയുള്ള റോഡുകള്‍ അടുത്തവര്‍ഷം മുതല്‍

പാലക്കാട്:  സംസ്ഥാനത്ത് അഞ്ചുവര്‍ഷം ഗ്യാരണ്ടിയോടെയുള്ള റോഡുകള്‍ നിര്‍മ്മിയ്ക്കുന്ന പദ്ധതിയ്ക്ക് അടുത്തവര്‍ഷം തുടക്കമിടുമെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ശബരിമലയിലായിരിക്കും പദ്ധതിയുടെ തുടക്കം.  പാലക്കാട് ജില്ലയിലെ പൊതുമരാമത്ത് റോഡ് നവീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള  യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ റോഡ് കുഴിയായാല്‍ കരാറുകാരനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും  പുതിയ പദ്ധതി. നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന കെ എസ് ടി പി റോഡുകള്‍ ഏറ്റെടുത്ത് പി ഡബ്ല്യു ഡി അറ്റകുറ്റപ്പണി നടത്തി പൂര്‍ത്തീകരിക്കും. പൊതുമരാമത്ത് വകുപ്പിലെ പഴഞ്ചന്‍ രീതികള്‍ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടേയും ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം നടപ്പാക്കും. വകുപ്പിന്റെ  മാന്വല്‍ മാറ്റുന്നതിനാവശ്യമായ നടപടികളുടെ ആദ്യപടിയായി  ഇ ടെണ്ടര്‍ സംവിധാനമേര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാന, അസംബ്ലിമണ്ഡല, ജില്ലാതലങ്ങളില്‍ ക്രൈസിസ് മാനേജുമെന്റ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഓരോ ജില്ലയിലെയും മന്ത്രിമാര്‍ക്കാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഓരോ മാസത്തിലും യോഗം ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

സംസ്ഥാനത്ത് 7000 കി മീ റോഡുകള്‍ തകര്‍ന്നതായി കണ്ടെത്തിയതായും അതില്‍ 5000 കി മീ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലക്കാട്, ആലത്തൂര്‍ സബ് ഡിവിഷനുകളിലെ റോഡുകളുടെ പാച്ച് വര്‍ക്ക്  പൂര്‍ത്തിയായി. ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് ഡിവിഷനുകളിലെ റോഡുകളുടെ പാച്ച് വര്‍ക്ക്  ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കയാണ്. വിഷന്‍ 2010, മലബാര്‍ പാക്കേജ്, മാന്ദ്യവിരുദ്ധ പാക്കേജ് തുടങ്ങിയ പദ്ധതികളിലൂടെ ഓരോ അസംബ്ലി മണ്ഡലത്തിലും ചുരുങ്ങിയത് 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനായി. മാധ്യമങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ മാധ്യമ ഉപദേശക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. മാധ്യമങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്ന വകുപ്പിന്റെ വീഴ്ചകള്‍ അടിയന്തിരപ്രാധാന്യത്തോടെ പരിഗണിയ്ക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ജനയുഗം 120111

4 comments:

  1. സംസ്ഥാനത്ത് അഞ്ചുവര്‍ഷം ഗ്യാരണ്ടിയോടെയുള്ള റോഡുകള്‍ നിര്‍മ്മിയ്ക്കുന്ന പദ്ധതിയ്ക്ക് അടുത്തവര്‍ഷം തുടക്കമിടുമെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ശബരിമലയിലായിരിക്കും പദ്ധതിയുടെ തുടക്കം. പാലക്കാട് ജില്ലയിലെ പൊതുമരാമത്ത് റോഡ് നവീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ റോഡ് കുഴിയായാല്‍ കരാറുകാരനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും പുതിയ പദ്ധതി

    ReplyDelete
  2. അടുത്തവര്‍ഷം തുടക്കമിടുമെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. .... hahahahah last five years you couldnt make it... now fill it up with some mud before the election :)

    ReplyDelete
  3. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നപ്പോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്നിട്ടാണ് അടുത്ത കൊല്ലം മുതല്‍?? ഇതു അടുത്ത കൊല്ലവും നടക്കാന്‍ പോണില്ലാ. കാരണം ഭരണം മാറും. കോണ്‍ഗ്റാസ്സിനു പിന്നെ തമ്മിലടി കഴിഞ്ഞിട്ട്‌ ഭരണത്തിന് നേരവുമുണ്റാകില്ല..വീണ്ടും അനുഭവിക്കേണ്ടത്‌ ഇവന്മാരെയൊക്കെ ഭരണത്തില്‍ കേട്ടീവിടുന്ന നമ്മള്‍ തന്നെ..കേരളമേ ലജ്ജിക്കുക.....

    ReplyDelete
  4. തീര്‍ച്ചയായും അടുത്ത വര്‍ഷം നടന്നേക്കും, കാരണം അന്ന് വേറെ ആണുങ്ങള്‍ ആയിരിക്കും ഭരിക്കുന്നത്.

    വെറുതെ വിടുവായത്തം. ഇത്രേം നാള്‍ ഉറങ്ങിപ്പോയോ, ഇപ്പോള്‍ പെട്ടെന്ന് വെളിപാടുണ്ടാവാന്‍

    ReplyDelete