Saturday, January 1, 2011

രക്തദാനം; ചുമട്ടുതൊഴിലാളി മാതൃകയാകുന്നു

ആരെങ്കിലും രക്തം കൊടുക്കുന്നത് നോക്കി നിന്ന് കൂലിവാങ്ങുന്നു എന്ന് പറയാനും ആളുണ്ടാകും. ലോകത്തിലെ ഏറ്റവും സുഖമുള്ള ജോലിയല്ലേ ചുമട്ടുതൊഴിലാളിയുടേത്. :(

വടക്കാഞ്ചേരി: ഭാരം ചുമക്കുമ്പോഴും രക്തദാനത്തിന് സമയം കണ്ടെത്തി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ചുമട്ടുതൊഴിലാളി മാതൃകയാകുന്നു. ഓട്ടുപാറ വാഴാനി റോഡിലെ സിഐടിയു പ്രവര്‍ത്തകന്‍ എങ്കക്കാട് പൂക്കാട്ടുപറമ്പില്‍ മുഹമ്മദ് (കുഞ്ഞുമോന്‍ - 51)ആണ് സാമൂഹ്യസേവനത്തില്‍ വേറിട്ട വ്യക്തിത്വമാകുന്നത്. 18-ാം വയസ്സില്‍ തുടങ്ങിയ രക്തദാനംവഴി ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്റെ സംതൃപ്തിയിലാണ് ഈ ചുമട്ടുതൊഴിലാളി. കുടുംബം പുലര്‍ത്താന്‍ ഭാരം ചുമക്കുമ്പോഴും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാന്‍ മുഹമ്മദ് മുന്നിലെത്തും.

32 വര്‍ഷം മുമ്പ് ഓട്ടുപാറയില്‍ നടന്ന അപകടമാണ് രക്തദാനസേവകനാക്കിയതെന്ന് മുഹമ്മദ് പറഞ്ഞു. അന്ന് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തൃശൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം കിട്ടാതെ വലഞ്ഞു. ആ സമയം തന്റെ രക്തം എത്രവേണമെങ്കിലും എടുക്കാന്‍ മുഹമ്മദ് തയ്യാറായി. നാനൂറോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ ഇതുവരെ 14000 പേര്‍ക്ക് രക്തം നല്‍കി. തന്റെ രക്തം 37 തവണ നല്‍കിയതായും മുഹമ്മദ് പറഞ്ഞു. മുഹമ്മദിന്റെ കാരുണ്യപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി നിരവധി സംഘടനകള്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന്‍ ജോയിന്റ് കണ്‍വീനറായ മുഹമ്മദ് പൊതുപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: സുലേഖ. മക്കള്‍: ഫൈസല്‍, ഫാസില്‍.

ദേശാഭിമാനി ജില്ലാ വാര്‍ത്ത തൃശൂര്‍

1 comment:

  1. ഭാരം ചുമക്കുമ്പോഴും രക്തദാനത്തിന് സമയം കണ്ടെത്തി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ചുമട്ടുതൊഴിലാളി മാതൃകയാകുന്നു. ഓട്ടുപാറ വാഴാനി റോഡിലെ സിഐടിയു പ്രവര്‍ത്തകന്‍ എങ്കക്കാട് പൂക്കാട്ടുപറമ്പില്‍ മുഹമ്മദ് (കുഞ്ഞുമോന്‍ - 51)ആണ് സാമൂഹ്യസേവനത്തില്‍ വേറിട്ട വ്യക്തിത്വമാകുന്നത്. 18-ാം വയസ്സില്‍ തുടങ്ങിയ രക്തദാനംവഴി ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്റെ സംതൃപ്തിയിലാണ് ഈ ചുമട്ടുതൊഴിലാളി. കുടുംബം പുലര്‍ത്താന്‍ ഭാരം ചുമക്കുമ്പോഴും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാന്‍ മുഹമ്മദ് മുന്നിലെത്തും.

    ReplyDelete