കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് എന്താണ് മടിയെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്താണ് ബുദ്ധിമുട്ടെന്ന് വ്യക്തമാക്കണമെന്ന് ജസ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കള്ളപ്പണവിഷയത്തില്‍ കേന്ദ്രനിലപാട് ബുധനാഴ്ചയ്ക്കകം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് കോടതി ആവശ്യപ്പെട്ടു.
കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നിയമമന്ത്രിയും രാജ്യസഭാംഗവുമായ രാംജെത്മലാനി, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ പി എസ് ഗില്‍, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സന്തോഷ് കാശ്യപ് തുടങ്ങിയവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.
വിദേശബാങ്കുകളില്‍ അക്കൌണ്ടുള്ളവരുടെ പേരുവിവരം സര്‍ക്കാരിന്റെ പക്കലുണ്ടെന്നും എന്നാല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചതോടെയാണ് കോടതി കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്. ലീച്ചന്‍സ്റീന്‍ ബാങ്കില്‍ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരം ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് ഗോപാല്‍സുബ്രഹ്മണ്യം പറഞ്ഞു. സ്വിസ് ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍ഡ് സമ്മതിച്ചിട്ടുണ്ട്- സുബ്രഹ്മണ്യം അറിയിച്ചു.
വിവരങ്ങള്‍ സര്‍ക്കാരിന് അറിയാമെങ്കില്‍ പിന്നെന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ലെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്താണ് മടി? വിദേശബാങ്കുകളില്‍ അക്കൌണ്ടുള്ളവര്‍ക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോ? സര്‍ക്കാരിനോട് ആരാഞ്ഞ് നിലപാട് കോടതിയെ അറിയിക്കണം- കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനോട് ആരാഞ്ഞ് നിലപാട് അറിയിക്കാമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം മറുപടി നല്‍കി. നികുതിവെട്ടിപ്പു കേസില്‍ വ്യക്തികള്‍ക്കെതിരെ നടന്നുവരുന്ന അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. നികുതിവെട്ടിപ്പിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന പുണെയിലെ ബിസിനസുകാരന്‍ ഹസന്‍ അലിഖാനെപ്പോലുള്ളവര്‍ക്ക് കക്ഷിചേരാമെന്നും കോടതി അറിയിച്ചു. കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്നതില്‍ നികുതിവെട്ടിപ്പിന്റെ പ്രശ്നം മാത്രമല്ല, വലിയ മാനങ്ങള്‍ ഈ വിഷയത്തിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. 70 ലക്ഷം കോടിയുടെ കള്ളപ്പണം ഇന്ത്യക്കാരുടേതായി വിദേശബാങ്കുകളിലുണ്ടെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. ഇവരില്‍ രാഷ്ട്രീയപ്രമുഖരും വ്യവസായപ്രമുഖരുമൊക്കെയുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ദേശാഭിമാനി 150111

ReplyDelete