നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാന്‍ സംസ്ഥാനം സബ്സിഡിയായി നല്‍കുന്ന തുകയുടെ പകുതിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വര്‍ഷം 600 കോടി രൂപയോളമാണ് വിലക്കയറ്റം തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭക്ഷ്യസബ്സിഡി നല്‍കാന്‍ കേരളത്തെ സഹായിക്കണം. വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കേ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചത് എരിതീയില്‍ എണ്ണയൊഴിക്കലാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള മോചനയാത്ര നടത്തുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും തിരുവനന്തപുരത്തേക്കല്ല, വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുന്ന സംസ്ഥാനസര്‍ക്കാരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിക്കാണ് പോകേണ്ടത്. രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതുംസമഗ്രാരോഗ്യ സുരക്ഷാപദ്ധതിയുമൊക്കെ ഇല്ലാതാക്കാനുള്ള യാത്രയാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം വെട്ടിപ്പ്, ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ്, കോമവെല്‍ത്ത് അഴിമതി തുടങ്ങി നിരവധി കുംഭകോണങ്ങളുടെ മുഖമുദ്രയായി മാറിയ കോണ്‍ഗ്രസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും യാത്ര നടത്തേണ്ടത്. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. ഭക്ഷ്യധാന്യവിലക്കയറ്റം ഇത്രയും രൂക്ഷമായ കാലം അടുത്തെങ്ങും ഉണ്ടായിട്ടില്ല. ഉള്ളി അടക്കമുള്ളവയ്ക്ക് ക്ഷാമം നേരിടുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും നടപടിയെടുത്തില്ല. ഭക്ഷ്യവസ്തുക്കളുടെ ഊഹക്കച്ചവടവും അവധി വ്യാപാരവും പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം കേന്ദ്രം നിരാകരിക്കുകയാണ്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യണമെന്ന ആവശ്യത്തോടും പുറന്തിരിയുന്നു. ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മാരത്ത ചര്‍ച്ച നടത്തിയ ദിവസം തന്നെയാണ് പെട്രോള്‍ വില കൂട്ടിയത്. കേന്ദ്രപ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടലാണ്. ഏഴു മാസത്തിനിടെ പെട്രോളിന് 11 രൂപ കൂട്ടി. ഒരുമാസത്തിനകം 5.60 രൂപ വര്‍ധിപ്പിച്ചു. വിലനിയന്ത്രണം എടുത്തുകളഞ്ഞ് കുത്തകകമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ഡീസല്‍, പാചകവാതക വിലനിയന്ത്രണവും നീക്കാന്‍ ശ്രമിക്കുന്നു. ഇന്ധനവിലവര്‍ധന നിത്യോപയോഗസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് കടുത്ത പ്രത്യാഘാതമാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ നിത്യോപയോഗസാധനം നല്‍കുന്നത്. കണ്‍സ്യൂമര്‍ ഫെഡും സപ്ളൈകോയും വഴി സബ്സിഡി നല്‍കി നിത്യോപയോഗവസ്തുക്കള്‍ ലഭ്യമാക്കുന്നു. 40 ലക്ഷം കുടുംബത്തിന് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്നു. പൊതുവിതരണശൃംഖലയിലൂടെ 14 രൂപയ്ക്ക് അരി വിതരണം ചെയ്യുന്നു. മൂന്നുരൂപയ്ക്ക് അരി, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയ വാഗ്ദാനങ്ങള്‍ യുപിഎ പാലിച്ചില്ല. അവര്‍ റേഷന്‍ സാധനങ്ങളുടെ വില പല തട്ടിലാക്കി വര്‍ധിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു
ദേശാഭിമാനി 180111

ReplyDelete