രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പത്ത് ജനനന്മയ്ക്ക് വിനിയോഗിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കുത്തകകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഹിന്ദുസ്ഥാന്‍ സ്റീല്‍ എംപ്ളോയീസ് യൂണിയന്‍ (ദുര്‍ഗാപുര്‍) സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന 'സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും തൊഴിലാളിവര്‍ഗത്തിന്റെ കടമയും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പൊതുമേഖല തകര്‍ക്കാനാണ് ബഹുരാഷ്ട്രകുത്തകകളും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. ഇന്ത്യയില്‍ പൊതുമേഖല പൂര്‍ണമായും വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ ഇടതു പാര്‍ടികളുടെയും തൊഴിലാളിവര്‍ഗത്തിന്റെയും എതിര്‍പ്പു മൂലം നടക്കുന്നില്ല. അതിനാല്‍ 51 ശതമാനം ഓഹരി സര്‍ക്കാര്‍ കൈവശം വച്ചശേഷം ബാക്കിയുള്ളവ വിറ്റഴിക്കുകയാണ്. ഇത് കൈക്കലാക്കുന്ന വിദേശ കോര്‍പറേറ്റുകള്‍ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട സമ്പത്ത് വിദേശത്തേക്ക് ചോര്‍ത്തിക്കൊണ്ടുപോകുന്നു. പൊതുമേഖലയെ ദുര്‍ബലമാക്കുന്നത് രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്നതിനു തുല്യമാണ്. ഉദാരവല്‍ക്കരണം സമ്പത്തിന്റെ കേന്ദ്രീകരണത്തിന് വഴിതെളിക്കുന്നു. വളരെ കുറച്ച് വന്‍കിടക്കാരുടെ കൈയിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്നു. ഇതുമൂലം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ജനങ്ങള്‍ക്കാകെ ഉപകാരപ്പെടേണ്ട പ്രകൃതിസമ്പത്ത് ചില ഖനി മുതലാളിമാരുടെ കൈയില്‍ കേന്ദ്രീകരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് ആലോചിച്ചത്. ഈ മേഖലയിലെ കോടിക്കണക്കിനാളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കാനും വിദേശ മൂലധനശക്തികള്‍ക്ക് നേട്ടമുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനങ്ങള്‍ക്കും തൊഴിലാളിവര്‍ഗത്തിനുമുള്ള എല്ലാ ആശ്വാസ-ക്ഷേമ നടപടികളും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍.
അമേരിക്കയിലും യൂറോപ്പിലും ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നടപടികള്‍ കടുത്ത അസമത്വമാണ് സൃഷ്ടിച്ചത്. യൂറോപ്പില്‍ ഈ നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ലാറ്റിനമേരിക്കയില്‍ ഉദാരവല്‍ക്കരണത്തിനെതിരായ പോരാട്ടം വിവിധ രാജ്യങ്ങളില്‍ ഭരണ മാറ്റത്തിനും വഴിയൊരുക്കി. തൊഴിലാളിവര്‍ഗത്തിനും ജനങ്ങള്‍ക്കാകെയും നാശം വിതയ്ക്കുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്നും കാരാട്ട് പറഞ്ഞു.
(വി ജയിന്‍)
ദേശാഭിമാനി 180111

ReplyDelete