ചെന്നൈ: കടലൂര്‍ജില്ലയില്‍ ചിദംബരം നടരാജക്ഷേത്രത്തിലെ അയിത്തമതില്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ദളിതര്‍ മാര്‍ച്ച് നടത്തി. തമിഴ്നാട് അടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ (ടിഎന്‍യുഎഫ്) നേതൃത്വത്തില്‍ കടലൂര്‍, തിരുവാരൂര്‍ ജില്ലകളിലെ 200 ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് മാര്‍ച്ച് നടത്തിയത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് അയിത്തത്തിന്റെ പേരില്‍ അടച്ചിട്ട തെക്കേ ഗോപുരവാതിലും ഇതിനോടു ചേര്‍ന്ന പാതയും തുറക്കണമെന്നും അയിത്തമതില്‍ പൊളിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ടിഎന്‍യുഎഫ് സംസ്ഥാനപ്രസിഡന്റ് പി സമ്പത്ത് അധ്യക്ഷനായി. എസ് കെ മഹേന്ദ്രന്‍ എംഎല്‍എ, ടിഎന്‍യുഎഫ് സംസ്ഥാന സെക്രട്ടറി സാമുവേല്‍രാജ്, മുര്‍പോക്ക് എഴുത്താളര്‍ സംഘം സംസ്ഥാന സെക്രട്ടറി തമിഴ്ശെല്‍വന്‍, സിപിഐ എം കടലൂര്‍ ജില്ലാസെക്രട്ടറി ഡി ആറുമുഖം തുടങ്ങിയവര്‍ സംസാരിച്ചു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് തെക്കേ ഗോപുരത്തോട് ചേര്‍ന്ന പാതയിലൂടെ നടന്നതിന്റെ പേരില്‍ പുലയജാതിയില്‍പ്പെട്ട നന്ദന്‍ എന്ന യുവാവിനെ സവര്‍ണര്‍ തീയിലിട്ടു കൊല്ലുകയും തെക്കേഗോപുരവാതിലിലേക്ക് വരുന്ന പാത അയിത്തമായി എന്നുപറഞ്ഞ് അടച്ചിടുകയുംചെയ്തു. ക്ഷേത്രത്തില്‍ കടക്കാനുള്ള തെക്കേഗോപുര വാതില്‍ അടച്ചുകെട്ടി
ദേശാഭിമാനി 140111
കടലൂര്‍ജില്ലയില്‍ ചിദംബരം നടരാജക്ഷേത്രത്തിലെ അയിത്തമതില്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ദളിതര്‍ മാര്‍ച്ച് നടത്തി. തമിഴ്നാട് അടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ (ടിഎന്‍യുഎഫ്) നേതൃത്വത്തില്‍ കടലൂര്‍, തിരുവാരൂര്‍ ജില്ലകളിലെ 200 ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് മാര്‍ച്ച് നടത്തിയത്.
ReplyDelete