Thursday, January 6, 2011

അഴിമതിവിരുദ്ധ നിലപാട് കോണ്‍ഗ്രസ് പഠിപ്പിക്കേണ്ട: സിപിഐ എം

ഉന്നതസ്ഥാനീയരും പൊതുപ്രവര്‍ത്തകരും അഴിമതിരഹിതരായിരിക്കണമെന്നതാണ് പാര്‍ടി നിലപാടെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് യൂത്ത്കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീനിജന്റെ പേരിലുയര്‍ന്ന വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദനമെന്ന ആക്ഷേപത്തെപ്പറ്റി പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് പ്രതിനിധിയായി ശ്രീനിജന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.
ഇദ്ദേഹത്തിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയം കോണ്‍ഗ്രസിലും യൂത്ത്കോണ്‍ഗ്രസിലും ബഹളവും ഒച്ചപ്പാടുമായിട്ടുണ്ട്. കോണ്‍ഗ്രസിലെ ഈ കലഹത്തില്‍ പങ്കാളിയാകാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല. എന്നാല്‍എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശോധിക്കേണ്ട നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ഒരു അമാന്തവും കാട്ടില്ല. ഇതാണ് ശ്രീനിജനെതിരായ ആക്ഷേപം രേഖാമൂലം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ബന്ധപ്പെട്ട സംവിധാനങ്ങളുടെ പരിശോധനക്ക് അടിയന്തരമായി വിട്ടതിലൂടെ വ്യക്തമായത്.

പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരും അഴിമതിരഹിതരായിരിക്കണമെന്ന പ്രഖ്യാപിത കാഴ്ചപ്പാടിന് വിരുദ്ധമായ സംഭവങ്ങളില്‍ പ്രതികരിക്കാന്‍ സിപിഎമ്മിന് ഒരു മടിയുമില്ല. മുന്‍സുപ്രിംകോടതി ചീഫ്ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന പരാതികള്‍ സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നിരിക്കുകയാണ്. ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരും കോടതിയുമാണ്. ഇതാണ് വസ്തുതയെന്നിരിക്കെ ഈ വിഷയത്തില്‍ സിപിഎം മൌനംപാലിക്കുന്നുവെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം തെറ്റിദ്ധാരണയില്‍നിന്നും ഉയര്‍ന്നുവന്നതാണ്.

കൃഷ്ണയ്യരുടെ പ്രസ്താവനയുടെ സ്വഭാവത്തില്‍നിന്നും വ്യത്യസ്തമായി ഇക്കാര്യത്തില്‍ സിപിഎമ്മിനെതിരെ ചില കോണ്‍ഗ്രസ് കേന്ദ്രങ്ങളും വലതുപക്ഷ മാധ്യമങ്ങളും ദുഷ്പ്രചരണം കെട്ടഴിച്ചുവിട്ടിട്ടുണ്ട്. അഴിമതിയുടെ ചെളിക്കുണ്ടില്‍ കഴുത്തറ്റം മുങ്ങുകയാണ് കോണ്‍ഗ്രസ് ഐയും ആ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാരും. കോമവെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, 2 ജി സ്പെക്ട്രം അഴിമതി എന്നിവയുടെയെല്ലാം കൊടുങ്കാറ്റ് വീശുന്നതിന് മധ്യേയാണ് ബൊഫേ ഴ്സ് കേസില്‍ ഇടനിലക്കാര്‍ 41.2 കോടി രൂപ കോഴവാങ്ങിയെന്ന് ആദായനികുതി ട്രിബ്യൂണലിന്റെ വിധി വന്നിരിക്കുന്നത്. എന്നിട്ടും കുറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും സംരക്ഷണമേകുകയാണ് കോണ്‍ഗ്രസ് ഐയും ആ പാര്‍ടി നയിക്കുന്ന കേന്ദ്രസര്‍ക്കാരും. അതുകൊണ്ട് കോണ്‍ഗ്രസ് ഐയും അവരുടെ രാഷ്ട്രീയചേരിയും അഴിമതിക്കെതിരായ നിലപാടുകളെപ്പറ്റി സിപിഎമ്മിനെ പഠിപ്പിക്കാനിറങ്ങേണ്ടെന്ന് പാര്‍ടി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: എസ്ആര്‍പി

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ ഉയര്‍ത്തുന്ന അപവാദപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീനിജനെതിരെ അന്വേഷണം നടക്കട്ടെ. തെളിഞ്ഞാല്‍ നടപടിയെടുക്കണം. സിപിഐഎം മൌനം പാലിക്കുന്നതായി കൃഷ്ണയ്യര്‍ നടത്തിയ പരാമര്‍ശം അടിസ്ഥാനരഹിതമാണ്. സംസ്ഥാനസര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ അന്വേഷണത്തിനുത്തരവിട്ടുണ്ട്. കെ ജി ബാലകൃഷ്ണന്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതിന് തെളിവുണ്ടായാല്‍ നടപടിയെടുക്കട്ടെ. സംസ്ഥാനമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണത്തിനുത്തരവിട്ട സാഹചര്യത്തില്‍ മൌനം പാലിച്ചുവെന്നതിന് അടിസ്ഥാനമില്ല. സിപിഐഎമ്മിന്റെ പ്രതിഛായക്ക് കോട്ടമുണ്ടായിട്ടില്ലെന്നും എസ്ആര്‍പി പറഞ്ഞു

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. ഉന്നതസ്ഥാനീയരും പൊതുപ്രവര്‍ത്തകരും അഴിമതിരഹിതരായിരിക്കണമെന്നതാണ് പാര്‍ടി നിലപാടെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് യൂത്ത്കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീനിജന്റെ പേരിലുയര്‍ന്ന വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദനമെന്ന ആക്ഷേപത്തെപ്പറ്റി പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് പ്രതിനിധിയായി ശ്രീനിജന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.
    ഇദ്ദേഹത്തിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയം കോണ്‍ഗ്രസിലും യൂത്ത്കോണ്‍ഗ്രസിലും ബഹളവും ഒച്ചപ്പാടുമായിട്ടുണ്ട്. കോണ്‍ഗ്രസിലെ ഈ കലഹത്തില്‍ പങ്കാളിയാകാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല. എന്നാല്‍എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശോധിക്കേണ്ട നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ഒരു അമാന്തവും കാട്ടില്ല. ഇതാണ് ശ്രീനിജനെതിരായ ആക്ഷേപം രേഖാമൂലം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ബന്ധപ്പെട്ട സംവിധാനങ്ങളുടെ പരിശോധനക്ക് അടിയന്തരമായി വിട്ടതിലൂടെ വ്യക്തമായത്.

    ReplyDelete