അടുത്തവര്‍ഷം മുതല്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. എന്‍ ആര്‍ ഐ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കായിരിക്കും മെഡിക്കല്‍ പ്രവേശനത്തിന് ഇവര്‍ക്ക് ബാധകമാകുക. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഭേദഗതികൊണ്ട് വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. ഈ വര്‍ഷത്തെ മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
എന്‍ജിനീയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിക്കുമെന്നതാണ് ഇത്തവണത്തെ പ്രവേശന പരീക്ഷയുടെ പ്രത്യേകതയെന്ന് ചടങ്ങില്‍ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. പ്രവേശന പരീക്ഷയുടെ മാര്‍ക്കിനോടൊപ്പമായിരിക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കുക. അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിനും ഇത് ബാധമാക്കും. എന്‍ട്രന്‍സ് പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഈ തീരുമാനമെടുത്തത്. യോഗ്യതാ പരീക്ഷയുടെ 50 ശതമാനം മാര്‍ക്കാണ് പരിഗണിക്കുക. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരം കാണാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര നിയമം കൊണ്ടുവന്നാല്‍ മാത്രമേ സമ്പൂര്‍ണ പഹിരാരം സാധ്യമാകൂ. ഇത് സംബന്ധിച്ച് പല തവണ ആവശ്യം ഉന്നയിച്ചിരുന്നതാണ്. ഇപ്പോള്‍ ഇത് സംബന്ധിച്ച് പഠിക്കാന്‍ ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിയെ കേന്ദ്രം നിയോഗിച്ചിരിക്കുകയാണ്. ഈ സമിതി ഇന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തും. സമിതിക്ക് മുന്നില്‍ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിക്കുമെന്നും എം എ ബേബി പറഞ്ഞു. പ്രവേശന പരീക്ഷ കമ്മിഷണറുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ ആരോഗ്യമന്ത്രി നിര്‍വഹിച്ചു.
ഇത്തവണത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ ഏപ്രില്‍ 18 ന് ആരംഭിക്കും. 18 ന് രാവിലെ പത്ത് മുതല്‍ 12.30 വരെ എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി പരീക്ഷ നടക്കും. 19 ന് രാവിലെ പത്ത് മുതല്‍ 12.30 വരെ മാത്തമാറ്റിക്‌സ് പരീക്ഷയും നടക്കും. മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി പ്രവേശന പരീക്ഷ 20 ന് നടക്കും. 20 ന് രാവിലെ കെമിസ്ട്രി ആന്‍ഡ് ഫിസിക്‌സ് പരീക്ഷയും ഉച്ചയ്ക്കുശേഷം ബയോളജി പരീക്ഷയും നടക്കും. പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് ഇന്നല പുറത്തിറക്കി.
അപേക്ഷാഫാറങ്ങളും പ്രോസ്‌പെക്ടസും നാളെ മുതല്‍ ഫെബ്രുവരി 14 വരെ കേരളത്തിനകത്തും പുറത്തുമുള്ള തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റാഫീസുകളില്‍ നിന്നും ലഭിക്കും. ജനറല്‍ വിഭാഗത്തിന് 700 രൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 350 രൂപയുമാണ് അപേക്ഷാഫാറത്തിന് ഫീസ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 40000 രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. സംവരണത്തിന് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് www.ceekerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
1381 എം ബി ബി എസ് സീറ്റുകളിലേയ്ക്കും 604 ബി ഡി എസ് സീറ്റുകളിലേയ്ക്കും 482 ബി എ എം എസ് സീറ്റുകളിലേയ്ക്കും 250 ഹോമിയോ സീറ്റുകളിലേയ്ക്കും 25 സിദ്ധ സീറ്റിലേയ്ക്കും 21793 എന്‍ജിനീയറിംഗ് സീറ്റുകളിലേയ്ക്കും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് സീറ്റുകള്‍ അലോട്ട് ചെയ്യാനാകും. 1,30,000 അപേക്ഷകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 1,20,000 അപേക്ഷകളായിരുന്നു ഉണ്ടായിരുന്നത്.
ജനയുഗം 180111

ReplyDelete