ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പ്രവാസികളെന്ന പദവി നിഷേധിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ 59 ദിവസം താമസിച്ചാല്‍ പ്രവാസിയല്ലാതാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ലക്ഷക്കണകിന് മലയാളികളെ ഇത് ബാധിക്കും. പ്രവാസി ജീവിതത്തിലൂടെ നല രീതിയില്‍ പണം സമ്പാദിക്കുന്നവരുണ്ട്. അവര്‍ക്ക് കൂടെക്കൂടെ നാട്ടില്‍ വന്നുപോകാം. എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. ഒന്നിച്ച് അവധിയെടുത്താണ് ഇക്കൂട്ടര്‍ വരുന്നത്. അവരെ ദേഷകരമായി ബാധിക്കുന്നതാണ് കേന്ദ്ര നീക്കം. പ്രവാസികള്‍ അവധിക്കു വരുന്നതും പോകുന്നതും നോക്കി അമിത ചാര്‍ജ് ഈടാക്കുന്ന വിമാനക്കമ്പനികളുടെ നിലപാട് മാറ്റണം. എയര്‍ ഇന്ത്യ ഏര്‍പ്പെടുതതന്നുസൌകര്യങ്ങള്‍ പരിഹാസ്യമാണെന്നും പിണറായി പറഞ്ഞു. കേന്ദ്രത്തിന്റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കേരള പ്രവാസി സംഘം സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു പിണറായി. പയ്യോളി നാരാണന്‍, കടകംപള്ളി സുരേന്ദ്ര, സി അജയകുമാര്‍, എ സമ്പത്ത്, പി സെയ്താലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസികളുടെ രാജ്ഭവന്‍ മാര്‍ച്ച്
വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഇന്നുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രവാസിവകുപ്പും അതിന് മലയാളിയായ ഒരു മന്ത്രിയുമുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന സ്ഥിതിയാണ്. വര്‍ഷം തോറും പ്രവാസി ഭാരതീയ ദിവസ് എന്ന പേരില്‍ സമ്മേളനം നടത്തുന്നുണ്ടെങ്കിലും അതു സാധാരണക്കാരായ വിദേശഇന്ത്യക്കാര്‍ക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല. വന്‍കിടക്കാരുടെ ആനുകൂല്യങ്ങളും സൌകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന് മാത്രമാണ് ഈ സമ്മേളനം മുന്‍തൂക്കം നല്‍കുന്നത്. ആറ് മാസത്തെ എന്‍ആര്‍ഐ സ്റാമ്പ് രണ്ടുവര്‍ഷത്തേക്കാക്കി ചുരുക്കി ആദായനികുതി ഈടാക്കുന്ന നിയമം പ്രവാസികള്‍ക്ക് മറ്റൊരു ഇരുട്ടടി ആയിരിക്കുകയാണ്. രണ്ടുമാസത്തെ അവധി കഴിഞ്ഞുപോകുന്ന പ്രവാസി സമ്പാദ്യത്തിന്റെ വലിയൊരുഭാഗം നികുതിയായി ഒടുക്കേണ്ടിവരും. പ്രവാസികളുടെ പണമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. 2009- 10 വര്‍ഷത്തില്‍ പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് അയച്ച തുക 24,4600 കോടിരൂപയാണ്. ഇതില്‍ 40 ശതമാനവും ഗള്‍ഫ് മലയാളികളുടേതാണ്.
നാടിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്ന പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദേശത്തോടുകൂടിയ പുനരധിവാസപദ്ധതികള്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, ചികിത്സാസഹായങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
സമഗ്രമായ കുടിയേറ്റനിയമം കൊണ്ടുവരിക, ഡയറക്ട് നികുതി കോഡ് നിയമം പിന്‍വലിക്കുക, വിദേശത്ത് ജയിലില്‍ കഴിയുന്ന പ്രവാസികളുടെ മോചനത്തിനായി നിയമസഹായ സെല്‍ രൂപീകരിക്കുക, മംഗളൂരു വിമാന ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്ന നടപടി ഉടന്‍ ആരംഭിക്കുക, മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി അവസാനിപ്പിക്കുക, വിമാനയാത്രാക്കൂലി അടിക്കടി വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കുക, വിദേശത്തുപോകുമ്പോള്‍ കെട്ടിവച്ച തുക പ്രവാസി ക്ഷേമത്തിനായി ഉപയോഗിക്കുക, പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കേരള മോഡല്‍ പദ്ധതികള്‍ കൊണ്ടുവരിക, എല്ലാ പ്രവാസികള്‍ക്കും വോട്ടുചെയ്യാന്‍ അവസരം കിട്ടുന്ന വിധത്തില്‍ ഇന്ത്യന്‍ ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതിചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രവാസിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടക്കുകയാണ്. മാര്‍ച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.
പയ്യോളി നാരായണന്‍ (ആക്ടിങ് ജനറല്‍ സെക്രട്ടറി, പ്രവാസി സംഘം) ദേശാഭിമാനി 180111
ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പ്രവാസികളെന്ന പദവി നിഷേധിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ 59 ദിവസം താമസിച്ചാല്‍ പ്രവാസിയല്ലാതാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ലക്ഷക്കണകിന് മലയാളികളെ ഇത് ബാധിക്കും. പ്രവാസി ജീവിതത്തിലൂടെ നല രീതിയില്‍ പണം സമ്പാദിക്കുന്നവരുണ്ട്. അവര്‍ക്ക് കൂടെക്കൂടെ നാട്ടില്‍ വന്നുപോകാം. എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. ഒന്നിച്ച് അവധിയെടുത്താണ് ഇക്കൂട്ടര്‍ വരുന്നത്. അവരെ ദേഷകരമായി ബാധിക്കുന്നതാണ് കേന്ദ്ര നീക്കം.
ReplyDeleteകേന്ദ്രസര്‍ക്കാരിന്റെ പ്രവാസിവിരുദ്ധ നയം തിരുത്തണമെന്ന് കേരളപ്രവാസിസംഘം അവകാശസമര പ്രഖ്യാപന റാലി ആവശ്യപ്പെട്ടു. കുടുംബത്തെയും നാടിനെയും സംരക്ഷിക്കുന്ന പ്രവാസികളെ ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് റാലി ഉദ്ഘാടനംചെയ്ത സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ അവധിക്കാലംപോലും ഇല്ലാതാക്കുന്ന നയം തിരുത്തണം. കേരളത്തിലെ പ്രവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ എംബസികളില്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണം. കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ സംഭാവന പ്രധാനമാണ്. പ്രവാസികളില്‍ നിന്ന് ഈടാക്കിയ ഇനത്തില്‍ 25,000 കോടി രൂപ കേന്ദ്രത്തിന്റെ കയ്യിലുണ്ട്. ഇത് ഇതുവരെ തിരിച്ചുനല്‍കിയിട്ടില്ല. ഈ പണം ഉപയോഗിച്ചെങ്കിലും അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്രം തയ്യാറാകണം. പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് മുന്നോട്ടുവന്നത്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിട്ടും കേന്ദ്രം ഒന്നും ചെയ്യുന്നില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് അംഗീകരിക്കാനാവില്ല. അന്യസംസ്ഥാനലോട്ടറി നിരോധിക്കാനുള്ള അധികാരം കേന്ദ്രത്തിനു മാത്രമാണ്. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിന്റെ തലവന്‍ കോണ്‍ഗ്രസ് നേതാവ് മണികുമാര്‍ സുബ്ബയാണെന്ന കാരണംകൊണ്ടാണ് കേന്ദ്രം ഇതിന് മടിക്കുന്നത്. ഇതുമറച്ചുവയ്ക്കാനാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ReplyDelete