സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിനുവിധേയമായി സംസ്ഥാനത്ത് നിയമനിര്‍മാണം നടത്തണമെന്ന് പി ജയരാജന്‍ അധ്യക്ഷനായ നിയമസഭാ എസ്റിമേറ്റ് കമ്മിറ്റി ശുപാര്‍ശചെയ്തു. ഇതിന് വിവരസാങ്കേതികവകുപ്പ് മുന്‍കൈയെടുക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാനും മതിയായ ശിക്ഷ നല്‍കാനും നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ല. ഐടി സംരംഭങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്തണം. ഐടി പാര്‍ക്കിന് ഭൂമി ഏറ്റെടുക്കാന്‍ അതിവേഗസംവിധാനം ഒരുക്കണം. കൊരട്ടി ഇന്‍ഫോപാര്‍ക്കിനെ പ്രത്യേക സാമ്പത്തികമേഖലയാക്കണം. ബജറ്റുവിഹിതം പാഴാക്കാതിരിക്കാന്‍ ഐടി വകുപ്പ് അവധാനതയോടെ പ്രവര്‍ത്തിക്കണം. മാറ്റത്തിനെതിരെ മുഖംതിരിച്ചുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ജോലിസംസ്കാരത്തിലേക്ക് കൊണ്ടുവരാന്‍ തുടര്‍ച്ചയായ പരിശീലനക്കളരിയും ബോധവല്‍ക്കരണവും വേണം. സെക്രട്ടറിയറ്റില്‍ ഫയല്‍ സമര്‍പ്പണം കര്‍ശനമായും കംപ്യൂട്ടര്‍വഴിയാക്കണം. നിര്‍ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണം. വെബ്സൈറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിഇആര്‍ടി-കേരളയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം. കടലാസ്രഹിത ഫയല്‍നീക്കം ത്വരിതപ്പെടുത്താന്‍ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സിസ്റം (ഡിഡിഎഫ്എസ്) സെക്രട്ടറിയറ്റിലെ എല്ലാ വകുപ്പിലും നടപ്പാക്കണം. ഐടി പാര്‍ക്കുകള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതിവിതരണം ഉറപ്പുവരുത്തണം. ഐടി മിഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിചയസമ്പത്തും വൈദഗ്ധ്യവുമുള്ള സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കണം.
ടെക്നോപാര്‍ക്കില്‍ വര്‍ധിച്ച സ്ഥലസൌകര്യത്തിന് ആനുപാതികമായി കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി വേണം. സര്‍ക്കാര്‍രേഖകളുടെ ഡിജിറ്റൈസേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തദ്ദേശം, റവന്യൂ, കൃഷി, രജിസ്ട്രേഷന്‍, ഭക്ഷ്യ സിവില്‍ സപ്ളൈസ് തുടങ്ങിയ വകുപ്പുകളില്‍ ഓലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനായി ഇ-ഡിസ്ട്രിക്ട് പദ്ധതി ത്വരിതപ്പെടുത്തണം. ടെക്നോപാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുപുറമെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തണം. സിബിഎസ്ഇ സിലബസിലുള്ള കൂടുതല്‍ സ്കൂള്‍ ടെക്നോപാര്‍ക്കിന്റെ സമീപം ആരംഭിക്കണം. മലയാളം കംപ്യൂട്ടിങ് വ്യാപകമാക്കണം. മലയാളം കംപ്യൂട്ടിങ് പ്രോത്സാഹിപ്പിക്കാന്‍ ഐടി വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് സമിതി വിലയിരുത്തിയതായി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ-വേസ്റ് നിര്‍മാര്‍ജനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. എല്ലാ ജില്ലയിലും അക്ഷയകേന്ദ്രം സ്ഥാപിക്കണം. സന്നദ്ധസംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെ സമ്പൂര്‍ണ ഇ-സാക്ഷരതായജ്ഞം തുടങ്ങണം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗത്തിന് കൂടുതല്‍ പരിശീലനം നല്‍കണമെന്നും സമിതി ശുപാര്‍ശചെയ്തു. സമിതി അംഗങ്ങളായ എം ചന്ദ്രന്‍, വി ശശികുമാര്‍, സി എച്ച് കുഞ്ഞമ്പു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി 040111

ReplyDelete