മെഡി. കോളേജ് ആശുപത്രിയില്‍ പുതിയ ഒപി ബ്ളോക്ക് ടീംവര്‍ക്കിന്റെ ഫലം: മന്ത്രി പി കെ ശ്രീമതി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏകദേശം 10,000 ചതുരശ്രഅടി സ്ഥലത്തുമാത്രം പ്രവര്‍ത്തിച്ചുവന്ന ഒപി വിഭാഗത്തിന് ചുരുങ്ങിയ കാലംകൊണ്ട് 90,000 ചതുരശ്രഅടി വിസ്തീര്‍ണവും ആധുനിക സൌകര്യങ്ങളുമുള്ള പുതിയ കെട്ടിടം ലഭ്യമായത് മെച്ചപ്പെട്ട ടീം വര്‍ക്കിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച ആരംഭിച്ച പുതിയ ഒപി ബ്ളോക്കിന്റെ പ്രവര്‍ത്തനം നേരില്‍ക്കണ്ടശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികള്‍ സ്ഥലപരിമിതി മൂലം തിക്കിത്തിരക്കുന്ന സാഹചര്യത്തിന് ഇതോടെ അവസാനമായി. മന്ത്രിതലം മുതല്‍ ഡിഎംഇ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, തുടങ്ങി എറ്റവും താഴ്ന്ന തസ്തിക വരെയുള്ള ആശുപത്രി ജീവനക്കാരുടെയും പിഡബ്ള്യുഡി വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ആശുപത്രിയില്‍ എത്തുന്നവരുടെയും സഹകരണം ഈ സംരംഭത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. അതുമൂലം സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ഇന്ത്യയിലുള്ളതില്‍ ഏറ്റവും മെച്ചപ്പെട്ടതും വിശാലവുമായ ഒപി ബ്ളോക്ക് ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ തുടങ്ങാനും പൂര്‍ത്തിയാക്കാനും കഴിഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ 145 പുതിയ തസ്തികയാണ് സൃഷ്ടിച്ചത്. പുതിയ ഒപി ബ്ളോക്ക് ആരംഭിച്ചതോടെ ഒപി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തില്‍ രോഗികള്‍ക്ക് ഏറ്റവും സൌകര്യപ്രദമായവിധം അത്യാഹിതവിഭാഗം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ധാരാളം സ്ഥലം ലഭിക്കുമെന്നതിനാല്‍ വിശാലമായ ട്രോമാകെയര്‍ സംവിധാനവും അവിടെ ഒരുക്കും. പുതിയ ഒപി കെട്ടിടത്തോട് അനുബന്ധിച്ച് കേന്ദ്രീകൃത ലാബ് സംവിധാനം തയ്യാറായതിനാല്‍ രോഗികള്‍ക്ക് പരിശോധനകള്‍ക്കായി പല സ്ഥലത്തേക്ക് ഓടിനടക്കേണ്ട അവസ്ഥയ്ക്കും അറുതിയായി. മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയിട്ടുള്ള ആധുനിക സംവിധാനങ്ങളും അവയുടെ പ്രയോജനങ്ങളും പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളില്‍ എത്തിക്കാന്‍ മാധ്യമങ്ങളുടെ സഹായം മന്ത്രി അഭ്യര്‍ഥിച്ചു.
പുതിയ ഒപിയുടെ താഴത്തെ നിലയില്‍ എന്‍ക്വയറി, ഒപി രജിസ്ട്രേഷന്‍, സൈക്യാട്രി ഒപി, ഹോളിസ്റിക് മെഡിസിന്‍, എആര്‍ടി ക്ളിനിക് എന്നിവയും രണ്ടും മൂന്നും നിലയില്‍ അസ്ഥിരോഗവിഭാഗം, സര്‍ജറി, പ്ളാസ്റിക് സര്‍ജറി, ഇഎന്‍ടി, കാര്‍ഡിയോ തൊറാസിക്, വാല്‍വ് ക്ളിനിക് എന്നിവയ്ക്കു പുറമേ സൂപ്രണ്ട് ഓഫീസ്, എച്ച്ഡിഎസ് ഓഫീസ്, കേന്ദ്രീകൃതലാബ് എന്നിവയുമാണ് പ്രവര്‍ത്തിക്കുന്നത്. നാലാംനിലയില്‍ ഹൌസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്സും പ്രവര്‍ത്തിക്കും. അസ്ഥിരോഗവിഭാഗമൊഴികെയുള്ള എല്ലാ ഒപിയും തിങ്കളാഴ്ച മുതല്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റി. സാങ്കേതിക കാരണങ്ങളാല്‍ അസ്ഥിരോഗവിഭാഗം ഏതാനും ആഴ്ചയ്ക്കുശേഷമേ പുതിയ കെട്ടിടത്തിലേക്കു മാറ്റൂ.
ദേശാഭിമാനി 180111

ReplyDelete