കൊല്‍ക്കത്ത: സ്‌പെക്ട്രം വിവാദത്തില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനോടു മാത്രമേ ഉത്തരവാദിത്വമുളളുവെന്നും മറ്റൊരു കമ്മിറ്റിക്ക് മുമ്പിലും ഹാജകരാകേണ്ടതില്ലെന്നും മുഖര്‍ജി പറഞ്ഞു. മന്ത്രിസഭാംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെതന്നും തന്നോട് അഭിപ്രായം ചോദിച്ചിരുന്നങ്കില്‍ ഒരു കമ്മിറ്റിക്ക് മുമ്പിലും ഹാജരാകേണ്ട ആവശ്യമില്ലെന്ന ഉപദേശമാണ് നല്‍കുകയെന്നും ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കവെ ധനമന്ത്രി പറഞ്ഞു. യോഗത്തില്‍ മുഖര്‍ജി, സ്‌പെക്ട്രം അഴിമതിയില്‍ മുഖ്യ ആരോപണ വിധേയനായ എ രാജയെ ശക്തമായി ന്യായീകരിച്ചു.
പാര്‍ലമെന്റിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന ചിന്തയുളള യഥാസ്ഥിക മനസ്ഥിതിക്കാരനാണ് താനെന്നും മുഖര്‍ജി പറഞ്ഞു. പ്രധാനമന്ത്രിക്ക് പിന്നില്‍ യു പി എ അംഗങ്ങള്‍ ഒറ്റക്കെട്ടാണന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണ കേസില്‍ 1992 ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് മാത്രമേ ഇതിന് മുമ്പ് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായിട്ടുളളുവെന്നും പ്രണബ് പറഞ്ഞു. ജെ പി സി കോടതിയോ അന്വേഷണ കമ്മിഷനോ അല്ലെന്നും ലോക്‌സഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് ഇത്തരമൊരു സമിതിയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 20 ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറിയിലാണ് ജെ പി സിക്ക് പകരം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ സമ്മതമാണന്നറിയിച്ച് സമിതി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിക്ക് പ്രധാനമന്ത്രി കത്തു നല്‍കുകയും ചെയ്തിരുന്നു. നിയമോപദേശത്തിനായി ജോഷി കത്ത് നിയമവിദഗ്ധര്‍ക്ക് കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കപ്പെടുകയാണങ്കില്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകുന്ന ആദ്യത്തെ പ്രധാനമന്ത്രിയാകും മന്‍മോഹന്‍ സിംഗ്.
എ രാജ എന്‍ ഡി എ ഭരണകാലത്തെ നയം പിന്തുടരുക മാത്രമാണ് ചെയ്തതന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ചില്ലുമേടയിലിരുന്ന് സ്വയം കല്ലെറിയരുതെന്ന് അദ്ദേഹം ബി ജെ പിയെ ഉപദേശിച്ചു. 1998 ല്‍ എന്‍ ഡി എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ സ്‌പെക്ട്രം നയം പിന്തുടരുകമാത്രമാണ് രാജ ചെയ്തത്. ബി ജെ പി സര്‍ക്കാരിന്റെ നയം രാജ്യത്തിന് 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും കമ്പനികളും സര്‍ക്കാരും തമ്മില്‍ വരുമാനം പങ്കുവയ്ക്കല്‍ കരാര്‍ നയത്തില്‍ ചേര്‍ത്തത് അക്കാലത്താണന്നും അദ്ദേഹം പറഞ്ഞു.
സ്‌പെക്ട്രം കേസില്‍ നയപരമായ തീരുമാനം, കുറ്റകൃത്യം, സാമ്പത്തികം എന്നിങ്ങനെ മുന്ന് തലമുണ്ടന്ന് പറഞ്ഞ ധനമന്ത്രി കുറ്റകൃത്യങ്ങല്‍ സി ബി ഐ അന്വേഷിക്കുകയാണന്നും സാമ്പത്തികം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നയപരമായ തലത്തെ കുറിച്ച് അന്വേഷിക്കുമെന്നതിനാല്‍ ജെ പി സിയുടെ ആവശ്യമെന്താണന്നും മുഖര്‍ജി ചോദിച്ചു. ജെ പി സിയില്‍ പ്രതിപക്ഷം ഉറച്ചുനിന്നാല്‍ ഈയിടെ കര്‍ണാടക നിയമസഭയില്‍ ഉയര്‍ന്ന ഭൂമി കുംഭകോണത്തില്‍ ജെ പി സി വേണമെന്ന് കോണ്‍ഗ്രസ് തിരിച്ചും ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
janayugom 030111
സ്‌പെക്ട്രം വിവാദത്തില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനോടു മാത്രമേ ഉത്തരവാദിത്വമുളളുവെന്നും മറ്റൊരു കമ്മിറ്റിക്ക് മുമ്പിലും ഹാജകരാകേണ്ടതില്ലെന്നും മുഖര്‍ജി പറഞ്ഞു. മന്ത്രിസഭാംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെതന്നും തന്നോട് അഭിപ്രായം ചോദിച്ചിരുന്നങ്കില്‍ ഒരു കമ്മിറ്റിക്ക് മുമ്പിലും ഹാജരാകേണ്ട ആവശ്യമില്ലെന്ന ഉപദേശമാണ് നല്‍കുകയെന്നും ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കവെ ധനമന്ത്രി പറഞ്ഞു.
ReplyDelete