ബൊഫോഴ്സ് ഇടപാടില്‍ ക്വട്ട്റോച്ചിയും വിന്‍ഛദ്ദയും ഇടനിലക്കാരായിരുന്നെന്നും അവര്‍ വന്‍ തുക കോഴ വാങ്ങിയെന്നും ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിച്ചത് യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി. ഒരേസമയം പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും അഴിമതിയുടെ കരിനിഴലിലാവുകയാണ്. രണ്ടാം തലമുറ സ്പെക്ട്രം വില്‍പ്പനയുടെ ഓരോഘട്ടത്തിലും അഴിമതി നടക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാത്തതാണ് പ്രധാനമന്ത്രിയെ സംശയത്തിന്റെ മുള്‍മുനയിലാക്കിയത്. കുടുംബസുഹൃത്ത് ഒക്ടോവിയോ ക്വട്ട്റോച്ചിയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനാണ് സോണിയാഗാന്ധിയും വെട്ടിലായത്. 1993ല്‍ ഇറ്റാലിയന്‍ ബിസിനസുകാരന്‍ ക്വട്ട്റോച്ചി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് തൊട്ടുമുമ്പ് രാജ്യം വിടാന്‍ അനുവദിച്ചതുമുതല്‍ പത്താം നമ്പര്‍ ജന്‍പഥ് വസതിയെ ചുറ്റിപ്പറ്റിയായി സംശയങ്ങള്‍.
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഴിമതി സര്‍ക്കാരിനെ വിടാതെ പിടികൂടുകയാണ്. മൊത്തം മൂന്നു ലക്ഷം കോടിയുടെ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരിടുന്നത്. ഇതില്‍ ഏറ്റവും വലിയ അഴിമതി സ്പെക്ട്രംതന്നെ. 1.76 ലക്ഷം കോടിയുടെ. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമവെല്‍ത്ത് കുംഭകോണം എന്നിവ വേറെയും. സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തുടരുന്ന പ്രക്ഷോഭം കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുമ്പോഴാണ് ബൊഫോഴ്സ് കുംഭകോണം വീണ്ടും ഉയര്‍ന്നത്.
ക്വട്ട്റോച്ചിക്കെതിരെ കോഴവാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവര്‍ഷംമുമ്പ് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച തീസ്ഹസാരി കോടതിയില്‍ വരുന്നതിന് തൊട്ടുമുമ്പാണ് ട്രിബ്യൂണലിന്റെ വിധി. സര്‍ക്കാര്‍ ഏജന്‍സിതന്നെ കേസുണ്ടെന്നു കണ്ടെത്തിയ സ്ഥിതിക്ക് കേസ് അവസാനിപ്പിക്കുക വിഷമമാകും. സിബിഐയെ രാഷ്ട്രീയമായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണംകൂടിയാണിത്. പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് അരു ജെയ്റ്റ്ലി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസാകട്ടെ തിങ്കളാഴ്ച മൌനം പാലിച്ചു. ഉത്തരവ് പഠിച്ചതിനുശേഷം പ്രതികരിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനു അഭഷേക് സിങ്വിയുടെ പ്രതികരണം.
ദേശാഭിമാനി 040111

ReplyDelete