ന്യൂഡല്‍ഹി: ചീഫ് വിജിലന്‍സ് കമ്മീഷന്‍ പി ജെ തോമസ് പ്രതിയായ പാമോയില്‍ കേസിന്റെ വിചാരണ സംസ്ഥാന സര്‍ക്കാരിന് തുടരാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇന്നലെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്‍കൂടി പ്രതിയായ പാമോയില്‍ കേസില്‍ കരുണാകരന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കരുണാകരന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഹര്‍ജിക്ക് പ്രസക്തി ഇല്ലാതായതോടെയാണ് വിചാരണ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. കരുണാകരന്റെ ഹര്‍ജിയിന്‍മേലുള്ള തുടര്‍ നടപടികളും കോടതി അവസാനിപ്പിച്ചു. കേസിന്റെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ നേരത്തെ സമീപിച്ചിരുന്നു.
പാമോയില്‍ ഇറക്കുമതി കേസില്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെയും മുതിര്‍ന്ന ഏഴ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്താണ് വിചാരണ കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തത്. മുന്‍ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് വിജിലന്‍സ് കമ്മീഷനുമായ പി ജെ തോമസും കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നു. സിങ്കപ്പൂരില്‍നിന്ന് അന്താരാഷ്ട്ര വിപണിയില്‍ അന്ന് നിലവിലുണ്ടായിരുന്ന വിലയിലും അധികം നല്‍കി പാമോയില്‍ ഇറക്കുമതി ചെയ്തതാണ് കേസിനാധാരം. ടണ്ണിന് 405 ഡോളര്‍ വിലനല്‍കി 15000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനാണ് കരുണാകരന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ആസമയത്ത് 392.25 ഡോളറായിരുന്നു പാമോയിലിന്റെ വില. അന്ന് സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന പി ജെ തോമസാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. കേസില്‍ എട്ടാം പ്രതിയാണ് പി ജെ തോമസ്. ഇടപാടിലൂടെ സംസ്ഥാന ഖജനാവിന് 2.32 കോടി രൂപയാണ് നഷ്ടമുണ്ടായത്.
കെ കരുണാകരന്‍ പ്രതിയായ പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചത് 1992-92ലാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2005ല്‍ കേസ് പിന്‍ വലിച്ചുകൊണ്ട് ഉത്തരവിറക്കി. എന്നാല്‍ തുടര്‍ന്നെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കി കേസിന്റെ വിചാരണ നടപടികള്‍ തുടരാന്‍ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് കെ കരുണാകരന്‍ സുപ്രിം കോടതിയെ സമീപിച്ചത്. സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ തീരുമാനങ്ങളില്‍ മാറ്റമുണ്ടാകുന്നത് ചോദ്യം ചെയ്തായിരുന്നു കെ കരുണാകരന്റെ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി 2007 ഓഗസ്റ്റില്‍ കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവായി. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റജി കുര്യന്‍ ജനയുഗം 120111
പാമോയില്‍ കേസ് 25ലേക്ക് മാറ്റി
പാമോയില്‍ ഇറക്കുമതി കേസ് ജനുവരി 25ലേക്ക് മാറ്റി. ചീഫ് വിജിലന്‍സ് കമീഷണര്‍ പി ജെ തോമസ് പ്രതിയായ ഈ കേസ് ബുധനാഴ്ച പ്രത്യേക കോടതി പരിഗണിച്ചപ്പോള്‍, ഒന്നാം പ്രതിയായ കരുണാകരന്‍ മരിച്ച വിവരവും സുപ്രിം കോടതി സ്റ്റേ നീക്കിയ കാര്യവും വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് മരണ സര്‍ടിഫിക്കററ്റും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ രണ്ടാഴ്ച സമയം ചോദിക്കുകയായിരുന്നു.
പാമോയില്‍ കേസ് പിന്‍വലിച്ചത് ശരിയെന്ന് ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: പാമോയില്‍ കേസ് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് തെറ്റായി തോന്നുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായി നടത്തിയിരുന്നുവെങ്കില്‍ 2 കോടി ലാഭമുണ്ടാകുമായിരുന്നു. ആ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന് പാമോയില്‍ കിട്ടുമായിരുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്രമല്ല. ലോട്ടറി കേസില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മാര്‍ട്ടിനു വേണ്ടി ഹാജരാകാതെ നോക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത
ചീഫ് വിജിലന്‍സ് കമ്മീഷന്‍ പി ജെ തോമസ് പ്രതിയായ പാമോയില്‍ കേസിന്റെ വിചാരണ സംസ്ഥാന സര്‍ക്കാരിന് തുടരാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇന്നലെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ReplyDeleteപി ജെ തോമസിനെ ചീഫ് വിജിലന്‍സ് കമീഷണറായി തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ട പാമോയില്‍ കേസ് ചര്‍ച്ച ചെയ്തിരുന്നതായി ആഭ്യനന്തരമന്ത്രി പി ചിദംബരം വ്യക്തമാക്കി. സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് സംബന്ധിച്ച് അവരവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കേസ് ഉണ്ടെങ്കിലും പ്രോസിക്യൂഷന് എന്‍ഡിഎ സര്‍ക്കാരോ പിന്നീടുവന്ന യുപിഎ സര്‍ക്കാരോ അനുമതി നല്‍കിയില്ലെന്നാണ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിയായി നിയമിക്കാന്‍ വിജിലന്‍സ് അനുമതി ലഭിക്കുകയാണ് ഉണ്ടായതെന്നും ചിദംബരം പറഞ്ഞു. പി ജെ തോമസിനെതിരായ കേസിന്റെ ഫയലുകളും കടലാസുകളും കൈമാറിയിരുന്നോയെന്ന കൃത്യമായ ചോദ്യത്തിനാണ് ഇല്ലെന്ന മറുപടി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയതെന്ന് ചിദംബരം വിശദീകരിച്ചു. ചര്‍ച്ച നടന്നിട്ടില്ലെന്ന് എ ജി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു.
ReplyDelete