ഹിമാചല്‍പ്രദേശില്‍ നഗരപ്രദേശങ്ങളിലെ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പാര്‍ട്ടി അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്നത് ഇതാദ്യമായാണ്. ഗ്രാമപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരം നടക്കുന്നില്ല.
48 നഗര സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കാണ് ഈയ്യിടെ തിരഞ്ഞെടുപ്പ് നടന്നത്. അംഗങ്ങള്‍ക്ക് പുറമെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കും നേരിട്ടുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. 48 സമിതികളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 39 എണ്ണം കോണ്‍ഗ്രസ് നേരിട്ട് നേടിയപ്പോള്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ബി ജെ പിയ്ക്ക് ലഭിച്ചത് 38 ആണ്. മറ്റു പാര്‍ട്ടികള്‍ അവശേഷിക്കുന്ന സ്ഥാനങ്ങള്‍ നേടി. ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന കാന്‍ഗ്ര, ഹാമിപൂര്‍, സോളാന്‍ ജില്ലകളില്‍ വലിയ തിരിച്ചടിയാണ് ബി ജെ പിക്ക് ഏറ്റത്.
കാന്‍ഗ്ര ജില്ലയിലെ 14 പ്രസിഡന്റ്-വൈസ് പ്രസിഡന്റ് സീറ്റുകളില്‍ ബി ജെ പിക്ക് മൂന്ന് എണ്ണം മാത്രമാണ് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസിന് എട്ടു സീറ്റ് കിട്ടി. ഹാമിപൂരില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുനേടിയപ്പോള്‍ ബി ജെ പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. സോളാന്‍ ജില്ലയിലും ബി ജെ പി മൂന്ന് സ്ഥാനങ്ങളില്‍ മാത്രമാണ് വിജയിച്ചത്.
ബി ജെ പി ഭരണ സ്വാധീനമാകെ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചിരുന്നു. സംസ്ഥാന മന്ത്രിമാരും എം എല്‍ എമാരുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മൂന്നു വര്‍ഷം മുമ്പുനടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തകര്‍പ്പന്‍ വിജയമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു.
സംസ്ഥാനത്തെ നാലു ലോക്‌സഭാ സീറ്റുകളില്‍ മൂന്നും ബി ജെ പിയാണ് നേടിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നായിരുന്നു ബി ജെ പി നേതാക്കന്‍മാര്‍ അവകാശപ്പെട്ടിരുന്നത്. 2012 ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമെന്നതിനാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടേണ്ടത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. അതിനുവേണ്ടി സാധ്യമായ മാര്‍ഗങ്ങളെല്ലാം അവലംബിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള പ്രധാന കാരണം അഴിമതിയാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തിന്റെ എല്ലാതലങ്ങളിലും അഴിമതി വ്യാപകമാവുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍മാരെ രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നതായി ഹിമാചല്‍പ്രദേശ് ഹൈക്കോടതി ഈയ്യിടെ ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരെ പ്രധാന തസ്തികകളില്‍ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്ന കാര്യം കോടതി എടുത്തുപറയുകയും ചെയ്തു.
കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ബി ജെ പി സര്‍ക്കാര്‍ തള്ളിക്കളഞ്ഞതും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും അഴിമതി വിരുദ്ധ ബ്യൂറോയും നിലിലുള്ളതുകൊണ്ട് വിജിലന്‍സ് കമ്മിഷന്റെ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഭരണകക്ഷിയുടെ നിയന്ത്രണത്തിലാണെന്നും രാഷ്ട്രീയ എതിരാളികളെ ഒതുക്കാനാണ് ഇതിനെ ഉപയോഗിക്കുന്നതെന്നുമാണ് പൊതുവേയുള്ള ധാരണ.
അഴിമതിക്കാരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഏറ്റ തിരിച്ചടിക്ക് മുഖ്യകാരണമായതെന്ന് ബി ജെ പി നേതാക്കന്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ജനയുഗം 110111
ഹിമാചല്‍പ്രദേശില്‍ നഗരപ്രദേശങ്ങളിലെ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പാര്‍ട്ടി അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്നത് ഇതാദ്യമായാണ്. ഗ്രാമപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരം നടക്കുന്നില്ല.
ReplyDelete