Saturday, April 9, 2011

പ്രചാരണം തീരാന്‍ 3 നാള്‍ യുഡിഎഫ് പരിഭ്രാന്തിയില്‍

പ്രചാരണം അവസാനിക്കാന്‍ മൂന്നുദിവസംമാത്രം ശേഷിക്കെ, സംസ്ഥാനത്തെങ്ങും എല്‍ഡിഎഫിന് മേധാവിത്തം. യുഡിഎഫിന് വലിയ മുന്‍തൂക്കമുണ്ടെന്ന് അവരുടെ നേതാക്കള്‍ അവകാശപ്പെട്ട മണ്ഡലങ്ങളില്‍പോലും പ്രവചനാതീതമായ മത്സരമാണ്. വ്യക്തമായ അജന്‍ഡ വോട്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിച്ച് നല്ല ഐക്യത്തിലാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. എന്നാല്‍,യുഡിഎഫ് ഭാഗത്ത് തികഞ്ഞ ആശയക്കുഴപ്പം പ്രകടമാണ്. വോട്ടര്‍മാരോട് എന്തുപറയണമെന്ന് അറിയാതെ അവര്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വ്യക്തിപരമായ അപവാദത്തിന് മുതിരുന്നതാണ് അവസാന റൌണ്ടില്‍ കാണുന്നത്. എല്‍ഡിഎഫ് യോഗങ്ങളിലെ വലിയ ജനപങ്കാളിത്തവും എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ യോജിപ്പും യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയുടെ പ്രചാരണത്തിലായിരുന്നു ഒടുവില്‍ യുഡിഎഫിന് പ്രതീക്ഷ. അതും ഫലിച്ചില്ല. യുഡിഎഫിന് നിരാശ പകര്‍ന്നാണ് സോണിയ മടങ്ങിയത്. സോണിയ ഗാന്ധിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ശുഷ്കമായ സമ്മേളനങ്ങള്‍ യുഡിഎഫിന്റെ ജീര്‍ണരാഷ്ട്രീയത്തോടുള്ള കേരളീയമനസ്സിന്റെ പ്രതികരണമാണ്.
ഈയവസ്ഥ മുമ്പൊരിക്കലും കോണ്‍ഗ്രസിനും യുഡിഎഫിനും നേരിടേണ്ടി വന്നിട്ടില്ല. യോഗങ്ങള്‍ക്ക് ആളെക്കൂട്ടാനും പ്രചാരണം കൊഴുപ്പിക്കാനുമായി ചലച്ചിത്രതാരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും പുറകെയാണിപ്പോള്‍ യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഇതിനകം എടുത്ത തീരുമാനത്തിന്റെ പ്രതിഫലനമാണ്. അഴിമതിക്കും പെണ്‍വാണിഭത്തിനും മാഫിയാവാഴ്ചയ്ക്കും അവസാനംകുറിച്ച എല്‍ഡിഎഫ് ഭരണം തുടരാനുള്ള വിധിയെഴുത്തിന്റെ സൂചനയായി ഇതിനെ കാണാം.

മുസ്ളിംലീഗ് ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലടക്കം എല്‍ഡിഎഫ് പ്രചാരണയോഗങ്ങളിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം യുഡിഎഫിനെ അമ്പരപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മലപ്പുറത്ത് സംബന്ധിച്ച തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ജനസാഗരങ്ങളായി മാറി. പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ തരംതാണ വിഷയങ്ങള്‍ ചികയുകയാണ് യുഡിഎഫ്. ലതികാ സുഭാഷിനെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി ചിത്രീകരിക്കാന്‍ യുഡിഎഫ് നേതൃത്വവും മാധ്യമങ്ങളും ശ്രമിച്ചെങ്കിലും അത് തിരിച്ചടിച്ചു. മനോരമ പോലുള്ള മാധ്യമങ്ങളുടെ വാര്‍ത്തകളാണ് ലതിക സുഭാഷിന് അപകീര്‍ത്തിയായി മാറിയത്. ഇത്തരം കാര്യങ്ങളിലേക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയം യുഡിഎഫ് കൊണ്ടുപോകുന്നതില്‍ പ്രയാസമുള്ളവര്‍ അവരുടെ ക്യാമ്പില്‍തന്നെയുണ്ട്. പ്രായപൂര്‍ത്തിയായവരുടെ സിനിമയ്ക്ക് ഇടിച്ചുകയറുന്നതുപോലെയാണ് വി എസിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലെ ജനക്കൂട്ടമെന്ന വയലാര്‍ രവിയുടെ അഭിപ്രായം പെണ്‍വാണിഭ സംഘങ്ങള്‍ക്കും അഴിമതിക്കാര്‍ക്കും എതിരെ അണിനിരക്കുന്ന ജനലക്ഷങ്ങളെ അപമാനിക്കലാണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാണിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സോണിയയെക്കൊണ്ട് പറയിപ്പിച്ച ആക്ഷേപങ്ങളാകട്ടെ ഉണ്ടയില്ലാവെടികളായി. എല്ലാം തിരിഞ്ഞുകുത്തുന്ന അവസ്ഥ. സീറ്റ് വിഭജനത്തെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ചിറ്റൂരില്‍ സോഷ്യലിസ്റ് ജനത, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അച്യുതനെതിരെ പരസ്യമായി രംഗത്തുണ്ട്. തൊടുപുഴയില്‍ പി ജെ ജോസഫിനെതിരെ കോണ്‍ഗ്രസ് ശക്തമായി നീങ്ങുന്നു. പലയിടത്തും സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നു. ഇതിനിടയില്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെ ആരംഭിച്ച സമരം കോണ്‍ഗ്രസിനെ സംസ്ഥാനത്തും പ്രതിരോധത്തിലാക്കി. അഴിമതി സജീവചര്‍ച്ചാവിഷയമായിരിക്കെ മറുപടി പറയാനാവാതെ കോണ്‍ഗ്രസ് ഒളിച്ചോടേണ്ടിവരികയാണ്. അണ്ണാഹസാരെ സമരവും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
(കെ എം മോഹന്‍ദാസ്)

ദേശാഭിമാനി 090411

3 comments:

  1. പ്രചാരണം അവസാനിക്കാന്‍ മൂന്നുദിവസംമാത്രം ശേഷിക്കെ, സംസ്ഥാനത്തെങ്ങും എല്‍ഡിഎഫിന് മേധാവിത്തം. യുഡിഎഫിന് വലിയ മുന്‍തൂക്കമുണ്ടെന്ന് അവരുടെ നേതാക്കള്‍ അവകാശപ്പെട്ട മണ്ഡലങ്ങളില്‍പോലും പ്രവചനാതീതമായ മത്സരമാണ്. വ്യക്തമായ അജന്‍ഡ വോട്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിച്ച് നല്ല ഐക്യത്തിലാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. എന്നാല്‍,യുഡിഎഫ് ഭാഗത്ത് തികഞ്ഞ ആശയക്കുഴപ്പം പ്രകടമാണ്. വോട്ടര്‍മാരോട് എന്തുപറയണമെന്ന് അറിയാതെ അവര്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വ്യക്തിപരമായ അപവാദത്തിന് മുതിരുന്നതാണ് അവസാന റൌണ്ടില്‍ കാണുന്നത്. എല്‍ഡിഎഫ് യോഗങ്ങളിലെ വലിയ ജനപങ്കാളിത്തവും എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ യോജിപ്പും യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയുടെ പ്രചാരണത്തിലായിരുന്നു ഒടുവില്‍ യുഡിഎഫിന് പ്രതീക്ഷ. അതും ഫലിച്ചില്ല. യുഡിഎഫിന് നിരാശ പകര്‍ന്നാണ് സോണിയ മടങ്ങിയത്. സോണിയ ഗാന്ധിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ശുഷ്കമായ സമ്മേളനങ്ങള്‍ യുഡിഎഫിന്റെ ജീര്‍ണരാഷ്ട്രീയത്തോടുള്ള കേരളീയമനസ്സിന്റെ പ്രതികരണമാണ്.

    ReplyDelete
  2. ഐക്യ ജനാധിപത്യം എന്ന്‍ പറഞ്ഞാല്‍ ഇന്ന് അഴിമതി എന്നാണര്‍ത്ഥം. അവിടെ വര്‍ഗീയതയുണ്ട്, മാഫിയയുണ്ട്, ഇവര്‍ ഭരണത്തില്‍ വന്നാല്‍ കേരളം വീണ്ടും പഴയ കാലത്തിലേക്ക് പോകും എന്ന കാര്യത്തില്‍ സംശയമില്ല..... അന്ന ഹസരയെ പോലെ വി. എസ്. നടത്തുന്ന പോരാട്ടങ്ങളില്‍ നാമെല്ലാവരും പിന്തുണ‍യര്‍പ്പിക്കെണ്ടതുണ്ട്.

    ReplyDelete
  3. LOL. kashtam. Mr. Janashakthi...aarey pattikkaan aanu thankal sramikkunathu. ithu vayikkunnathu muzhuvan idathu anukoolikal aanu. avarey kalla varthakal paranju viddikalaakkenda karyamundo. enthaayalum avar LDF inum vote cheyyum. pinnenthinu ei goebbelsian thanthram payattunnu?? yadharthyam namukkellaavarkkum ariyam. Tight fight aanu. UDF inu oru cheriya edge varaan sadhyatha undu. chilapol LDF oru attimari nadathiyennum varaam. but chance UDF inu aanu. ithreyumey ippo ellaarkkum ariyu. UDF enthayalum paribhranthiyil alla ennu urappu.

    ReplyDelete