എല്‍ഡിഎഫിനെതിരെ ചില പത്രങ്ങള്‍ നുണയുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്തരം 'ക്വട്ടേഷന്‍' പണി എടുക്കരുതെന്ന് അവരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. "തങ്ങള്‍ എഴുതുന്നതെന്തും വായനക്കാര്‍ അപ്പാടെ വിഴുങ്ങിക്കൊള്ളുമെന്നു തെറ്റിദ്ധരിച്ച് എഴുതിവിടുന്നവര്‍ മെയ് 13ന് തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ വിഷം കഴിച്ചേക്കരുത്''- വി എസ് പറഞ്ഞു. പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യത്തിനും അഴിമതിക്കും കീഴടങ്ങുന്നതാണ് ആദര്‍ശമെങ്കില്‍ എ കെ ആന്റണി ആദര്‍ശവാന്‍തന്നെയാണ്. രാജ്യത്തെ ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വകുപ്പിലാണ് നടന്നത-ആദര്‍ശ് ഫ്ളാറ്റ് അഴിമതി. അതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നു. ആന്റണി രാജിവച്ചില്ല. ജനങ്ങളോട് മാപ്പുപറയുകയെങ്കിലും വേണ്ടേ? നരസിംഹറാവു സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ആന്റണിക്ക് പഞ്ചസാര കുംഭകോണത്തെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു. പക്ഷേ, തൊട്ടുപിന്നാലെ കേരള മുഖ്യമന്ത്രിപദത്തിലേറാന്‍ തയ്യാറായി. അതിന് തിരുവനന്തപുരത്തേക്കു വന്നത് 16 ലക്ഷം രൂപ ചെലവില്‍ പ്രത്യേക വിമാനത്തില്‍. അത് ഏറ്റവും വലിയ മറ്റൊരു ധൂര്‍ത്ത്.
ഇന്ദിരാഗാന്ധിക്ക് ചിക്കമംഗ്ളൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിപദം രാജിവച്ച ആന്റണി അധികം കഴിയുംമുമ്പേ, ഇന്ദിരഗാന്ധിയില്‍ത്തന്നെ അഭയംതേടുകയും അവരുടെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയും ചെയ്ത് 'ആദര്‍ശധീരത' പ്രകടിപ്പിച്ചു. പൂച്ചസന്ന്യാസിയുടെ ആദര്‍ശ മുഖംമൂടി എന്നെന്നും നിലനില്‍ക്കുമെന്നു വ്യാമോഹിക്കരുത്- വി എസ് തുടര്‍ന്നു.
2001 മുതല്‍ 2006 വരെയുള്ള ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ ഭരണം തീവെട്ടിക്കൊള്ളയുടെ കാലമായിരുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന വ്യാപകമായ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല. മതികെട്ടാനില്‍ മാത്രം നടപടിയെടുക്കാതെ നിവൃത്തിയില്ലാതെവന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു ചന്ദനക്കൊള്ള. ഐസ്ക്രീം കേസിന്റെ അന്വേഷണം ശരിയായ നിലയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരവും ബാധ്യതയും മുഖ്യമന്ത്രിക്കുണ്ടെന്ന് വി എസ് പറഞ്ഞു.
ദേശാഭിമാനി 090411

ReplyDelete