Saturday, April 9, 2011

എല്‍ഡിഎഫ് അധികാരത്തില്‍ വരണം: അജിത

കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത. ഭരണകൂടവ്യവസ്ഥയെ വിലയ്ക്കുവാങ്ങിയ സ്ഥിതിയാണ് യുഡിഎഫ് ഭരണത്തില്‍ ഉണ്ടായത്. ഈ അവസ്ഥ മടങ്ങിവന്നുകൂടാ. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഐസ്ക്രീം കേസ് മാത്രമല്ല, കിളിരൂര്‍, വിതുര തുടങ്ങിയ പെണ്‍വാണിഭ കേസുകളെല്ലാം തെളിയിക്കപ്പെടാതെ പോകും- അന്വേഷി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

രണ്ടു പെണ്‍കുട്ടികള്‍ കോഴിക്കോട്ട് തീവണ്ടിപ്പാളത്തില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്കിന് വ്യക്തമായ സാഹചര്യത്തെളിവുകളുണ്ട്. കുട്ടികളുടെ മരണത്തില്‍ ആരോപണ വിധേയയായ ശ്രീദേവിയുമായി കുഞ്ഞാലിക്കുട്ടിക്ക് അടുത്ത ബന്ധമാണുള്ളത്. മരണത്തില്‍ അന്നുതന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. അന്ന് പൊലീസ് രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പിന്നീട് ഈ മൊഴിക്ക് എന്തു സംഭവിച്ചു എന്നറിയില്ല.

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഏതെങ്കിലും സമരത്തില്‍ പങ്കെടുത്തതായി കേട്ടിട്ടില്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കി വി എസിനെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനാണ് ശ്രമം. ഇത് കേരളത്തിലെ സ്ത്രീസമൂഹം അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.

ദേശാഭിമാനി 090411

1 comment:

  1. കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത. ഭരണകൂടവ്യവസ്ഥയെ വിലയ്ക്കുവാങ്ങിയ സ്ഥിതിയാണ് യുഡിഎഫ് ഭരണത്തില്‍ ഉണ്ടായത്. ഈ അവസ്ഥ മടങ്ങിവന്നുകൂടാ. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഐസ്ക്രീം കേസ് മാത്രമല്ല, കിളിരൂര്‍, വിതുര തുടങ്ങിയ പെവാണിഭ കേസുകളെല്ലാം തെളിയിക്കപ്പെടാതെ പോകും- അന്വേഷി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

    ReplyDelete