Wednesday, April 13, 2011

വിഷുക്കൈനീട്ടമായി കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ ചന്തകള്‍

മലയാളിയുടെ കുടുംബബജറ്റ് സുരക്ഷിതമാക്കി വിഷുവും ഈസ്ററും ആഘോഷിക്കാന്‍ കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും വിഷു-ഈസ്റര്‍ ചന്തകളുമായി വിപണിയില്‍ സജീവമായി. കണ്‍സ്യൂമര്‍ഫെഡ് പൊതുവിപണിയേക്കാള്‍ 20 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലാണ് നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്നത്. സപ്ളൈകോ 50 ശതമാനംവരെ വിലക്കുറവ് നല്‍കുന്നു. പൊതുവിപണിയില്‍ 320 രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ കിറ്റ് സപ്ളൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍ 250 രൂപയ്ക്ക് ലഭിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സഹകരണസംഘങ്ങളുടെ നീതി സ്റോറുകളിലൂടെയും കസ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെടുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലിസ്റോറുകളിലൂടെയും പീപ്പിള്‍സ് ബസാറുകളിലൂടെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് സപ്ളൈകോ നിത്യോപയോഗസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ചന്തകള്‍ 23 വരെ പ്രവര്‍ത്തിക്കും.
കണ്‍സ്യൂമര്‍ഫെഡ് സബ്സിഡി നിരക്കില്‍ നല്‍കുമന്ന സാധനങ്ങളും വിലയും (ബ്രാക്കറ്റില്‍ പൊതുവിപണിയിലെ ശരാശരി വില): ജയ അരി- 23 (33), മട്ട അരി- 16 (30), കുറുവ അരി- 16 (23.20), പച്ചരി- 16 (20.50), വെളിച്ചെണ്ണ- 87 (110), തുവരപ്പരിപ്പ്- 50 (72.50), മല്ലി- 45 (64.10), പഞ്ചസാര- 25 (30), പിരിയന്‍മുളക്- 95 (126), സാധാ മുളക്- 70 (108.50), ചെറുപയര്‍- 50 (75).

അഞ്ചംഗങ്ങളുള്ള കുടുംബത്തിന് ഒരാഴ്ചത്തേക്ക് കാര്‍ഡൊന്നിന് അഞ്ചു കിലോ അരിയും പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, മുളക്, ചെറുപയര്‍ എന്നിവ ഒരു കിലോവീതവും മല്ലിയും തുവരപ്പരിപ്പും അരക്കിലോ വീതവുമാണ് വിതരണംചെയ്യുക. അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഏഴു കിലോ അരിയും രണ്ടു കിലോ പച്ചരിയും ഒരു കിലോ മല്ലിയും ലഭിക്കും. കാര്‍ഡില്ലാത്തവര്‍ക്ക് 10 ശതമാനംവരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും. ത്രിവേണികളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സപ്ളൈകോ ചന്തകളിലെ സബ്സിഡി സാധനങ്ങളും വിലയും: മട്ട അരി- 16, പച്ചരി- 16, സാമ്പാര്‍പരിപ്പ്- 35, വന്‍പയര്‍- 27.50, മുളക്- 45, കടല- 31, മല്ലി- 57, പഞ്ചസാര- 26, വടപ്പരിപ്പ്- 19, ജീരകം- 101, കടുക്- 27, ഉലുവ- 33, തേയില ലൂസ്- 109, വന്‍പയര്‍- 27.50.

അരിയും പച്ചരിയും കാര്‍ഡൊന്നിന് അഞ്ചു കിലോ ലഭിക്കും. മറ്റുള്ള സാധനങ്ങള്‍ ഒരു കിലോവീതവും ലഭിക്കും. 250 രൂപയുടെ സ്പെഷ്യല്‍ കിറ്റില്‍ പായസക്കൂട്ടടക്കമുള്ള സാധനങ്ങളുണ്ട്. 13, 15, 22 തീയതികളിലൊഴികെ ഞായറാഴ്ചയുള്‍പ്പെടെ എല്ലാ ദിവസവും സപ്ളൈകോ ചന്തകള്‍ പ്രവര്‍ത്തിക്കും.

ദേശാഭിമാനി 130411

1 comment:

  1. മലയാളിയുടെ കുടുംബബജറ്റ് സുരക്ഷിതമാക്കി വിഷുവും ഈസ്ററും ആഘോഷിക്കാന്‍ കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും വിഷു-ഈസ്റര്‍ ചന്തകളുമായി വിപണിയില്‍ സജീവമായി. കണ്‍സ്യൂമര്‍ഫെഡ് പൊതുവിപണിയേക്കാള്‍ 20 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലാണ് നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്നത്. സപ്ളൈകോ 50 ശതമാനംവരെ വിലക്കുറവ് നല്‍കുന്നു. പൊതുവിപണിയില്‍ 320 രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ കിറ്റ് സപ്ളൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍ 250 രൂപയ്ക്ക് ലഭിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സഹകരണസംഘങ്ങളുടെ നീതി സ്റോറുകളിലൂടെയും കസ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെടുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലിസ്റോറുകളിലൂടെയും പീപ്പിള്‍സ് ബസാറുകളിലൂടെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് സപ്ളൈകോ നിത്യോപയോഗസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ചന്തകള്‍ 23 വരെ പ്രവര്‍ത്തിക്കും.

    ReplyDelete