നന്ദിഗ്രാമിലെ ഇടതുപോരാട്ടം മനുഷ്യാവകാശം സംരക്ഷിക്കാന്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ, മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരകളാണ് നന്ദിഗ്രാമിലെ സാധാരണ ജനങ്ങള്‍. സ്വതന്ത്രമായ വോട്ടവകാശത്തിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ വിലങ്ങിട്ടിരിക്കുന്നു. 2007 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തൃണമൂല്‍ അക്രമികള്‍ കലാപം നടത്തിയ നന്ദിഗ്രാമിലും ഖെജുരിയിലും ഇപ്പോഴും ഭീകരാന്തരീഷം നിലനില്‍ക്കുന്നു. കോലാഘട്ട്-ഹല്‍ദിയ റോഡില്‍നിന്ന് നന്ദിഗ്രാമിലേക്ക് പോകുംവഴി സിപിഐ എം ഓഫീസുകള്‍ പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികള്‍.
നന്ദിഗ്രാം കലാപത്തെത്തുടര്‍ന്ന് മറ്റു ജില്ലകളിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന അഞ്ഞൂറോളം സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും കുടുംബസമേതം നന്ദിഗ്രാമില്‍ തിരിച്ചെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെ സ്വന്തം വീടുകളില്‍ താമസിച്ച ഇവരെ പൊലീസ് സംരക്ഷിക്കുകയുംചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെട്ട് പൂര്‍വ മേദിനിപ്പുര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സ്ഥലംമാറ്റി. ഇതോടെ നന്ദിഗ്രാം വീണ്ടും തൃണമൂലിന്റെ നിയന്ത്രണത്തിലായി. സിപിഐ എം പ്രവര്‍ത്തകരെ അവര്‍ വീണ്ടും തല്ലിയോടിച്ചു. ഇക്കാര്യം തൃണമൂലിന്റെ പൂര്‍വ മേദിനിപ്പുര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹുസൈന്‍ പരസ്യമായി സ്ഥിരീകരിച്ചതാണ് അത്ഭുതം. തിരിച്ചെത്തിയ സിപിഐ എം പ്രവര്‍ത്തകരെ വീണ്ടും നന്ദിഗ്രാമില്‍നിന്ന് പറഞ്ഞയച്ചെന്നാണ് തൃണമൂല്‍ നേതാവ് നന്ദിഗ്രാം ഗവമെന്റ് ആശുപത്രിയുടെ സമീപത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അഭിമാനത്തോടെ പറഞ്ഞത്.
തൃണമൂലിന്റെ ഭീഷണി നേരിട്ടും ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്നു. സിപിഐ എം റെയപാട ലോക്കല്‍ കമ്മിറ്റി ഓഫീസ് വീണ്ടും തുറന്ന് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും പ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍, ഉടന്‍തന്നെ തൃണമൂലുകാര്‍ വന്ന് പാര്‍ടി ഓഫീസ് അടിച്ചുതകര്‍ത്തു. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും നന്ദിഗ്രാമില്‍ അനുവദിക്കുന്നില്ല. നന്ദിഗ്രാം സംഭവത്തിനുശേഷം പൂര്‍വ മേദിനിപ്പുര്‍ ജില്ലയിലാകെ 56 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയതെന്ന് തംലുക് സോണല്‍ സെക്രട്ടറി പവിത്ര ഘോഷ് പറഞ്ഞു. 38 വര്‍ഷം അധ്യാപകനായിരുന്ന എഴുപതുകാരനായ അദ്ദേഹത്തെ തംലുക് മാര്‍ക്കറ്റിനു മുന്നില്‍വച്ച് വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചത് ഇക്കൊല്ലം ജനുവരിയിലാണ്. ഗുരുതരമായി പരിക്കേറ്റ പവിത്ര ഘോഷിനെ കൊല്‍ക്കത്തയിലെത്തിച്ചാണ് രക്ഷപ്പെടുത്തിയത്.
തൃണമൂലും കുത്തക മാധ്യമങ്ങളും ലോകത്തോട് പറയുന്നതിനപ്പുറം നന്ദിഗ്രാമില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങളോട് പറയാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പവിത്ര പറഞ്ഞു. വീടുകള്‍ കയറിയിറങ്ങി ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണം ഫലംകണ്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തംലുക് മേഖലയിലാകെ തൃണമൂല്‍ അട്ടിമറി നടത്തിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമും ഖെജുരിയും ഹല്‍ദിയയുമൊക്കെ തിരിച്ചുപിടിക്കുമെന്ന് പവിത്ര പറഞ്ഞു. ഹല്‍ദിയ മേഖലയില്‍ കരാര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട് തൃണമൂലുകാര്‍ തൊഴില്‍ തട്ടിപ്പറിക്കുകയാണെന്ന് സിഐടിയു സംസ്ഥാന കൌസിലറും ഹല്‍ദിയയിലെ ട്രേഡ് യൂണിയന്‍ നേതാവുമായ ആഷിഷ് ഗുലായ് പറഞ്ഞു. സിപിഐയിലെ പരമാനന്ദ ഭാരതിയും നിലവിലെ എംഎല്‍എ ഫിറോസ ബീവിയും തമ്മിലാണ് നന്ദിഗ്രാമില്‍ പ്രധാന പോരാട്ടം. 2006ല്‍ ഇല്യാസ് മുഹമ്മദ് (സിപിഐ) ആണ് ഇവിടെനിന്ന് വിജയിച്ചത്. നന്ദിഗ്രാം സംഭവത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഫിറോസ ബീവി വിജയിച്ചത്.
(വി ജയിന്‍)
ബംഗാളിലെ ഭരണത്തുടര്‍ച്ചയ്ക്ക് കാരണം പുരോഗതി: സോമനാഥ്
കൊല്‍ക്കത്ത: കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം ബംഗാളിനെയും സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. 34 വര്‍ഷമായി ഇവിടെ ഒരു മാറ്റവും പുരോഗതിയും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നിട്ടാണോ മറ്റെങ്ങുമില്ലാത്ത തരത്തില്‍ജനങ്ങള്‍ തുടര്‍ച്ചയായി ഏഴുതവണ ഇടതുമുന്നണിയെ തെരഞ്ഞെടുത്തതെന്ന് സോമനാഥ് ചോദിച്ചു. അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷന്ന ആരോപണം. സിപിഐ എം പുറത്താക്കിയ സോമനാഥിനെ ആയുധമാക്കി കേരളത്തിലടക്കം മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിക്കുമ്പോഴാണ് ഒരു പ്രമുഖ ബംഗാളി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത് പറഞ്ഞത്.
പ്രയോജനകരവും ഉപകാരപ്രദവുമായി പ്രവര്‍ത്തിക്കാത്ത ഒരു പാര്‍ടിയെയും ഗവമെന്റിനെയും ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കില്ല. അതാണ് രാജ്യത്തൊട്ടാകെയുള്ള അനുഭവം. ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രമേ ഏത് പ്രസ്ഥാനത്തിനും മുന്നോട്ടുപോകാന്‍ കഴിയൂ. ഇടതുമുന്നണിക്ക് ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ളതിനാലാണ് ഇത്രയുംനാള്‍ ‘ഭരിക്കാന്‍ കഴിഞ്ഞത്. മാറ്റത്തിനുവേണ്ടി വോട്ടുചോദിക്കുന്നവര്‍ക്ക് വ്യക്തമായ പരിപാടിയും കാഴ്ചപ്പാടുമില്ല. ഇത് തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അക്രമരാഷ്ട്രീയമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇത് വ്യവസായവല്‍ക്കരണമുള്‍പ്പെടെ പല വികസന പ്രര്‍ത്തനങ്ങളും തടസ്സപ്പെടുത്തി. ഗവമെന്റ് നടത്തിയ അനുരഞ്ജനശ്രമങ്ങളെല്ലാം പ്രതിപക്ഷം തള്ളിക്കളയുകയായിരുന്നു. ഇത്സംസ്ഥാനത്തെ ദോഷകരമായാണ് ബാധിച്ചതെന്ന് സോമനാഥ് പറഞ്ഞു. ഇപ്പോള്‍ ശാന്തിനികേതനില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
(ഗോപി)
സോണിയയുമൊത്ത് മമത പ്രചാരണത്തിനില്ല
കൊല്‍ക്കത്ത: ഉത്തരബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിലെ കലഹം മൂര്‍ഛിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമൊത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മമതാ ബാനര്‍ജി അവരെ ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ്. സോണിയഗാന്ധി 15നു ജല്‍പായ്ഗുരി, മാള്‍ഡ ജില്ലകളിലായി മൂന്ന് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സോണിയയുമായി വേദി പങ്കിടുന്നത് ഒഴിവാക്കി ആ ദിവസം മമത മൂര്‍ഷിദാബാദില്‍ പരിപാടിയിട്ടു. രാഹുല്‍ഗാന്ധി 14നു ജല്‍പായ്ഗുരിയിലും ഉത്തര ദിനാജ്പുരിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുലുമായും വേദി പങ്കിടില്ലെന്നാണ് മമതയുടെ നിലപാട്.
മമതയുടെ പിടിവാശി മാള്‍ഡ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തലവേദനയായി. മമതയുമായി വലിയപോരില്ലാതെ പോകണമെന്ന അഭിപ്രായക്കാരായിരുന്നു അവര്‍. മൂര്‍ഷിദാബാദിലും ഉത്തര ദിനാജ്പുരിലും മമതയ്ക്കൊപ്പം ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നാണ് അതത് ഡിസിസികളുടെ തീരുമാനം. ഈ ജില്ലകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ ഡിസിസി റിബലുകളെ നിര്‍ത്തിയത് മമതയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. മമതയുടെ പരിപാടികള്‍ക്ക് ആളെ എത്തിക്കില്ലെന്ന് ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മമതയുടെ യോഗങ്ങള്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ല്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നന്നഉത്തര ബംഗാള്‍ ജില്ലകളില്‍ല്‍മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പുപ്രചാരണ റാലികള്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. മാള്‍ദ, ഉത്തര ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍ ജില്ലകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിയ മമതയെ അവിടങ്ങളിലെ മുതിര്‍ന്നന്നകോണ്‍ഗ്രസ് നേതാക്കള്‍ കാണാന്‍പോലുംന്ന കൂട്ടാക്കിയില്ല. ആ ഭാഗത്ത് കോണ്‍ഗ്രസിനുള്ള മൂന്ന് എംപിമാരും മമതയെ ഗൌനിച്ചില്ല. ഈ ജില്ലകളിലെല്ലാം തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വ്യാപകമായി വിമതരെ അണിനിരത്തിയിട്ടുണ്ട്. മാള്‍ദ ജില്ലയില്‍ല്‍കോണ്‍ഗ്രസിനാണ് കൂടുതല്‍ല്‍ സീറ്റ് നല്‍കിയിട്ടുള്ളതെങ്കിലും അവര്‍ മത്സരിക്കുന്നന്നഒരിടത്തേക്കും മമത തിരിഞ്ഞുനോക്കിയില്ല. തൃണമൂല്‍ സ്ഥാനാര്‍ഥികളുള്ള മൂന്നു മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. ഉത്തര ദിനാജ്പുരിലും തൃണമൂലിന്റെ മണ്ഡലങ്ങളിലും മാത്രമാണ് മമത പ്രചാരണത്തിന് എത്തിയത്. കോണ്‍ഗ്രസ് നേതാക്കളെ ആരെയും അവിടെയും കണ്ടില്ല.
ജില്ലയില്‍ല്‍ആകെയുള്ള ഒമ്പത് സീറ്റില്‍ നാലിടത്താണ് തൃണമൂല്‍ മത്സരിക്കുന്നത്. നിലവിലെ എംഎല്‍എയടക്കം നാലിടത്തും കോണ്‍ഗ്രസ് റിബലുകള്‍ സജീവമായി രംഗത്തുണ്ട്. തങ്ങളുടെ മണ്ഡലങ്ങളില്‍ല്‍മമത പ്രചാരണത്തിന് വരണമെന്ന് യാചിക്കേണ്ടണ്ടഗതികേടില്ലെന്ന് ഡിസിസി സെക്രട്ടറി പബിത്ര സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയില്‍ല്‍നാലിടത്ത് മമതയെത്തിയെങ്കിലും അവിടങ്ങളിലും ഒറ്റ കോണ്‍ഗ്രസ് നേതാവും പങ്കെടുത്തില്ല. മമത മൂന്നു ജില്ലയില്‍ പങ്കെടുത്ത എല്ലാ യോഗത്തിലും തൃണമൂലിനുമാത്രമാണ് വോട്ട് ചോദിച്ചത്. കോണ്‍ഗ്രസ് വിമതര്‍ സിപിഐ എമ്മിന്റെ ഏജന്റുമാരാണെന്നും ആരോപിച്ചു. സഖ്യത്തിനെതിരെ റിബലായി രംഗത്തുവന്നിട്ടുള്ള കോണ്‍ഗ്രസുകാര്‍ പിന്മാറിയില്ലെങ്കില്‍ല്‍നടപടി നേരിടേണ്ടി വരുമെന്ന് പ്രണബ് മുഖര്‍ജി തിങ്കളാഴ്ച വീണ്ടും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
(ഗോപി)
ദേശാഭിമാനി 130411
കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം ബംഗാളിനെയും സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. 34 വര്‍ഷമായി ഇവിടെ ഒരു മാറ്റവും പുരോഗതിയും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നിട്ടാണോ മറ്റെങ്ങുമില്ലാത്ത തരത്തില്‍ജനങ്ങള്‍ തുടര്‍ച്ചയായി ഏഴുതവണ ഇടതുമുന്നണിയെ തെരഞ്ഞെടുത്തതെന്ന് സോമനാഥ് ചോദിച്ചു. അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷന്ന ആരോപണം. സിപിഐ എം പുറത്താക്കിയ സോമനാഥിനെ ആയുധമാക്കി കേരളത്തിലടക്കം മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിക്കുമ്പോഴാണ് ഒരു പ്രമുഖ ബംഗാളി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത് പറഞ്ഞത്.
ReplyDelete