കൊച്ചി: കേരളം കൈവരിച്ച മാനവശേഷി വികസനനേട്ടങ്ങള്‍ക്ക് പ്രശംസയുമായി ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന്റെ ആമുഖക്കുറിപ്പോടെ പുറത്തിറങ്ങിയ 2010ലെ ആഗോള മനുഷ്യശേഷി വികസനറിപ്പോര്‍ട്ടിലാണ് കേരളം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറയുന്നത്. മാനവശേഷി വികസനത്തില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്ന് വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു.
വരുമാനത്തിന്റെ പരിമിതമായ പരിധിയും കടന്നുള്ള നേട്ടമാണ് കേരളം കൈവരിച്ചത്. ഈ നേട്ടം കൈവരിച്ച കോസ്ററിക്ക, ക്യൂബ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പ്രകടനത്തിനൊപ്പമാണ് കേരളം. പണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മാനവശേഷി വികസിപ്പിക്കുന്നതിനുള്ള നടപടികളെടുത്ത് മുന്നോട്ടുപോയതുകൊണ്ടാണ് മികവു നേടാനായതെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍. ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ചും എടുത്തുപറയുന്നു.
"ബ്രസീലിയന്‍ സംസ്ഥാനമായ സിയറയും ഇന്ത്യന്‍ സംസ്ഥാനമായ കേരളവും വളരെപ്പെട്ടെന്നാണ് ആരോഗ്യമേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈക്കലാക്കിയത്. സേവനമേഖല ശക്തിപ്പെടുത്തിയാണ് ഈ മികവ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം, മത്സരാധിഷ്ഠിതരാഷ്ട്രീയം, സാമൂഹ്യപ്രശ്നങളില്‍ പൊതുചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സാംസ്കാരികപരിസരം'' എന്നിവയെല്ലാം ഇതിനു കാരണമായെന്നാണ് സംഘത്തിന്റെ പഠനം.
deshabhimani 110411
കേരളം കൈവരിച്ച മാനവശേഷി വികസനനേട്ടങ്ങള്‍ക്ക് പ്രശംസയുമായി ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന്റെ ആമുഖക്കുറിപ്പോടെ പുറത്തിറങ്ങിയ 2010ലെ ആഗോള മനുഷ്യശേഷി വികസനറിപ്പോര്‍ട്ടിലാണ് കേരളം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറയുന്നത്. മാനവശേഷി വികസനത്തില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്ന് വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു.
ReplyDelete