പുതുപ്പള്ളി:
രാഹുല്‍ഗാന്ധിയുടെ പേരും ചിത്രവും പൂര്‍ണമായി ഒഴിവാക്കി പുതുപ്പള്ളിയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ വോട്ടുപിടിത്തം. വോട്ടര്‍മാര്‍ക്കുള്ള അഭ്യര്‍ഥനയിലും നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്റെ പേര് വെട്ടിമാറ്റി. പഞ്ചായത്ത്, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് എഴുതിയ നോട്ടീസും ബോര്‍ഡുമായിരുന്നു മണ്ഡലം നിറയെ. എന്നാല്‍, ഇത്തവണ മണ്ഡലത്തില്‍ രാഹുലിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ പാമ്പാടി, പുതുപ്പള്ളി, 12-ാം മൈല്‍, ഏഴാംമൈല്‍, പാമ്പാടി ആശുപത്രിപ്പടി എന്നിവിടങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇത്തവണ രാഹുല്‍ഗാന്ധിയുടെ ഒരു ഫ്ളക്സും വയ്ക്കേണ്ടന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.
രാഹുലിന് രമേശ് ചെന്നിത്തലയോടുള്ള അമിത താല്‍പ്പര്യവും ഉമ്മന്‍ചാണ്ടിയോടുള്ള വിരോധവുമാണ് പുതുപ്പള്ളിയിലെ ഭ്രഷ്ടിനു കാരണം. ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ ടി സിദ്ദിക്കിന് നിയമസഭാ സീറ്റ് നല്‍കേണ്ടന്ന രാഹുല്‍ഗാന്ധിയുടെ നിലപാട് ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. സിദ്ദിക്കിനെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തിനെതിരെ ഉമ്മന്‍ചാണ്ടി സോണിയഗാന്ധിയെ പ്രതിഷേധം അറിയിക്കുകയും തീരുമാനം താല്‍ക്കാലികമായി തടയുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ രാഹുല്‍ഗാന്ധിക്കെതിരെ ചിലയിടത്ത് പ്രകടനം നടത്തുകയും ചെയ്തു. ഇതിലുള്ള രാഹുല്‍ഗാന്ധിയുടെ അനിഷ്ടമാണ് സിദ്ദിക്കിന് സീറ്റ് നിഷേധിച്ചതെന്ന് ഉമ്മന്‍ചാണ്ടി വിഭാഗം കരുതുന്നു. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രമേശ് ചെന്നിത്തല സ്ഥാനാര്‍ഥി ആയതെന്നാണ് ഇവരുടെ വാദം.
പുതുപ്പള്ളിയിലെ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യാനെത്തിയ രമേശ് ചെന്നിത്തലയ്ക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിക്കുകയും എടുത്തുയര്‍ത്തി നടക്കുകയും ചെയ്തവര്‍ ചെന്നിത്തലയെ കണ്ട ഭാവം നടിച്ചില്ല.
വി എം പ്രദീപ് ദേശാഭിമാനി 050411

ReplyDelete