കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പാണ് 13 ന് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വികസനത്തിന്റെ രാജപാതയിലൂടെ കേരളത്തെ ആനയിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ തുടരണമോ അതോ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തില്‍കൊണ്ടുവരണമോ എന്നാണ് ഈ വോട്ടെടുപ്പില്‍ തീരുമാനിക്കേണ്ടത്. യു ഡി എഫിന് എന്തെങ്കിലും തരത്തില്‍ നിലനില്‍പ്പുള്ളത്, അവരുടെ ഭരണകാലത്തെ നേട്ടങ്ങളുടെ പിന്‍ബലത്തിലല്ല, മറിച്ച് മാധ്യമങ്ങളുടെ സഹായം കൊണ്ടുമാത്രമാണ്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ദിനപത്രങ്ങളായാലും ദൃശ്യമാധ്യമങ്ങളായാലും യു ഡി എഫിന്റെ ഭരണപരാജയവും അവരുടെ അഴിമതി കേസുകളും തമസ്‌ക്കരിക്കുവാന്‍ ശ്രമിക്കുകയാണ്. അതുപോലെ എല്‍ ഡി എഫിന്റെ ഭരണത്തിന്റെ നേട്ടങ്ങളെകുറിച്ച് കാണിക്കാനും ചെറിയ പ്രശ്‌നങ്ങള്‍പോലും പര്‍വതീകരിച്ചു കാണിക്കാനുമാണ് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രമുഖ പ്രചാരകനായ കേന്ദ്രമന്ത്രി എ കെ ആന്റണി, ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് പറയുന്നത്. അത് ബോധപൂര്‍വ്വമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും ചെയ്തികളെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നാണ് ആന്റണി പറഞ്ഞതിന്റെ സാരം. എന്തേ, കേരളത്തിലെ കോണ്‍ഗ്രസ്, കേന്ദ്ര കോണ്‍ഗ്രസിന്റെ ഭാഗമല്ലേ. കേന്ദ്ര ഭരണത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിലും ഉണ്ടാവും. കഴിഞ്ഞ രണ്ടുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ പട്ടിണിയിലേയ്ക്ക് തള്ളിവിട്ടു. സാധാരണക്കാരെ പാടെ വിസ്മരിക്കുകയും ദേശീയവും വിദേശീയവുമായ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു.
വിദേശത്തേയ്ക്ക് കള്ളപ്പണം കടത്തിയവര്‍ക്ക് കഴിയുന്നത്ര സംരക്ഷണം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തുനിന്നും വിദേശത്തേയ്ക്ക് കടത്തിയ കള്ളപ്പണം 50 ലക്ഷം കോടിരൂപയാണെന്നാണ് ഗ്ലോബല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ നാലിലൊന്ന് ഭാഗവും വിദേശത്തേയ്ക്ക് കടത്തിയത് 2000 നും 2008 നും ഇടയ്ക്കാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഡോ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണക്കടത്ത് നടന്നതെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
കള്ളപ്പണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വവും നിസംഗതയുമാണ് കൈക്കൊള്ളുന്നതെന്ന് സുപ്രിം കോടതി തുടരെത്തുടരെ വിമര്‍ശിച്ചു. 30000 കോടി രൂപയുടെ കള്ളപ്പണത്തിന് ഹസന്‍ അലിഖാന്റെ പേരില്‍ കേസ് എടുത്തത് തന്നെ സുപ്രിം കോടതി ഇടപെട്ടതിനുശേഷമാണ്. ഒരു ഹസന്‍ അലിഖാന്‍ മാത്രമല്ലല്ലോ കള്ളപ്പണം കടത്തിയത്. മറ്റ് ആരെയും കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? സുപ്രിം കോടതി ആവര്‍ത്തിച്ച് ചോദിക്കുന്നു: ഈ കള്ളപ്പണക്കാരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാതെ രഹസ്യമായി വച്ചിരിക്കുന്നത് എന്തുകൊണ്ട്? സുപ്രിം കോടതി പച്ചയായി പറഞ്ഞില്ലെങ്കിലും ഇതില്‍ നിന്നെല്ലാം ചില കാര്യങ്ങള്‍ വ്യക്തമാവുന്നു. ഈ കള്ളപ്പണം കടത്തിയവരില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചിലരെങ്കിലും ഉണ്ട്. കള്ളപ്പണം കടത്തുന്നവരും കേന്ദ്രം ഭരിക്കുന്ന മുഖ്യ കക്ഷിയുമായി അവിശുദ്ധ സാമ്പത്തിക ബന്ധം ഉണ്ട്. ചുരുക്കത്തില്‍ കള്ളപ്പണം കടത്തുന്ന രാജ്യദ്രോഹികള്‍ക്ക് നിര്‍ണായകമായ സ്വാധീനം കേന്ദ്ര സര്‍ക്കാരിലും കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയിലും ഉണ്ട്. ഇത്തരത്തിലുള്ള കള്ളപ്പണത്തിന്റെ ഒരു ഭാഗമാണ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കേരളത്തില്‍ തന്നെ ഓരോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് ചെലവിനായി കേന്ദ്ര കോണ്‍ഗ്രസ് കമ്മിറ്റി ഒരു കോടി രൂപ വീതം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കേരളത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു. കള്ളപ്പണം ഉപയോഗിച്ച് മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിയും വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിച്ചും തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നാണ് കോണ്‍ഗ്രസും അവരെ പിന്താങ്ങുന്നവരും കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരു പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ പ്രധാന പരിപാടിയായി അവകാശപ്പെടുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോഗ്രാം അരി കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ നല്‍കുമെന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ കേരളത്തില്‍ 11.5 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് ബി പി എല്‍ പട്ടികയിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അരി വിതരണം നടത്തുന്നത്. ഇത് 70 ലക്ഷം കുടുംബങ്ങള്‍ക്ക് വ്യാപിപ്പിക്കാനാണ് എല്‍ ഡി എഫ് തീരുമാനിച്ചത്. കഴിഞ്ഞകാല അനുഭവം വച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികകളെല്ലാം നടപ്പിലാക്കാത്ത വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇന്നും നടപ്പിലാക്കിയിട്ടില്ല. അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുമെന്നായിരുന്നു 2009 ലെ പ്രഖ്യാപനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെല്ലാം പ്രതിമാസം 35 കിലോഗ്രാം ധാന്യം വീതം കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഭക്ഷ്യസുരക്ഷാ നിയമത്തിന് ഇപ്പോഴും ഒരു രൂപരേഖപോലും ആയില്ല. രണ്ടുവര്‍ഷമായിട്ടും അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. ബി പി എല്‍ കുടുംബങ്ങളെ നിശ്ചയിക്കുന്നതിന് ദിവസവരുമാനം 12 രൂപയോ 14 രൂപയോ എന്ന് നിശ്ചയിക്കുന്നത് ശരിയാണോ? നാണയപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് എത്ര തവണ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ മാറ്റമില്ലാത്ത ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ബി പി എല്‍ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് ശരിയാണോ എന്നാണ് സുപ്രിം കോടതി ചോദിക്കുന്നത്.
രാജ്യത്തെ മഹാഭൂരിപക്ഷം പേരും അര്‍ധപട്ടിണിക്കാരാണ്. ജനസംഖ്യയില്‍ 77 ശതമാനത്തിലധികം പേരും ദിവസം 20 രൂപയ്ക്ക് താഴെ മാത്രം വരുമാനമുള്ളവര്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയോഗിച്ച അസംഘടിത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള കമ്മിഷന്‍ വിലയിരുത്തിയിട്ടുണ്ട്. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2010-2011 ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് 1991 ല്‍ പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യധാന്യ ലഭ്യത 468.5 ഗ്രാം ആയിരുന്നു. 2008 ല്‍ 394.2 ഗ്രാം ആയി കുറഞ്ഞു. 2009 ലെ ഭക്ഷ്യോല്‍പ്പാദനം 190.4 ദശലക്ഷം ടണ്‍ ആയിരുന്നു. അതേസമയം ചൈനയുടെ ഭക്ഷ്യോല്‍പ്പാദനം 400 ദശലക്ഷം ടണ്ണില്‍ കൂടുതലായിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് 84,399 കോടി രൂപ അധികമായി വേണമെന്നാണ് പ്രവീണ്‍ ഝായും നിലഞ്ചന്‍ ആചാര്യയും കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് പണമില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ഡോ മന്‍മോഹന്‍സിംഗിന്റെയും വാദം. അതേസമയം കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് നല്‍കിയ നികുതി സൗജന്യം എത്രയോ വലിയ തുകയായിരുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു.
2005-06 മുതല്‍ 2010-11 വരെ രാജ്യത്ത് കുത്തകകള്‍ക്കായി നല്‍കിയ നികുതി സൗജന്യം 21,25,023 കോടി രൂപയുടെതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മുഴുവന്‍ പേര്‍ക്കും കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാന്‍ അധികമായി വേണ്ടത് 84,399 കോടി രൂപയാണ്. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും സമീപനം വ്യക്തമാവുന്നു.
2014 ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇന്ത്യക്കാരനായിരിക്കുമെന്ന പ്രവചനം സാക്ഷാല്‍ക്കരിക്കാന്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും പിരശ്രമിക്കുകയാണ്. ഈ വികസനത്തിന്റെ വക്താവാണ് എ കെ ആന്റണി. ഇതിനുവേണ്ടിയാണ് ആന്റണി ഈ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നത്.
ഇ ചന്ദ്രശേഖരന്‍ നായര്‍ janayugom 050411
കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പാണ് 13 ന് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വികസനത്തിന്റെ രാജപാതയിലൂടെ കേരളത്തെ ആനയിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ തുടരണമോ അതോ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തില്‍കൊണ്ടുവരണമോ എന്നാണ് ഈ വോട്ടെടുപ്പില്‍ തീരുമാനിക്കേണ്ടത്. യു ഡി എഫിന് എന്തെങ്കിലും തരത്തില്‍ നിലനില്‍പ്പുള്ളത്, അവരുടെ ഭരണകാലത്തെ നേട്ടങ്ങളുടെ പിന്‍ബലത്തിലല്ല, മറിച്ച് മാധ്യമങ്ങളുടെ സഹായം കൊണ്ടുമാത്രമാണ്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ദിനപത്രങ്ങളായാലും ദൃശ്യമാധ്യമങ്ങളായാലും യു ഡി എഫിന്റെ ഭരണപരാജയവും അവരുടെ അഴിമതി കേസുകളും തമസ്‌ക്കരിക്കുവാന്‍ ശ്രമിക്കുകയാണ്. അതുപോലെ എല്‍ ഡി എഫിന്റെ ഭരണത്തിന്റെ നേട്ടങ്ങളെകുറിച്ച് കാണിക്കാനും ചെറിയ പ്രശ്‌നങ്ങള്‍പോലും പര്‍വതീകരിച്ചു കാണിക്കാനുമാണ് ശ്രമിക്കുന്നത്.
ReplyDelete