രാജ്യത്തിന്റെ പൊതുസ്വത്ത് കീശയിലാക്കുന്നതില്‍ കോര്‍പറേറ്റുകളുടെ ആര്‍ത്തിയെന്തെന്ന് വ്യക്തമാക്കുന്നതാണ് ടു ജി സ്പെക്ട്രം അഴിമതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം. ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാരായ റിലയന്‍സുള്‍പ്പടെയുള്ളവര്‍കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് പൊതുസ്വത്ത് കൈയ്യടക്കുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ഇവര്‍ക്ക് കൂട്ടു നില്‍ക്കുന്നതാകട്ടെ സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിന്റെ വക്താക്കളായ പ്രധാനമന്ത്രി മന്‍മോഹന്‍സിങും യുപിഎ സര്‍ക്കാരും.
അനധികൃതമായി ചുരുങ്ങിയ പണത്തിന് ലൈസന്‍സ് നേടിയ സ്വാന്‍ ടെലികോം, യുണിടെക്ക് വയര്‍ലസ്, റിലയന്‍സ് ടെലികോം എന്നീ കമ്പനികളാണ് ടെലികോം മന്ത്രി എ രാജയുമായി ചേര്‍ന്ന് സ്പെക്ട്രം അഴിമതിക്ക് വലയൊരുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വാന്‍ ടെലികോംമിന്റെ ഭൂരിപക്ഷം ഓഹരികളും ടൈഗര്‍ ട്രേഡേഴ്സിന്റെതാണ്. ബിസിനസ്സില്‍ ഒരു ചരിത്രവും എടുത്ത് പറയാനില്ലാത്ത സ്വാനും ടൈഗര്‍ ട്രേഡേഴ്സും യഥാര്‍ഥത്തില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് എഡിഎ ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളാണ്. 2ജി ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ മാത്രമാണ് റിലയന്‍സ് ഗ്രൂപ്പ് സ്വാന്‍ ടെലികോം എന്ന നിഴല്‍ കമ്പനി രൂപീകരിച്ചത്. റിലയന്‍സ് ടെലികോമിന്റെ ഓഹരി ഉടമകളില്‍ ചിലരാണ് ടൈഗര്‍ ട്രേഡേഴ്സിന്റെയും ഓഹരി ഉടമകളെന്ന് സിബിഐ കണ്ടെത്തി. അതേസമയം, 2ജി ലൈസന്‍സിന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞത് ടൈഗര്‍ ട്രേഡേഴ്സിന്റെ ഉടമ ഇന്ത്യന്‍ ടെലികോം ഇന്‍ഫ്രാസ്ട്രെക്ചര്‍ എന്ന കമ്പനിയാണെന്നാണ്. കോര്‍പറേറ്റ് മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ തന്നെ സ്വാന്‍ ടെലികോം കമ്പനി റിലയന്‍സ് ടെലികോമിന്റെ സഹസ്ഥാപനമാണെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച് നേരത്തേ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും മന്ത്രി എ രാജയും ടെലികോം ഡിപ്പാര്‍ട്മെന്റും അവഗണിക്കുകയുമായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കുന്നു.
കോര്‍പറേറ്റുകളുടെ ഏജന്റെന്ന പോലെ പ്രവര്‍ത്തിച്ച മന്ത്രിയാണ് രാജയെന്നും സിബിഐ കുറ്റപ്പെടുത്തുന്നു. പ്രധാനമായും യുണിടെക്കിന്റെ സജ്ഞയ് ചന്ദ്രയുടെയും ഡിബി റിയല്‍റ്റിയുടെ ഷഹീദ് ബല്‍വയുടെയും. യുണിടെക്ക് വയര്‍ലെസ്സും അനധികൃതമായാണ് 2ജി ലൈസന്‍സ് നേടിയതെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു. 2480 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയെന്നാണ് അപേക്ഷയില്‍യുണിടെക്ക് സാക്ഷ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ 138 കോടി രൂപ മാത്രമായിരുനു ആസ്തി. 2ജി ലൈസന്‍സ് നോര്‍വെയുടെ ടെലിനോറിന് മറിച്ച് വിറ്റ ഇനത്തില്‍ ലഭിച്ച 2342 കോടി രൂപ കൂട്ടിയാണ് 2480 കോടി രൂപ ആസ്തിയെന്ന് കാട്ടിയത്. അതായത് ലൈസന്‍സ് മറിച്ചുവില്‍ക്കുന്നത് നോര്‍വെ കമ്പനിയുമായി കച്ചവടം പോലും ഉറപ്പിച്ച ശേഷമാണ് യുണിടെക്ക് കമ്പനി ലൈസന്‍സിന് അപേക്ഷിച്ചത് എന്നര്‍ഥം. മന്ത്രി രാജയുമായുള്ള അടുത്ത ബന്ധമാണ് തട്ടിപ്പ് നടത്താന്‍ യുണിടെക്കിനെ സഹായിച്ചത്.
ദേശാഭിമാനി 040411

ReplyDelete