? കോണ്‍ഗ്രസിന്റെ അഴിമതികള്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടോ.
- ബിജെപി സംഘടിപ്പിച്ച പദയാത്രയിലുടനീളം യുപിഎ സര്‍ക്കാരിന്റെ അഴിമതികളാണ് വിശദീകരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തുന്ന കേന്ദ്ര നേതാക്കളെല്ലാം ഈ അഴിമതികള്‍ തുറന്നുകാട്ടിയായിരിക്കും പ്രചാരണം നടത്തുക.
? തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യത.
- നിയമസഭയില്‍ ബിജെപി അക്കൌണ്ട് തുറക്കുമെന്ന് അവകാശപ്പെടാനില്ല. എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാനാണ് ബിജെപി മത്സരിക്കുന്നത്. പ്രവചനങ്ങള്‍ക്കൊന്നും ഇപ്പോള്‍ തയ്യാറല്ല.
? വോട്ടുകച്ചവടമെന്ന ആക്ഷേപം ഇത്തവണയും കേള്‍ക്കേണ്ടിവരുമോ.
- ചില സന്ദര്‍ഭങ്ങളില്‍ അത്തരം സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തവണ ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ല. ജനങ്ങളുടെ പരമാവധി പിന്തുണ ആര്‍ജിക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് കരുതുന്നത്. 140 മണ്ഡലത്തിലും ചിട്ടയായ പ്രവര്‍ത്തനമാണ്. അതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
? തെരഞ്ഞെടുപ്പിലെ വിഷയങ്ങള്‍.
- അഴിമതി കഴിഞ്ഞാല്‍ വിലക്കയറ്റമാണ് മറ്റൊരു പ്രധാന വിഷയം. ഭീകരവാദ ഭീഷണിക്കൊപ്പം വികസന പ്രക്രിയയില്‍ കേരളത്തിന്റെ സാശ്രയത്വം നഷ്ടപ്പെട്ടെന്നതും ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കും. തുല്യനീതി എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവയ്ക്കുന്നത്.
? മലമ്പുഴയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലെന്ന ആക്ഷേപം.
- അടിസ്ഥാനരഹിതമായ ആക്ഷേപമാണിത്. ബിജെപിയുടെ ദേശീയ സഖ്യകക്ഷിയായ ജനതാദള്‍ യു വിനാണ് മലമ്പുഴ സീറ്റ്. ആ പാര്‍ടിയുടെ ദേശീയ നേതാക്കളില്‍ ഒരാളാണ് അവിടെ സ്ഥാനാര്‍ഥി. എല്ലാ മണ്ഡലത്തിലും ബിജെപി മത്സരിക്കുന്നില്ല. ചില സീറ്റില്‍ എന്‍ഡിഎ ഘടകകക്ഷികളാണ് മത്സരിക്കുന്നത്. ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായ ചില സംഘടനകള്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
? നേമത്ത് യുഡിഎഫ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ടല്ലോ.
- യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് അവരാണ്. ബിജെപിക്ക് അതില്‍ കാര്യമൊന്നുമില്ല. ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നോ വേണ്ടെന്നോ ബിജെപി പറഞ്ഞിട്ടില്ല.
(ജി രാജേഷ്കുമാര്‍)
ദേശാഭിമാനി 040411
? തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യത.
ReplyDelete- നിയമസഭയില്‍ ബിജെപി അക്കൌണ്ട് തുറക്കുമെന്ന് അവകാശപ്പെടാനില്ല. എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാനാണ് ബിജെപി മത്സരിക്കുന്നത്. പ്രവചനങ്ങള്‍ക്കൊന്നും ഇപ്പോള്‍ തയ്യാറല്ല.