Monday, April 18, 2011

മത്സ്യകേരളം പദ്ധതിയില്‍ വിളയുന്നത് നൂറ് മേനി

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യകേരളം പദ്ധതിയിലെ വിളവെടുപ്പ് മേളകള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ജില്ലയിലെ 101 ഹെക്ടര്‍ സ്ഥലത്ത് മത്സ്യകൃഷി ചെയ്യുന്നുണ്ട്. തരിശായി കിടന്ന ജലാശയങ്ങള്‍ പലതും ഉല്‍പ്പാദനക്ഷമമാക്കിയാണ് പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പൊതുജലാശയങ്ങളിലും ഇത്തവണ മത്സ്യവിത്ത് നിക്ഷേപിച്ചിരുന്നു. റിസര്‍വോയര്‍ ഫിഷറീസ് പദ്ധതിയില്‍ കാരാപ്പുഴ, ബാണാസുര സാഗര്‍ എന്നിവിടങ്ങളിലും മത്സ്യം വളര്‍ത്തി. കടുത്ത വര്‍ഷം വിളവെടുപ്പ് തുടങ്ങും.

പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാന്മാരായ ഫിഷറീസ് ക്ളബ്ബുകളുടെ ആഭിമുഖ്യത്തിലാണ് വിളവെടുപ്പ് മേളകള്‍ സംഘടിപ്പിക്കുന്നത്. 296 ട മത്സ്യമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കട്ല, രോഹു, മൃഗാള്‍ തുടങ്ങിയ മത്സ്യങ്ങള്‍ കിലോക്ക് 120രൂപ നിരക്കില്‍ വിറ്റുപോവുന്നുണ്ട്. കര്‍ഷകര്‍ക്ക് സൌജന്യമായാണ് മത്സ്യകുഞ്ഞുങ്ങളെ നല്‍കുന്നത്.

അടുത്തഘട്ടത്തില്‍ മത്സ്യകൃഷിക്ക് താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും ഫിഷ് ഫാര്‍മേഴ്സ് ക്ളബ്ബുകളില്‍ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് സ്റ്റൈഫന്റോടെ പരിശീലനവും നല്‍കും. ഏപ്രില്‍ 30നകം പഞ്ചായത്ത് ഫ്രന്‍ഡ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം.

deshabhimani 18042011

1 comment:

  1. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യകേരളം പദ്ധതിയിലെ വിളവെടുപ്പ് മേളകള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ജില്ലയിലെ 101 ഹെക്ടര്‍ സ്ഥലത്ത് മത്സ്യകൃഷി ചെയ്യുന്നുണ്ട്. തരിശായി കിടന്ന ജലാശയങ്ങള്‍ പലതും ഉല്‍പ്പാദനക്ഷമമാക്കിയാണ് പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പൊതുജലാശയങ്ങളിലും ഇത്തവണ മത്സ്യവിത്ത് നിക്ഷേപിച്ചിരുന്നു. റിസര്‍വോയര്‍ ഫിഷറീസ് പദ്ധതിയില്‍ കാരാപ്പുഴ, ബാണാസുര സാഗര്‍ എന്നിവിടങ്ങളിലും മത്സ്യം വളര്‍ത്തി. കടുത്ത വര്‍ഷം വിളവെടുപ്പ് തുടങ്ങും.

    ReplyDelete