കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അയച്ച മൊബൈല്‍ഫോണ്‍ സന്ദേശത്തിന്റെ പേരില്‍ ബിജെപി ജില്ലാ നേതൃത്വത്തില്‍ കലഹം. യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ് എസ്എംഎസ് സന്ദേശം അയച്ചുവെന്ന പരാതിയാണ് തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ തന്റെ സന്ദേശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മുന്‍ പ്രസിഡന്റും ദേശീയ കൌണ്‍സില്‍ അംഗവുമായ പി ആര്‍ ബാലകൃഷ്ണന്‍ പറയുന്നു. ഈ വിവാദം ബിജെപി നേതൃത്വത്തിലെ രണ്ട് വിഭാഗങ്ങള്‍ ഏറ്റുപിടിച്ചതോടെ സംസ്ഥാന നേതൃത്വത്തിലേക്കും പരാതി പ്രവഹിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്കുമാറിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് പി ആര്‍ ബാലകൃഷ്ണന്‍ എസ്എംഎസ് സന്ദേശമയച്ചുവെന്നാണ് ജില്ലാ നേതാക്കള്‍ക്ക് പരാതി ലഭിച്ചത്. കല്‍പ്പറ്റയിലെ ബിജെപി സ്ഥാനാര്‍ഥി പി ജി ആനന്ദ്കുമാറിന്റെ ഫോണിലേക്കുള്‍പ്പെടെ മുന്‍ പ്രസിഡന്റ് എസ്എംഎസ് സന്ദേശമയച്ചെന്നും പരാതിയില്‍ പറയുന്നു. പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കും യുഡിഎഫിന് വോട്ടുചെയ്യണമെന്ന് സൂചിപ്പിക്കുന്ന സന്ദേശംലഭിച്ചു. ആനന്ദ്കുമാര്‍ ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയതായും അറിയുന്നു. 'മലബാര്‍ ദേവസ്വം ബോര്‍ഡ് ഇല്ലാതാവണം, അതിന് ഇടതുപക്ഷ ഭരണം അവസാനിക്കണം,' എന്നിങ്ങനെ തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് മുന്‍ പ്രസിഡന്റിന്റെ സന്ദേശമത്രെ.
പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പി ആര്‍ ബാലകൃഷ്ണന്റെ വാദം. മലബാര്‍ ദേവസ്വം ബോര്‍ഡ് ലിക്വിഡേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഭരണത്തിനും അഴിമതിക്കാര്‍ അധികാരത്തില്‍ വരാതിരിക്കാനും വോട്ടുചെയ്യണമെന്നാണ് സന്ദേശമയച്ചതെന്ന് അദ്ദേഹം പറയുന്നു. ബിജെപിക്ക് വോട്ടുചെയ്യണമെന്നാണ് ഉദ്ദേശിച്ചത്. സുഹൃത്തുക്കള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കും ബിജെപി സ്ഥാനാര്‍ഥികള്‍ക്കും ഈ സന്ദേശമയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏത് അന്വേഷണം നടന്നാലും കുഴപ്പമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ദേശീയ കൌണ്‍സില്‍ അംഗമായ നേതാവില്‍നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തിലുള്ള നടപടി പാടില്ലായിരുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ബാലകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് ഒരു പക്ഷം വാദിക്കുന്നുണ്ട്.
deshabhimani 18042011
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അയച്ച മൊബൈല്‍ഫോണ്‍ സന്ദേശത്തിന്റെ പേരില്‍ ബിജെപി ജില്ലാ നേതൃത്വത്തില്‍ കലഹം. യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ് എസ്എംഎസ് സന്ദേശം അയച്ചുവെന്ന പരാതിയാണ് തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ തന്റെ സന്ദേശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മുന്‍ പ്രസിഡന്റും ദേശീയ കൌണ്‍സില്‍ അംഗവുമായ പി ആര്‍ ബാലകൃഷ്ണന്‍ പറയുന്നു. ഈ വിവാദം ബിജെപി നേതൃത്വത്തിലെ രണ്ട് വിഭാഗങ്ങള്‍ ഏറ്റുപിടിച്ചതോടെ സംസ്ഥാന നേതൃത്വത്തിലേക്കും പരാതി പ്രവഹിക്കുകയാണ്.
ReplyDelete