ചെന്നൈ: ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ നിന്നുമാത്രം ശരാശരി 1500 കുട്ടികളെ കാണാതാവുന്നു. സംസ്ഥാന പൊലീസിന്റെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കാണിത്. 2011 മെയ് വരെ സംസ്ഥാനത്തുനിന്ന് 327 ആണ്‍കുട്ടികളെയും 794 പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്. അവരില്‍ 802 പേരെ പൊലീസ് കണ്ടെത്തി. 219 പേരെപ്പറ്റി വിവരമൊന്നുമില്ല. ചെന്നൈ നഗരത്തില്‍ നിന്ന് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മൂന്നു കുട്ടികളെയാണ് കാണാതായത്. അതില്‍ 18 മാസം പ്രായംവരുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 50,000 രൂപയ്ക്ക് വില്‍പന നടത്തുകയായിരുന്നു. ജൂണ്‍ 16 ന് കാണാതായ മിനിരാജിനെ ജൂണ്‍ 18 ന് പൊലീസ് കണ്ടെത്തി. മറീന കടല്‍ക്കരയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 13 കാരി തബനയെ കിഡ്‌നാപ്പ് ചെയ്തവര്‍ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിത്തുമുമ്പില്‍ പിന്നീട് ഉപേക്ഷിച്ചു. തബനയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസ് പതിക്കുകയും പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും തബനയെ തേടുന്നതായ പരസ്യങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തട്ടിക്കൊണ്ടുപോയവര്‍ തയ്യാറായത്. ഏറ്റവും ഒടുവില്‍ പതിനൊന്നുമാസം പ്രായം വരുന്ന ആരിഫ് എന്ന കുട്ടിയെയാണ് കാണാതായിട്ടുള്ളത്. കുട്ടിക്കുവേണ്ടിയുള്ള അന്വേഷണം പൊലീസും ബന്ധുക്കളും തുടരുകയാണ്.
2010 ല്‍ തമിഴ്‌നാട്ടില്‍ നിന്ന് 973 ആണ്‍കുട്ടികളെയും 1352 പെണ്‍കുട്ടികളെയുമാണ് കാണാതായിട്ടുള്ളത്. ഇവരില്‍ 767 ആണ്‍കുട്ടികളെയും 1158 പെണ്‍കുട്ടികളെയും പൊലീസിനു കണ്ടെത്താനായി. 2009 ല്‍ 781 ആണ്‍കുട്ടികളെയും 1206 പെണ്‍കുട്ടികളെയും തമിഴ്‌നാട്ടില്‍ നിന്ന് കാണാതായി. 578 ആണ്‍കുട്ടികളെയും 688 പെണ്‍കുട്ടികളെയും തിരികെ കണ്ടെത്തി. 2008 ലാവട്ടെ 683 ആണ്‍കുട്ടികളെയും 1130 പെണ്‍കുട്ടികളെയും കാണാതായവരില്‍ 498 ആണ്‍കുട്ടികളെയും 959 പെണ്‍കുട്ടികളെയുമാണ് കണ്ടെത്താനായത്. 2008 ല്‍ കാണാതായ 456 പേരെപ്പറ്റിയും 2009 ല്‍ കാണാതായ 721 കുട്ടികളെപ്പറ്റിയും 2010 ല്‍ കാണാതായ 400 കുട്ടികളെപ്പറ്റിയും 2011 മെയ് 30 വരെ കാണാതായ 219 കുട്ടികളെപ്പറ്റിയും ഇനിയും ഒരു വിവരവുമില്ല. രക്ഷിതാക്കളുടെ അശ്രദ്ധയാണ് കുട്ടികളെ കാണാതാവുന്നതിന് മുഖ്യ കാരണമാകുന്നതെന്നാണ് ചെന്നൈ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി മനോരമ പറയുന്നത്. കുട്ടികളെ കാണാതായ സംഭവം ഉടന്‍ അറിയക്കപ്പെട്ട സംഭവങ്ങളില്‍ മാത്രമാണ് തിരികെ കണ്ടെത്താനാവുന്നതെന്ന് പൊലീസും പറയുന്നു.
janayugom 230711
ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ നിന്നുമാത്രം ശരാശരി 1500 കുട്ടികളെ കാണാതാവുന്നു. സംസ്ഥാന പൊലീസിന്റെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കാണിത്. 2011 മെയ് വരെ സംസ്ഥാനത്തുനിന്ന് 327 ആണ്‍കുട്ടികളെയും 794 പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്. അവരില്‍ 802 പേരെ പൊലീസ് കണ്ടെത്തി. 219 പേരെപ്പറ്റി വിവരമൊന്നുമില്ല. ചെന്നൈ നഗരത്തില്‍ നിന്ന് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മൂന്നു കുട്ടികളെയാണ് കാണാതായത്.
ReplyDelete